Home
News

ലേസര്‍ പ്രിന്ററിന് പകരം വയ്ക്കാന്‍ എച്ച്.പിയുടെ ഇങ്ക്‌ജെറ്റ് പ്രിന്റര്‍

By Bijesh

ലോകം സാമങ്കതിക വിദ്യയില്‍ഒരുപാട് പുരോഗമിച്ചെങ്കിലും ഇന്നും അത്യാന്തപേക്ഷിതമായ ഒന്നാണ് പ്രിന്ററുകള്‍. എത്ര ആധുനിക സൗകര്യങ്ങളുള്ള ഓഫീസുകളിലും പ്രിന്ററില്ലെങ്കില്‍ കാര്യങ്ങള്‍ മുന്നോട്ടുപോവില്ല എന്നത് വസ്തുതയാണ്.

പ്രധാനമായും രണ്ട് തരത്തിലുള്ള പ്രിന്ററുകളാണ് ഇന്ന് വിപണിയില്‍ ലഭ്യമാവുന്നത്. ലേസര്‍ പ്രിന്‍ര്‍റുകളും ഇങ്ക്‌ജെറ്റ് പ്രിന്ററുകളും. എന്നാല്‍ ഇങ്ക്‌ജെറ്റിനേക്കാള്‍ ആളുകള്‍ ഉപയോഗിക്കുന്നത് ലേസര്‍ പ്രിന്ററുകള്‍ തന്നെയാണ്. അതിനു കാരണങ്ങള്‍ പലതുണ്ട്.

ഇങ്ക്‌ജെറ്റുകള്‍ക്ക് ലേസറുകളുടെ അത്ര വേഗത ഇല്ല എന്നതാണ് പ്രധാന കാരണം. പിന്നെ ശബ്ദം കൂടുതല്‍, കാട്രിഡ്ജ് വളരെ പെട്ടെന്നു മാറ്റേണ്ടി വരുന്നു. ഇതൊക്കെയാണ് ലേസര്‍ പ്രിന്ററുകള്‍ക്ക് ഇങ്ക്‌ജെറ്റുകള്‍ക്കു മേല്‍ മുന്‍തൂക്കം നല്‍കിയത്.

എന്നാല്‍ ഇൗ അഭിപ്രായം മാറ്റേണ്ട സമയമായിരിക്കുന്നു. കാരണം എച്ച്.പിയുടെ പുതിയ ഓഫീസ് ജെറ്റ് പ്രൊ 3620 ബ്ലാക് ആന്‍ഡ് വൈറ്റ് e-AIO പ്രിന്റര്‍ തന്നെ. ഇതുവരെ ഇങ്ക്‌ജെറ്റ് പ്രിന്ററുകളെ കുറിച്ച് ആളുകള്‍ക്കുണ്ടായിരുന്ന ധാരണകളെല്ലാം മാറ്റി മറയ്ക്കുന്നതാണ് ഈ പ്രിന്റര്‍.

എച്ച്.പി. ഓഫീസ്‌ജെറ്റ് പ്രൊ 3620 ബ്ലാക് ആന്‍ഡ് വൈറ്റ് e-AIO -യുടെ മികവ് അറിയണമെങ്കില്‍ അത് ഉപയോഗിച്ച ആളുകളോടു തന്നെ ചോദിക്കുന്നതാണ് നല്ലത്.

പഞ്ചിം എന്ന സ്ഥലത്ത് അഭിഭാഷകനായി ജോലി നോക്കുന്ന രവിരാജ് ചോദന്‍കര്‍ എന്ന ആളുടെ അനുഭവം തന്നെ എടുക്കാം. ഏറെ തിരക്കുള്ള അഭിഭാഷകനായിരുന്നു അദ്ദേഹം. ഒരുമാസം ശരാശരി 6000 പേജുകള്‍ വരെ പ്രിന്റെടുക്കേണ്ടി വരാറുണ്ട് അദ്ദേഹത്തിന്.

അദ്ദേഹത്തിന്റെ ഓഫീസില്‍ കാനന്‍ ലേസര്‍ പ്രിന്ററുകളാണ് ഉപയോഗിച്ചിരുന്നത്. 45 ദിവസം കൂടുമ്പോള്‍ കാട്രിഡ്ജ് മാറ്റണം. എങ്കിലും ഔദ്യോഗിക ആവശ്യത്തിന് ഉള്ളതായതിനാല്‍ പ്രിന്റുകള്‍ക്ക് മികച്ച നിലവാരം അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ലേസര്‍ പ്രിന്റര്‍ തന്നെ ഉപയോഗിച്ചിരുന്നത്.

എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ എച്ച്.പി യുടെ ഓഫീസ്‌ജെറ്റ് പ്രൊ 3620 ബ്ലാക് ആന്‍ഡ് വൈറ്റ് e-AIO ഉപയോഗിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഏതാനും ദിവസം കൊണ്ടുതന്നെ അദ്ദേഹം തീരുമാനിച്ചു. ഇനി തശന്റ ഓഫീസില്‍ ഓഫീസ്‌ജെറ്റ് പ്രൊ 3620 ബ്ലാക് ആന്‍ഡ് വൈറ്റ് e-AIO മതിയെന്ന്. അതായിരുന്നു ഈ പ്രിന്ററിശന്റ മേന്മ.

പ്രിന്ററിന്റെ എന്തെല്ലാം പ്രത്യേകതകളാണ് ഈ അഭിഭാഷകനെ ആകര്‍ഷിച്ചത് എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണു.

#1

#1

സ്മാര്‍ട്‌ഫോണില്‍ നിന്ന് നേരിട്ട് പ്രിന്റ് എടുക്കാനുള്ള സംവിധാനമാണ് ഇത്. അതായത് സ്മാര്‍ട്‌ഫോണില്‍ എച്ച്.പി. ഇ-പ്രിന്റ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫോണിലെ ഏതു ഡാറ്റയും എവിടെയിരുന്നും ഒറ്റ ക്ലിക്കില്‍ പ്രിന്റ് എടുക്കാം.

 

#2

#2

999 രൂപയ്ക്ക് 1600 പേജുകള്‍ പ്രിന്റ് എടുക്കാന്‍ എച്ച്.പിയുടെ ഇങ്ക്‌ജെറ്റ് പ്രിന്ററിന് സാധിക്കും. എന്നുവച്ചാല്‍ ഒരു പേജിന് 60 പൈസ. അതേസമയം ലേസര്‍ പ്രിന്ററില്‍ ഒരു പേജ് പ്രിന്‍്‌റ് എടുക്കാന്‍ ഒരു രൂപ 10 പൈസയാണ് ചെലവ്്. മാത്രമല്ല, വൈദ്യുതി ഉപയോഗവും എച്ച്.പി. പ്രിന്ററിന് കുറവാണ്.

 

#3

#3

പ്രിന്റിംഗ് വേഗതയാണ് എച്ച്.പി. ഓഫീസ് ജെറ്റ് പ്രൊ 3620 ബ്ലാക് ആന്ഡ് വൈറ്റ് e-AIO യുടെ മറ്റൊരു സവിശേഷത. ഒരു മിനുറ്റില്‍ 19 പേജുകള്‍ വരെ എടുക്കാന്‍ സാധിക്കും.

 

#4

#4

എച്ച്.പിയുടെ ഈ ഇങ്ക്‌ജെറ്റ് പ്രിന്ററില്‍ എടുക്കുന്ന കോപ്പികള്‍ക്ക് ലേസര്‍ പ്രിന്റുകളുടെ നിലവാരമാണ്. വളരെ പെട്ടെന്ന് ഉണങ്ങുന്ന, വാട്ടര്‍ റെസിസ്റ്റന്റായ മഷിയാണ് ഇതില്‍ ഉപയോഗിക്കുന്നത്.

 

#5

#5

പ്രിന്റിംഗ്, സ്‌കാനിംഗ്, ഫാക്‌സ് തുടങ്ങിയ സംവിധാനങ്ങളും ഈ പ്രിന്ററിലുണ്ട്.

 

ലേസര്‍ പ്രിന്ററിന് പകരം വയ്ക്കാന്‍ എച്ച്.പിയുടെ ഇങ്ക്‌ജെറ്റ് പ്രിന്റര്

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X