ഇൻസ്റാഗ്രാമിന്റെ പ്രവർത്തനരീതിയിൽ മാറ്റം; ഉപയോക്താക്കൾ പരിഭ്രാന്തരായി

എന്നാൽ കഴിഞ്ഞ രാത്രിയിൽ ഇതിന്റെ പ്രവർത്തനം ന്യൂസ് ഫീഡുകൾ രണ്ട് വശങ്ങളിലായിട്ടാണ് കാണിക്കുന്നത്, അതായത്, ഇടതും വലത്തും എന്ന ദിശയിലായിരുന്നു.

|

ഇൻസ്‌റ്റാഗ്രാം നിങ്ങളുടെ ജീവിതരീതിയെ ചെറിയ തോതിൽ സ്വാധിനിച്ചിട്ടുണ്ടാകാം, പക്ഷെ, കഴിഞ്ഞ രാത്രിയിൽ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ഉണ്ടാക്കിയ പരിഭ്രാന്തി ചില്ലറയൊന്നുമല്ല. ഇൻസ്റ്റാഗ്രാമിൽ പുതിയ ന്യൂസ് ഫീഡ്‌സ് കാണുന്നതിനായി നമ്മൾ താഴോട്ടും മേലോട്ടുമായിട്ടാണ് മൗസ് പോയിന്റർ അല്ലെങ്കിൽ ടച്ച് ചെയ്തുകൊണ്ട് നീക്കുന്നത്.

ഇൻസ്റാഗ്രാമിന്റെ പ്രവർത്തനരീതിയിൽ മാറ്റം; ഉപയോക്താക്കൾ പരിഭ്രാന്തരായി

എന്നാൽ കഴിഞ്ഞ രാത്രിയിൽ ഇതിന്റെ പ്രവർത്തനം ന്യൂസ് ഫീഡുകൾ രണ്ട് വശങ്ങളിലായിട്ടാണ് കാണിക്കുന്നത്, അതായത്, ഇടതും വലത്തും എന്ന ദിശയിലായിരുന്നു. ഇൻസ്റ്റാഗ്രാമിൽ കടന്നുകൂടിയ ഒരു 'ബഗ്ഗ്‌' ചെയ്തുകൂട്ടിയതാണ് ഇന്നലെ രാത്രി ഉപയോക്താക്കളെ ആകെ അങ്കലാപ്പിലാക്കിയത്.

കഴിഞ്ഞ രാത്രി ഇൻസ്റ്റാഗ്രാം ഒരു പുതിയ അപ്ഡേറ്റ് കൊടുത്തിരുന്നു, ഇതാണ് രണ്ട് വശങ്ങളിലായി കാണിച്ചിരിക്കുന്നത്. എന്നാൽ ഈ അപ്ഡേറ്റുകൾ എല്ലാ ഉപയോക്താക്കൾക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല, ഏതാണ്ട് കുറച്ച് ശതമാനക്കാരുടെ കൈകളിൽ മാത്രമേ ലഭിച്ചിരുന്നുള്ളു. പുതിയ "സൈഡ് വെയ്‌സ് സ്ക്രോളിങ് " അപ്ഡേറ്റ് ചെയ്യ്തവർ ആകെ ആശങ്കയിലാവുകയും, പുതുതായി ലഭിച്ച സവിശേഷതയെപ്പറ്റി പരാതിപ്പെടുകയും ചെയ്യ്തു.

ഷവോമി മീ പ്ലേ പുറത്തിറങ്ങി; വാട്ടര്‍ഡ്രോപ് നോച്, മീഡിയടെക് ഹെലിയോ P35 SoC എന്നിവ പ്രധാന ആകര്‍ഷണങ്ങള്‍ഷവോമി മീ പ്ലേ പുറത്തിറങ്ങി; വാട്ടര്‍ഡ്രോപ് നോച്, മീഡിയടെക് ഹെലിയോ P35 SoC എന്നിവ പ്രധാന ആകര്‍ഷണങ്ങള്‍

പുതിയ "സൈഡ് വെയ്‌സ് സ്ക്രോളിങ് " എന്ന ഫീച്ചറിനെ പറ്റി ഉപയോക്താക്കളിൽ നിന്നും വ്യാപകമായി പരാതികൾ ഉയരുകയും, ഇപ്പോൾ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ വളരെയധികം ബുദ്ധിമുട്ടാണെന്നും പരാതികളുയർന്നു. ഇൻസ്റ്റാഗ്രാമിൽ സംഭവിച്ചത് ഒരു 'ബഗ്ഗ്‌' കാണിച്ച പ്രശ്നങ്ങലാണെന്നും, ഇത് ഇൻസ്റാഗ്രാമിന്റെ പുതിയ ഉപഡറെ അല്ലെന്നും ഫേസ്ബുക്കിന്റെ കീഴിൽ വരുന്ന ഈ ഫോട്ടോ-ഷെറിങ് ആപ്പ് വ്യക്തമാക്കി. ഇൻസ്റാഗ്രാമിന്റെ പ്രവർത്തനത്തെ തകരാറിലാക്കിയ ബഗ്ഗിനെ നീക്കം ചെയ്‌തെന്നും ഇപ്പോൾ പഴയപോലെ തന്നെ ഇൻസ്റ്റഗ്രാം ഉപയോഗിക്കാമെന്നും പറഞ്ഞു.

 പുതിയ ഇൻസ്റ്റ ഫീച്ചർ ട്രോൾ 1

പുതിയ ഇൻസ്റ്റ ഫീച്ചർ ട്രോൾ 1

ഉപയോക്താക്കൾ പരിഭ്രാന്തരാവുകയും, പുതിയ അപ്ഡേറ്റിന്റെ വ്യാപകമായ പരാതിയെത്തുടർന്ന് കമ്പനി മാധ്യമങ്ങളോടായി പറഞ്ഞു, " ഒരു ബഗ്ഗിന്റെ കടന്നുകയറ്റം കൊണ്ട് സംഭവിച്ച പ്രവർത്തന തകരാറാണ് ഉപയോക്താക്കൾ ഇൻസ്റ്റാഗ്രാമിൽ കണ്ടത്. ഉടനടി തന്നെ ബഗ്ഗിനെ നീക്കം ചെയ്യുകയും, ഇൻസ്റാഗ്രാമിന്റെ പ്രവർത്തനം പഴയപോലെ ആക്കുകയും ചെയ്യ്തു.

 പുതിയ ഇൻസ്റ്റ ഫീച്ചർ ട്രോൾ 2

പുതിയ ഇൻസ്റ്റ ഫീച്ചർ ട്രോൾ 2

ഇങ്ങനെയൊരു പ്രശ്‌നം സംഭവിച്ചതിൽ ഖേദിക്കുന്നു". ഇൻസ്റ്റാഗ്രാമിൽ സംഭവിച്ചത് ബഗ്ഗിന്റെ പ്രശനം കൊണ്ടാണ് എന്നത് ഉപയോക്താക്കൾ വിശ്വസിച്ചിരുന്നില്ല. ഇത് ഇൻസ്റാഗ്രാമിന്റെ പുതിയ ഫീച്ചർ തന്നെയാണെന്നും, ഉപയോക്താക്കളിൽ നിന്നും വ്യാപകമായി ഇതിനെതിരെ പരാതി ഉയർന്നതിനെത്തുടർന്നാണ് ഇൻസ്റാഗ്രാമിൽ സംഭവിച്ചത് ബഗ്ഗിന്റെ കടന്നുകയറ്റം കൊണ്ടാണ് എന്ന് പറയുന്നതെന്ന് ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

 പുതിയ ഇൻസ്റ്റ ഫീച്ചർ ട്രോൾ 3
 

പുതിയ ഇൻസ്റ്റ ഫീച്ചർ ട്രോൾ 3

റിപ്പോർട്ട് പ്രകാരം, "സൈഡ് വെയ്‌സ് സ്ക്രോളിങ് " ഇൻസ്റാഗ്രാമിന്റെ പുതിയ അപ്ഡേറ്റ് ആണെന്നും, മറ്റ് ചില റിപ്പോർട്ടുകൾ അഭിപ്രായപ്പെടുന്നത്, ഇൻസ്റാഗ്രാമിലെ പുതിയ ന്യൂസ് ഫീഡ് സ്റ്റോറീസ് വൻ വിജയമായിരുന്നുവെന്നും, അതുപോലെ ഉപയോക്താക്കൾക്ക് ന്യൂസ് ഫീഡ് കാണിക്കുന്നതിൽ പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നത് നല്ല രീതിയിൽ അഭിപ്രായം ലഭിക്കുമെന്നായിരുന്നു കണക്കുക്കൂട്ടൽ. പക്ഷെ, സംഭവിച്ചത് വിപരീതമായിട്ടായിരുന്നു. സൈഡ്-ടു-സൈഡ് സ്ക്രോളിങ് ഫീച്ചറിന്റെ പ്രവർത്തനം പോലെ തന്നെയാണ് സ്റ്റോറീസ് ഫീച്ചർ പ്രവർത്തിക്കുന്നതും.

 പുതിയ ഇൻസ്റ്റ ഫീച്ചർ ട്രോൾ 4

പുതിയ ഇൻസ്റ്റ ഫീച്ചർ ട്രോൾ 4

പുതിയ ഫീച്ചർ അപ്ഡേറ്റ് ചെയ്ത ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും, അതിന്റെ മാറ്റങ്ങളെക്കുറിച്ചും പറയുന്ന ഒരു മെസ്സേജ് ലഭിക്കും. അതിൽ പറഞ്ഞിരിക്കുന്നത്, "പുതിയ പോസ്റ്റുകൾ തിരയുവാനായി ഇതാ ഒരു പുതിയ വഴി പരിചയപ്പെടുത്തുന്നു". കൂടാതെ ഉപയോക്താക്കളെ പുതിയ ഫീച്ചർ ഉപയോഗിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്ന സന്ദേശവും "പോസ്റ്റുകൾ കാണുവാനായി സ്‌ക്രീനിൽ സ്പർശിക്കുപ്പോലെ സ്റ്റോറീസ് കാണുവാനായി സ്പർശിക്കു" എന്നായിരുന്നു.

പുതിയ അപ്ഡേറ്റ് വന്നതിനുശേഷം ഉപയോക്താക്കൾക്കിടയിൽ വ്യാപകമായി തന്നെ പരാതികളുയർന്നിരുന്നു. ഈ അപ്ഡേറ്റ് ഇങ്ങനെ തന്നെ നിലനിന്നാൽ പ്രൊഫൈലുകൾ ഡിലീറ്റ് ചെയ്യുമെന്നുവരെ ഉപയോക്താക്കൾക്കിടയിൽ നിന്നും പരാതികളുയർന്നിരുന്നു. കൂടാതെ, ഇൻറർനെറ്റിൽ ആളുകൾ ഇൻസ്റാഗ്രാമിന്റെ പുതിയ ഫീച്ചറിനെ കളിയാക്കികൊണ്ട് കമന്റുകൾ വന്നിരുന്നു.

Best Mobiles in India

Read more about:
English summary
After users went crazy and started complaining about the new Instagram news feed layout the company spokesperson in a note to the media said, "Due to a bug, some users saw a change to the way their feed appears today. We quickly fixed the issue and feed is back to normal. We apologize for any confusion." Although Instagram says that this was a bug, users believe it wasn't. Users believe it was a new feature and after receiving backlash from people around the world the company is justifying itself by saying that a bug was responsible for it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X