ലോകപ്രശസ്തരുടെ അവസാന നിമിഷങ്ങള്‍

Posted By:

രംഗബോധമില്ലാത്ത കോമാളിയാണ് മരണം. ലോകപ്രശസ്തരായ പലരും അവര്‍ ഏറ്റെടുത്ത ജോലികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് വിടപറഞ്ഞിട്ടുണ്ട്. ചിലരെ വിധി രോഗത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തപ്പോള്‍ മറ്റു ചിലര്‍ ശത്രുക്കളുടെ ആയുധങ്ങള്‍ക്കിരയാവുകയായിരുന്നു.

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മുതല്‍ സാങ്കേതിക രംഗത്തെ വിപ്ലവത്തിന് പുതിയ മാനം നല്‍കിയ സ്റ്റീവ് ജോബ്‌സ് വരെ അകാലത്തില്‍ ഇഹലോകവാസം വെടിഞ്ഞവരാണ്.

പ്രവൃത്തികൊണ്ട് തലമുറകളുടെ മനസില്‍ ഇടംനേടിയ ഇവരുടെ ബാഹ്യരൂപം ചിത്രങ്ങളിലൂടെയാണ് പുതിയ തലമുറയുടെ ഹൃദയത്തില്‍ പതിയുന്നത്. അതിന് ഫോട്ടോഗ്രഫി എന്ന സാങ്കേതിക വിദ്യയോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു.

മണ്‍മറഞ്ഞ പലരുടെയും അവസാനമെടുത്തതെന്നു കരുതുന്ന ചിത്രങ്ങള്‍ കണ്ടുനോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റീവ് ജോബ്‌സ്

ആപ്പിള്‍ സ്ഥാപകനും സാങ്കേതിക രംഗത്ത് വന്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത സ്റ്റീവ് ജോബ്‌സിന്റെ മരണത്തിന് ഏതാനും ദിവസം മുമ്പ് എടുത്ത ചിത്രം.

മഹാത്മാ ഗാന്ധി

ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വെടിയേറ്റു വീഴുന്ന ചിത്രം.

ഫ്രെഡി മെര്‍ക്കുറി

ബ്രിട്ടീഷ് സംഗീതജ്ഞനായിരുന്ന ഫ്രെഡി മെര്‍ക്കുറി. എയ്ഡ്‌സ് ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്.

 

എബ്രഹാം ലിങ്കണ്‍

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ അവസാന ചിത്രമാണിത്.

 

ഹിറ്റലര്‍

ഹിറ്റലര്‍

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

ചലഞ്ചര്‍ ടീം

തകര്‍ന്നു വീണ ബഹിരാകാശ വാഹനമായ ചലഞ്ചറിലെ യാത്രികരുടെ അവസാന ചിത്രം.

 

കിംഗ് ജോങ്ങ്

ഉത്തരകൊറിയയുടെ പരമാധികാരിയായിരുന്ന കിംഗ് ജോങ്ങിന്റെ അവസാനകാല ചിത്രങ്ങളില്‍ ഒന്ന്

 

മാര്‍ഗരറ്റ് താച്ചര്‍

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഉരക്കു വനിത എന്നറിയപ്പെട്ടിരുന്ന രാഷ്ട്രീയ നേതാവുമായ മാര്‍ഗററ്റ് താച്ചറുടെ അവസാന ചിത്രം

 

മാര്‍ട്ടിന്‍ ലൂഥര്‍കിംഗ്

അമേരിക്കയില്‍ സാമൂഹ്യപരിഷ്‌കരണത്തിന് നേതൃത്വം കൊടുത്ത മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ അവസാന ചിത്രം

 

ഡയാന രാജകുമാരി

വാഹനാപകടത്തില്‍ മരിച്ച ബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ ഏറ്റവും ഒടുവിലെ ചിത്രം. കാറില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നതാണ് രാജ്ഞി

 

റോബര്‍ട്ട് എഫ് കെന്നഡി

അമേരിക്കാന്‍ സെനറ്ററും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന റോബര്‍ട്ട് എഫ്. കെന്നഡി മരിച്ചുവീഴുന്ന നിമിഷം.

 

സ്റ്റീവ് ഇര്‍വിന്‍

വന്യജീവി പ്രേമിയായ സ്റ്റീവ് ഇര്‍വിന്‍. 2006-ല്‍ മാരക വിഷമുള്ള കടല്‍ ജീവിയുടെ കുത്തേറ്റാണ് അദ്ദേഹം മരിച്ചത്.

 

മൈക്കിള്‍ ജാക്‌സണ്‍

പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ അവസാന സ്‌റ്റേജ് പ്രോഗ്രാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ലോകപ്രശസ്തരുടെ അവസാന നിമിഷങ്ങള്‍

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot