ഓണ്‍ലൈന്‍ ഷോപ്പിംഗ്; സാംസങ്ങും ആപ്പിളും മുന്‍പന്തിയില്‍

By Bijesh
|

ഇന്ത്യയില്‍ ഓണ്‍ലൈന്‍ വിപണി മുമ്പെങ്ങുമില്ലാത്തവിധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ജീവിത സാഹചര്യങ്ങളില്‍ വന്ന മാറ്റവും മൊബൈല്‍ ഇന്റര്‍നെറ്റ് വ്യാപകമായതുമാണ് ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 128 ശതമാനം വര്‍ദ്ധനവാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായതെന്ന് ഗൂഗിള്‍ ഇന്ത്യ സ്റ്റഡിയില്‍ പറയുന്നു.

ഇ- കൊമേഴ്‌സ് വിഭാഗത്തില്‍ മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളുമാണ് കൂടുതല്‍ ആളുകള്‍ അന്വേഷിക്കുന്ന ഉത്പന്നം. ഇനുക്‌സു എന്ന ഡിജിറ്റല്‍ മീഡിയ ടെക്‌നോളജിയുടെ 'ദി ഇന്ത്യന്‍ ഇ-കണ്‍സ്യൂമര്‍ മൊബൈല്‍/ടാബ്ലറ്റ് ലാന്‍ഡ്‌സ്‌കേപ്' എന്ന സര്‍വെ റിപ്പോര്‍ട്ടില്‍ ഓണ്‍ലൈന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതും ഉപഭോക്താക്കള്‍ക്ക് താല്‍പര്യമില്ലാത്തതുമായ ഉത്പന്നങ്ങള്‍ വേര്‍തിരിച്ച് പറയുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളിലേക്ക്.

മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണുകളുടെ കാര്യത്തില്‍ ഓണ്‍ലൈന്‍ സെര്‍ച്ചുകളില്‍ മുന്നില്‍ നില്‍ക്കുന്നത് സാംസങ്ങ് തന്നെയാണ്. മുഖ്യ എതിരാളിയായ ആപ്പിള്‍ തൊട്ടുപിന്നിലുണ്ട്. ലൂമിയ സീരീസുമായി ശക്തമായ മുന്നേറ്റം നടത്തിയ നോക്കിയയാണ് ഓണ്‍ലൈന്‍ വിപണിയില്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട മറ്റൊരു ബ്രാന്‍ഡ്. അതേസമയം ബ്ലാക്ക്‌ബെറിയും എല്‍.ജിയും ഉപഭോക്താക്കള്‍ കൈവിടുന്നതായാണ് സര്‍വെ റിപ്പോര്‍ട്ടില്‍ നിന്ന് ലഭിക്കുന്ന സൂചന.

ബ്രാന്‍ഡ് എന്ന നിലയ്ക്ക് സാംസങ്ങാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും ഏറ്റവും കൂടുതല്‍ അളുകള്‍ അന്വേഷിക്കുന്ന മോഡലുകള്‍ ആപ്പിളിന്റേതാണ്. ഇവിടെ സാംസങ്ങ് രണ്ടാം സ്ഥാനത്താണ്. നിരവധി പൂതിയ മോഡലുകളുമായി രംഗപ്രവേശം ചെയ്യുന്ന നോക്കിയയും സോണിയും എച്ച്.ടി.സിയും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുമുണ്ട്.

ടാബ്‌ലെറ്റ്

ടാബ്ലറ്റുകളുടെ കാര്യത്തില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ആപ്പിളാണ് മുന്നില്‍ നില്‍ക്കുന്നത്. 34.79 ശതമാനം പേര്‍ ആപ്പിള്‍ എന്ന ബ്രാന്‍ഡ് സെര്‍ച്ച് ചെയ്യുന്നുണ്ട്. സാംസങ്ങ് 32.29 ശതമാനവുമായി തൊട്ടുപിന്നില്‍ തന്നെയുണ്ട്. അതേസമയം ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട മോഡല്‍ സാംസങ്ങ് ഗാലക്‌സി ടാബ് ആണ്. മൈക്രോമാക്‌സിനും ആവശ്യക്കാര്‍ ഉണ്ട്. എച്ച്.സി.എല്‍., സിങ്ക്, ലെനോവൊ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഏറെ പിന്നിലാണ്.

പൂനെ ആസ്ഥാനമായ ഇനുക്‌സു ( WWW.inuxu.com) എന്ന കമ്പനി അവരുടെ ഡാറ്റാ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം, റിയല്‍ ടൈം ഓഡിയന്‍സ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം എന്നിവ വഴി WWW.goProbo.in എന്ന വില താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റിന്റെ സഹകരണത്തോടെയാണ് സര്‍വേയ്ക്കാവശ്യമായ ഡാറ്റ ശേഖരിച്ചത്. 2013 മെയ് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ ലഭ്യമായ വിവരങ്ങളാണ് സര്‍വേയ്ക്കാധാരം.

മോസ്റ്റ് ഡിസയേര്‍ഡ് മൊബൈല്‍ ബ്രാന്‍ഡ്‌

മോസ്റ്റ് ഡിസയേര്‍ഡ് മൊബൈല്‍ ബ്രാന്‍ഡ്‌

സാംസങ്ങ്, ആപ്പിള്‍, നോക്കിയ

മോസ്റ്റ് ഡിസയേര്‍ഡ് മൊബൈല്‍ മോഡല്‍

മോസ്റ്റ് ഡിസയേര്‍ഡ് മൊബൈല്‍ മോഡല്‍

ഐ ഫോണുകളാണ് കൂടുതലായി സെര്‍ച്ച് ചെയ്യപ്പെടുന്നത്.

ദി ചാലഞ്ചേഴ്‌സ്‌

ദി ചാലഞ്ചേഴ്‌സ്‌

നോക്കിയ, സോണി, എച്ച്.ടി.സി.

ദി വാനിംഗ് ബ്രാന്‍ഡ്‌സ്‌

ദി വാനിംഗ് ബ്രാന്‍ഡ്‌സ്‌

ബ്ലാക്ക്‌ബെറി, എല്‍.ജി, കാര്‍ബണ്‍

മോസ്റ്റ് ഡിസയേര്‍ഡ് ടാബ്ലറ്റ് ബ്രാന്‍ഡ്

മോസ്റ്റ് ഡിസയേര്‍ഡ് ടാബ്ലറ്റ് ബ്രാന്‍ഡ്

ആപ്പിള്‍, സാംസങ്ങ്, മൈക്രോമാകസ്

മോസ്റ്റ് ഡിസയേര്‍ഡ് ടാബ്ലറ്റ് മോഡല്‍

മോസ്റ്റ് ഡിസയേര്‍ഡ് ടാബ്ലറ്റ് മോഡല്‍

സാംസങ്ങ് ഗാലക്‌സി ടാബ്‌

ദി ചാലഞ്ചേഴ്‌സ്‌

ദി ചാലഞ്ചേഴ്‌സ്‌

സാംസങ്ങ്, മൈക്രോമാക്‌സ്, കാര്‍ബണ്‍

ദി വാനിംഗ് ബ്രാന്‍ഡ്‌സ്‌

ദി വാനിംഗ് ബ്രാന്‍ഡ്‌സ്‌

എച്ച്.സി.എല്‍., സിങ്ക്, ലെനോവൊ

ഓണ്‍ലൈന്‍ ഷോപ്പിംഗ്; സാംസങ്ങും ആപ്പിളും മുന്‍പന്തിയില്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X