വിലക്കുറവ് നോക്കി 4G ഫോൺ വാങ്ങേണ്ട, ഇപ്പോൾ വെറും 8200 രൂപയ്ക്ക് ഈ 5G ഫോൺ കിട്ടും
ആളുകൾ പുതിയ 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ 2025ലും കുറഞ്ഞ വില വാഗ്ദാനം ചെയ്തുകൊണ്ട് 4ജി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തുന്നുണ്ട്. ഫീച്ചറുകളെക്കാൾ വിലയ്ക്ക് പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾ വിലക്കുറവ് കണ്ട് ഈ 4ജി ഫോണുകളുടെ പിന്നാലെ പോകാറുമുണ്ട്. എന്നാൽ 4ജി ഫോണുകളുടെ വിലയോട് മത്സരിക്കുന്ന വിധത്തിൽ വൻ ഡിസ്കൗണ്ടിൽ ഇപ്പോൾ ഒരു 5ജി സ്മാർട്ട്ഫോൺ ആമസോണിൽ വിൽപ്പനയ്ക്കുണ്ട്. ബജറ്റ് 5ജി ഫോൺ സെഗ്മെന്റിൽ ലാവ കഴിഞ്ഞ വർഷം അവതരിപ്പിച്ച ലാവ ബ്ലേസ് 2 5ജി (Lava Blaze 2 5G) ആണ് ആ സ്മാർട്ട്ഫോൺ.
ലോഞ്ച് ചെയ്ത സമയത്തുതന്നെ ലാവ ബ്ലേസ് 2 5ജി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാരണം യാതൊരു ബാങ്ക് ഡിസ്കൗണ്ടിന്റെയും പിൻബലമില്ലാതെ തന്നെ 10000 രൂപയിൽ താഴെ ബജറ്റിൽ സ്വന്തമാക്കാം എന്നതായിരുന്നു ഈ ലാവ 5ജി ഫോണിന്റെ പ്രത്യേകത. ഇതിന് ശേഷവും ലാവ നിരവധി 5ജി സ്മാർട്ട്ഫോണുകൾ ബജറ്റ് വിലയിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ ലാവയുടെ മറ്റ് പുതിയ 5ജി ഫോണുകളോടൊപ്പം തന്നെ വാങ്ങാൻ പരിഗണിക്കാവുന്ന വിധത്തിൽ ആകർഷകമായ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ലാവ ബ്ലേസ് 2 5ജിയെ വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചിരിക്കുന്നത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ലാവ ബ്ലേസ് 2 5ജിയുടെ 4ജിബി റാം + 64ജിബി സ്റ്റോറേജ് അടങ്ങുന്ന അടിസ്ഥാന മോഡലിന് 9,999 രൂപയായിരുന്നു വില.
അടിസ്ഥാന മോഡൽ കൂടാതെ 6GB RAM + 128GB സ്റ്റോറേജ് വേരിയന്റിലും ലാവ ബ്ലേസ് 2 5ജി വിൽപ്പനയ്ക്ക് എത്തിയിരുന്നു. ഇപ്പോൾ ഈ ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ലാവ ബ്ലേസ് 2 5ജി അടിസ്ഥാന മോഡൽ 9199 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വിവിധ ബാങ്ക് ഡിസ്കൗണ്ടുകളും ലാവ ബ്ലേസ് 2 5ജിക്ക് ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ ലാവ ബ്ലേസ് 2 5ജി വാങ്ങാനുള്ള ബാങ്ക് ഓഫറും ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 8200 രൂപയിൽ താഴെ വിലയിൽ ലാവ ബ്ലേസ് 2 5ജി സ്വന്തമാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.
ലാവ ബ്ലേസ് 2 5ജിയുടെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.56-ഇഞ്ച് HD+ (720x1,600 പിക്സൽസ് ),
2.5D കർവ്ഡ് സ്‌ക്രീൻ, ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്സെറ്റ്, 6GB വരെ റാം, വെർച്വൽ റാം ഫീച്ചർ വഴി ഉപയോഗിക്കാത്ത സ്റ്റോറേജ് ഉപയോഗിച്ച് റാം 12 ജിബി വരെ വികസിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.
ലാവ ബ്ലേസ് 2 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. അതിൽ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 0.08 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും എൽഇഡി ഫ്ലാഷും ഇടംപിടിച്ചിരിക്കുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, സ്‌ക്രീൻ ഫ്ലാഷോടുകൂടിയ 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ ഇതിൽ നൽകിയിട്ടുണ്ട്.

ഡ്യുവൽ സിം (നാനോ), 5G, 4G, ബ്ലൂടൂത്ത്, FM റേഡിയോ, Wi-Fi 802.11 b/g/n/ac, OTG, 3.5mm ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, 18W ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നിവയാണ് ലാവ ബ്ലേസ് 2 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ലാവെൻഡർ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








