ഇവനിച്ചിരി മുറ്റാ..! കരുത്ത് കൂട്ടി ലാവയുടെ തീപ്പൊരി വിപണിയിലേക്ക്

കഴിഞ്ഞ നവംബറിലാണ് ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയത്. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ എന്ന വിശേഷണവുമായാണ് ലാവ ബ്ലേസ് 5ജി വിപണിയിൽ എത്തിയത്. ഈ പേര് നിലനിർത്താനും ഫോണിന്റെ വില കുറഞ്ഞ നിരക്കിൽ നിർത്താനും ഒരൊറ്റ വേരിയന്റ് മാത്രമാണ് ( 4ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് ) കമ്പനി അവതരിപ്പിച്ചത്. ഇപ്പോഴിതാ ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റും ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ് കമ്പനി. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
ഡിവൈസിൽ ആകെയുള്ള മാറ്റം പുതിയ വേരിയന്റിൽ റാം കൂടുതൽ ആണെന്നത് മാത്രമാണ്. 6 ജിബി റാം കപ്പാസിറ്റിയുള്ള ഡിവൈസ് കൂടുതൽ മെച്ചപ്പെട്ട പെർഫോമൻസ് നൽകുന്നു. സാധാരണ യൂസേഴ്സിനേക്കാളും അൽപ്പം കൂടുതൽ മൾട്ടി ടാസ്‌ക്കിങ് ചെയ്യുന്ന ആളുകൾക്ക് ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം വേരിയന്റ് നല്ലൊരു ചോയ്സ് ആണ്. ഇന്നത്തെ ഹെവി ആപ്പുകളെയും ബാക്ക്ഗ്രൗണ്ടിൽ റൺ ചെയ്യുന്ന ആപ്പുകളെയും താങ്ങാൻ ഉള്ള ശേഷി ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി വേരിയന്റിനുണ്ട്.
Lava Blaze 5G: 6GB RAM : ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോൺ ( 6 ജിബി ) ഇന്ത്യയിലെ വില
ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയാണ് വില വരുന്നത്. എന്നാൽ ഒരു ഇൻട്രൊഡക്റ്ററി ഓഫർ എന്ന നിലയിൽ ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോൺ 6 ജിബി റാം വേരിയന്റ് 11,499 രൂപ പ്രൈസ് ടാഗിൽ ലാവയുടെ ഇ സ്റ്റോറിൽ നിന്നും ആമസോണിൽ നിന്നും വാങ്ങാവുന്നതാണ്. 2023 ഫെബ്രുവരി 15 മുതൽ സ്‌മാർട്ട്‌ഫോൺ വിൽപ്പനയ്ക്ക് എത്തും. ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.
ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോൺ ഫീച്ചറുകൾ
മീഡിയടെക്കിന്റെ ഡൈമൻസിറ്റി 700 ചിപ്പ്സെറ്റാണ് ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിന്റെ ഹൃദയം. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലെയും ഡിവൈസിൽ ലഭ്യമാണ്. 90Hz റിഫ്രഷ് റേറ്റും ലാവ ബ്ലേസ് 5ജിയുടെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. ആൻഡ്രോയിഡ് 12 ഒഎസിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. ബിൽറ്റ് ഇൻ കോൾ റെക്കോർഡിങ് ഫീച്ചറും ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. 50എംപി എഐ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. സെൽഫികൾ പകർത്താനും വീഡിയോ കോളുകൾ വിളിക്കാനും ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിൽ 8 എംപി സെൽഫി സെൻസർ നൽകിയിരിക്കുന്നു.
5000 mAh ബാറ്ററിയാണ് ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. കൂടാതെ ഇന്ത്യയിൽ ലഭ്യമായിട്ടുള്ള പ്രധാന 5ജി ബാൻഡുകൾക്കെല്ലാം ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോൺ സപ്പോർട്ട് നൽകുന്നു. ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. എസ്ഡി കാർഡ് ഉപയോഗിച്ച് ഇന്റേണൽ സ്റ്റോറേജ് 1 ടിബി വരെയായി കൂട്ടാൻ സാധിക്കുമെന്നതും ഈ ഡിവൈസിന്റെ സവിശേഷതയാണ്.
ഈ നിരക്കിൽ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാം വേരിയന്റ് നല്ലൊരു ഓപ്ഷനാണ്. സെഗ്മെന്റിൽ സാംസങിന്റെ ഗാലക്സി എം13 5ജി സ്മാർട്ട്ഫോൺ, പോക്കോ എം3 പ്രോ 5ജി സ്മാർട്ട്ഫോൺ എന്നിവയൊക്കെയാണ് ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിന്റെ എതിരാളികൾ. സെഗ്മെന്റിലെ കനത്ത മത്സരം നേരിട്ട് വിപണി പിടിക്കാൻ ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണിനാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അത് എന്തായാലും കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.


Click it and Unblock the Notifications








