ലാവയുടെ വിന്‍ഡോസ് ഫോണ്‍ 4,999 രൂപയ്ക്ക്...!

Written By:

വിന്‍ഡോസ് ഫോണുകളുടെ കൂട്ടത്തിലേക്ക് ലാവയും. ഐറിസ് വിന്‍1 ലാവാ ലോഞ്ച് ചെയ്തിരിക്കുന്നത് 4,999 രൂപയ്ക്കാണ്. വ്യാഴാഴ്ച മുതല്‍ ലാവാ ഐറിസ് വിന്‍1 ഫ്ളിപ്കാര്‍ട്ടിലൂടെ എക്‌സ്‌ക്ലൂസീവായി വില്‍ക്കപ്പെടും.

വിന്‍ഡോസ് ഫോണുകള്‍ ഇപ്പോള്‍ തന്നെ ഇറക്കിയിട്ടുളള സെല്‍ക്കോണ്‍, കാര്‍ബണ്‍, മൈക്രോമാക്‌സ്, സോളോ എന്നിവയുടെ കൂട്ടത്തിലേക്ക് ഇതോടെ ലാവായും എത്തപ്പെടും. ഡുവല്‍ സിം, 4 ഇഞ്ച് ഡബ്ലിയു വി ജി എ ഐപിഎസ് ഡിസ്‌പ്ലേ ആക്‌സിലറോമീറ്റര്‍, പ്ലോക്‌സിമിറ്റി സെന്‍സര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളും, 1.2 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസ്സര്‍, 1 ജിബി റാം, 5 എംപി റിയര്‍ ക്യാമറ, 0.3 ഫ്രണ്ട് ക്യാമറ, 8 ജിബി മെമ്മറി എന്നിവയാണ് സവിശേഷതകള്‍.

ലാവയുടെ വിന്‍ഡോസ് ഫോണ്‍ 4,999 രൂപയ്ക്ക്...!

1950 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന് ഊര്‍ജ്ജം നല്‍കുന്നത്. ജിപിആര്‍എസ്/എഡ്ജ്, 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

English summary
Lava Iris Win1 With Windows Phone 8.1 Launched at Rs. 4,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot