ലാവയുടെ വെറൈറ്റി സ്റ്റാർ! ലാവ അഗ്നി 3 5ജിക്ക് റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു
മുന്നിലും പിന്നിലും ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോൺ എന്ന നിലയിൽ ശ്രദ്ധനേടിയ ലാവയുടെ കിടിലൻ 5ജി സ്മാർട്ട്ഫോണിന് ഇപ്പോൾ വൻ ഡിസ്കൗണ്ട് ലഭ്യമാണ്. ഇന്ത്യൻ റിപ്പബ്ലിക് ഡേ പ്രമാണിച്ച് ലാവ ഇന്ത്യയിൽ പ്രത്യേക റിപ്പബ്ലിക് ഡേ ഓഫർ സെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫർ സെയിലിൽ ഡ്യുവൽ ഡിസ്പ്ലേയുമായി എത്തി ശ്രദ്ധനേടിയ ലാവ അഗ്നി 3 5ജി (Lava Agni 3 5G) സ്മാർട്ട്ഫോൺ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കും. മൂന്ന് മാസം മുൻപ്, അതായത് 2024 ഒക്ടോബറിൽ ആണ് ലാവ അഗ്നി 3 5ജി ഇന്ത്യയിൽ അവതരിപ്പിച്ചത്.
അഗ്നി 3 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റ് ചാർജർ ഇല്ലാതെ 20,999 രൂപ വിലയിലും ചാർജറുള്ള 8GB+ 128GB അടിസ്ഥാന വേരിയന്റ് 22,999 രൂപ വിലയിലും എത്തുന്നു. ചാർജറുള്ള 8GB+ 256GB വേരിയന്റിന് 24,999 രൂപയാണ് വില. എന്നാലിപ്പോൾ റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി ഈ വേരിയന്റുകൾ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാനാകും.

ലോഞ്ച് വിലയിൽ തന്നെയാണ് ലാവ അഗ്നി 3 5ജി ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ റിപ്പബ്ലിക് ഡേ ഓഫറിന്റെ ഭാഗമായി 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 19999 രൂപ പ്രാരംഭ വിലയിൽ ഈ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാനാകും. ജനുവരി 26 വരെയാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക.
പ്രധാന ഡിസ്പ്ലേയ്ക്ക് പുറമേ റിയർ ക്യാമറ മൊഡ്യൂളിനൊപ്പം ഒരു മിനി അമോലെഡ് ഡിസ്പ്ലേയും വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ ലാവ 5ജി ഫോണിനെ സെഗ്മെന്റിലെ മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. 30000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഇന്ത്യയിൽ ആദ്യമായ ഡ്യുവൽ അമോലെഡ് ഡിസ്പ്ലേ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ലാവ അഗ്നി 3 5ജി.

ലാവ അഗ്നി 3യിലെ സെക്കൻഡറി ഡിസ്പ്ലേ ഉപയോഗിച്ച് കോളുകൾക്ക് മറുപടി നൽകാനും നോട്ടിഫിക്കേഷനുകൾ കാണാനുമൊക്കെ കഴിയും. ലാവ അഗ്നി 3 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഡിമെൻസിറ്റി 7300X ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. പ്രധാന ഡിസ്പ്ലേ 6.78 ഇഞ്ച് 3D കർവ്ഡ് സ്ക്രീനുമായി എത്തുന്നു. 1.5K റെസല്യൂഷൻ, 10-ബിറ്റ്, 120Hz റിഫ്രഷ് റേറ്റ്, എച്ച്‌ഡിആർ, വൈഡ്‌വിൻ എൽ1, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ്, സ്ട്രോങ്ങ് എക്‌സ്-ആക്സിസ് ലീനിയർ ഹാപ്‌റ്റിക്‌സ് ഫീച്ചറുകളും ഇതിലുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. മൂന്ന് വർഷത്തെ ഒഎസ് അപ്ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലാവ ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. 8ജിബി LPDDR5 റാം, 8ജിബി വെർച്വൽ റാം, 256ജിബി വരെ UFS3.1 സ്റ്റോറേജ്, വേപർ ചേമ്പർ കൂളിംഗ് ടെക്നോളജി എന്നിവയും ഇതിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. എഐ പിന്തുണയുള്ള ഇതിലെ ക്യാമറ യൂണിറ്റിൽ OIS+EIS പിന്തുണയുള്ള 1/1.55 സോണി സെൻസറോട് കൂടിയ 50MP പ്രൈമറി ക്യാമറയും 3X ഒപ്റ്റിക്കൽ സൂം+EIS പിന്തുണയുള്ള 8MP ടെലിഫോട്ടോ ക്യാമറയും f/2.2 അപ്പേർച്ചർ ഉള്ള 8MP അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്നു. ഫ്രണ്ടിൽ സാംസങ് സെൻസറോട് കൂടിയ 16എംപി സെൽഫി ക്യാമറയുമുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, 66W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് ലാവ അഗ്നി 3 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








