വീണ്ടും ലാവയുടെ സർജിക്കൽ സ്ട്രൈക്ക്! വെറും 9499 രൂപ വിലയിൽ ലാവ യുവ 2 5G ലോഞ്ച് ചെയ്തു
ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോണുകൾ തേടുന്നവരെ ലക്ഷ്യമിട്ട് 10000 രൂപയിൽ താഴെ വിലയിൽ പുതിയ 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ലാവ. കമ്പനിയുടെ ജനപ്രിയ സ്മാർട്ട്ഫോൺ സീരീസായ യുവ സീരീസിലെ ഏറ്റവും പുതിയ മോഡലായി ലാവ യുവ 2 5ജി (Lava Yuva 2 5G) ആണ് ഇപ്പോൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. മറ്റ് സ്മാർട്ട്ഫോണുകളിൽ നിന്ന് കാഴ്ചയിൽ വ്യത്യസ്തമായ ഒരു ക്യാമറ മൊഡ്യൂളുമായാണ് ഈ ബജറ്റ് 5ജി ഫോൺ എത്തിയിരിക്കുന്നത്. ഇതിന്റെ ക്യാമറ മൊഡ്യൂളിനൊപ്പം ഒരു നോട്ടിഫിക്കേഷൻ ലൈറ്റും നൽകിയിട്ടുണ്ട്.
ആപ്പ്, സിസ്റ്റം നോട്ടിഫിക്കേഷനുകളും ഇൻകമിംഗ് കോളുകളും വരുമ്പോൾ ക്യാമറയ്ക്ക് ചുറ്റുമുള്ള നോട്ടിഫിക്കേഷൻ ലൈറ്റ് മിന്നിമറയുന്നു, 10000 രൂപയിൽ താഴെ വിലയിൽ എത്തുന്ന ഒരു 5ജി ഫോണിൽ ഇതാദ്യമായാണ് ഈ ഫീച്ചർ അവതരിപ്പിക്കപ്പെടുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. ബ്ലോട്ട്വെയറുകൾ ഇല്ലാതെ ക്ലീൻ ആൻഡ്രോയിഡ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ലാവ യുവ 2 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (1600 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 700 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ടാ കോർ 6nm യൂണിസോക് T760 (Quad Core Cortex A76 ഉം Octa Core Cortex A55 ഉം 2.21GHz വരെ ക്ലോക്ക് ചെയ്തിരിക്കുന്നു) ചിപ്സെറ്റാണ് ഈ ഫോണിന്റെ കരുത്ത്.
Mali-G57 MC4 ജിപിയു, 4GB LPDDR4x റാം, 128GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ലാവ യുവ 2 5ജിയിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഈ ബജറ്റ് 5ജി ഫോണിന്റെ പ്രവർത്തനം.

ലാവ യുവ 2 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. അതിൽ എഫ്/1.8 അപ്പേർച്ചറുള്ള 50എംപി മെയിൻ ക്യാമറ, 2എംപി എഐ ക്യാമറയും എൽഇഡി ഫ്ലാഷും അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഈ ഫോണിലുണ്ട്.
ഡ്യുവൽ സിം, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 3.5എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.0, GPS + GLONASS, USB ടൈപ്പ്-സി, 18W ചാർജിംഗ് ഉള്ള 5000mAh ബാറ്ററി എന്നിവയാണ് ഈ ബജറ്റ് 5ജി ഫോണിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും: ലാവ യുവ 2 5ജി മാർബിൾ ബ്ലാക്ക്, മാർബിൾ വൈറ്റ് നിറങ്ങളിൽ മാർബിൾ ഫിനിഷോടുകൂടി വരുന്നു, ഇതിൻ്റെ പ്രാരംഭ വില 9499 രൂപയാണ്. ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഈ 5ജി ഫോൺ ലഭ്യമാകും. 1 വർഷത്തെ വാറൻ്റി കമ്പനി ഇതിന് നൽകുന്നുണ്ട്. കൂടാതെ സൗജന്യമായി വീട്ടിലെത്തി സർവീസ് ചെയ്യുകയും ചെയ്യും.

ലാവയുടെ ഈ പുതിയ ബജറ്റ് 5ജി ഫോൺ മറ്റ് ബ്രാൻഡുകളുടെ ബജറ്റ് 5ജി ഫോണുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നു. ക്യാമറ മൊഡ്യൂളിലെ നോട്ടിഫിക്കേഷൻ ലൈറ്റ് ഉൾപ്പെടെ ഈ സെഗ്മെന്റിലെ മറ്റ് ഫോണുകളെ കവച്ചുവയ്ക്കുന്ന ഫീച്ചറുകൾ ലാവ യുവ 2 5ജി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications








