സ്മാർട്ട് വിലയുള്ള സ്മാർട്ട്ഫോൺ! 6000 രൂപ വിലയിൽ ലാവ യുവ സ്മാർട്ട് ലോഞ്ച് ചെയ്തു
പ്രമുഖ ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവ കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചുകൊണ്ട് തുടർച്ചയായി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ചർച്ചാ കേന്ദ്രമായി മാറുന്നു. അടുത്തിടെ ലാവ തങ്ങളുടെ യുവ സീരീസിൽ ലാവ യുവ 2 5ജി ബജറ്റ് വിലയിൽ പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ ലാവ യുവ സീരീസിൽ മറ്റൊരു സ്മാർട്ട്ഫോൺ കൂടി ചീപ് റേറ്റിൽ അവതരിപ്പിച്ചുകൊണ്ട് ലാവ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന സ്മാർട്ട് വിലയിൽ എത്തിയിരിക്കുന്ന പുതിയ ലാവ സ്മാർട്ട്ഫോണിന്റെ പേര് ലാവ യുവ സ്മാർട്ട് (Lava Yuva Smart ) എന്നാണ്.
വെറും 6000 രൂപ വിലയിൽ ആണ് ലാവ യുവ സ്മാർട്ട് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ബജറ്റ് വിലയിൽ എത്തുമ്പോൾ തന്നെ ഈ വിലയ്ക്ക് നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ലാവ പറയുന്നു. 3GB റാമും 3GB വെർച്വൽ റാമും റാമും സഹിതം 6ജിബി റാം ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

10000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ തങ്ങളുടെ ലാവ യുവ സീരീസ് ഫോണുകൾ മികച്ച പ്രതിബദ്ധതയോടെ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു എന്ന് ലാവ പറയുന്നു. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമായാണ് ലാവ യുവ സ്മാർട്ട് -നെ കമ്പനി ഉയർത്തിക്കാട്ടുന്നത്. ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ്.
ഇപ്പോൾ ആളുകൾ പൊതുവെ 5ജി സ്മാർട്ട്ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന സമയമാണ്. എന്നാൽ ഇതിനിടയിലും വിവിധ ബ്രാൻഡുകൾ 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നുണ്ട്. 4ജി ഫോണുകൾക്കും ആവശ്യക്കാർ ഉണ്ട് എന്ന് ഇത് സൂചിപ്പിക്കുന്നു. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൻ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം ബജറ്റ് 4ജി ഫോണുകൾ ഏറെ ആശ്വാസമാണ്.

പുതിയ ലാവ യുവ സ്മാർട്ടും ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്ന സാധാരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 6.75 ഇഞ്ച് HD+ 2.5D LCD സ്‌ക്രീൻ അടക്കമുള്ള ഫീച്ചറുകൾ ലാവ യുവ സ്മാർട്ട് വാഗ്ദാനം ചെയ്യുന്നു. ഈ ഫോണിന്റെ ഫീച്ചറുകൾ വിശദമായി പരിചയപ്പെടാം.
ലാവ യുവ സ്മാർട്ട്- ന്റെ പ്രധാന ഫീച്ചറുകൾ: ഒക്ടാ-കോർ 28nm UNISOC 9863A പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 6.75 ഇഞ്ച് (720 x 1600 പിക്സലുകൾ) HD+ LCD സ്ക്രീൻ, 60Hz റിഫ്രഷ് റേറ്റ്, 2.5D ഗ്ലാസ്, പവർVR GE8322GPU എന്നിവ ഇതിലുണ്ട്.
3GB റാം, 3GB വെർച്വൽ റാം, 64GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512GB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 ഗോ എഡിഷനിലാണ് പ്രവർത്തനം. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ലാവ യുവ സ്മാർട്ടിൽ നൽകിയിരിക്കുന്നു.

ലാവ യുവ സ്മാർട്ടിന്റെ റിയർ ക്യാമറ സജ്ജീകരണത്തിൽ 13MP മെയിൻ ക്യാമറ, സെക്കൻഡറി AI ക്യാമറ, LED ഫ്ലാഷ് എന്നിവയും ഫ്രണ്ടിൽ 5MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. ഡ്യുവൽ സിം, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, അണ്ടർ-പോർട്ടഡ് സ്പീക്കർ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.
ഡ്യുവൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് 4.2, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 10W ചാർജിംഗുള്ള 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ. 164.96×76.1×8.8mm വലിപ്പവും 193.3 ഗ്രാം ഭാരവും ഈ സ്മാർട്ട്ഫോണിന് ഉണ്ട്.
ഗ്ലോസി ബ്ലൂ, ഗ്ലോസി വൈറ്റ്, ഗ്ലോസി ലാവെൻഡർ നിറങ്ങളിൽ ആണ് ഈ ഫോൺ ലഭ്യമാകുക. ലാവ യുവ സ്മാർട്ടിന്റെ പ്രാരംഭ മോഡലിന് 6,000 രൂപയാണ് വില. ഇത് 1 വർഷത്തെ വാറണ്ടിയും സൗജന്യ ഹോം സർവീസും വാഗ്ദാനം ചെയ്യുന്നുണ്ട്. താൽപര്യമുള്ളവർക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഈ ഫോൺ വാങ്ങാം. അതേസമയം 4ജി ഫോണിൽ താൽപര്യമില്ലാത്തവർക്ക് ലാവ അടുത്തിടെ പുറത്തിറക്കിയ ലാവ യുവ 2 5ജി ഫോൺ പരിഗണിക്കാം. ഇത് 10000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്.


Click it and Unblock the Notifications