മൂന്നായി മടക്കാവുന്ന ഷവോമിയുടെ 'ബെൻഡബിൾ സ്ക്രീൻ' സ്മാർട്ഫോൺ
ഒരേ സമയത്ത് തന്നെ ടാബ്‌ലറ്റ് ആയും അല്ലെങ്കിൽ ഒരു സ്മാർട്ഫോൺ എന്ന രീതിയിലും മടക്കി വച്ച് ഉപയോഗിക്കാൻ കഴിയുന്നതാണ് ഷവോമിയുടെ പുതിയ സ്മാർട്ഫോൺ.
ഷവോമി സ്മാർട്ഫോൺ രംഗത്ത് സൃഷ്ട്ടിക്കുന്ന സാങ്കേതിക മികവുകൾ ചെറുതല്ല. വളരെ ചെറിയ സമയം കൊണ്ടാണ് ഷവോമി സ്മാർട്ഫോണുകളിൽ വ്യത്യസ്തത സൃഷ്ടിക്കുന്നത്. കഴിവിൻറെ കരവിരുത് തെളിയിക്കുന്ന പുതിയൊരു സവിശേഷതയുമായാണ് ഇപ്പോൾ ഷവോമി നിങ്ങളുടെ മുൻപിൽ വരുന്നത്.

'ബെൻഡബിൾ സ്ക്രീൻ' എന്നറിയപ്പെടുന്ന ഫോൺ സ്ക്രീൻ മടക്കി വയ്യിക്കാവുന്ന സ്മാർട്ഫോണുകൾ എന്ന സാങ്കേതിക മികവിന്റെ കാണാകാഴ്ച്ചകൾക്കായി 2019 സാക്ഷ്യം വഹിക്കും. ഫോൺ സ്ക്രീൻ മടക്കി വയ്യിക്കാവുന്ന ഷവോമിയുടെ പുതിയ സ്മാർട്ഫോനാണ് താരം.
പുതുതായി ചോർന്ന വീഡിയോ ദൃശ്യം അനുസരിച്ച് മൂന്ന് മടക്കിലോട്ട് വളച്ച് വയ്ക്കാവുന്ന 'ബെൻഡബിൾ സ്ക്രീൻ' സ്മാർട്ഫോണിന്റെ അവസാനഘട്ട തയ്യറെടുപ്പിലാണ്, ഇത് വിപണിയിൽ എത്താൻ ഇനി അധികം വൈകില്ല എന്നാണ് സൂചിപ്പിക്കുന്നത്.

സാംസങ് ബെൻഡബിൾ സ്ക്രീൻ
ഒരേ സമയത്ത് തന്നെ ടാബ്‌ലറ്റ് ആയും അല്ലെങ്കിൽ ഒരു സ്മാർട്ഫോൺ എന്ന രീതിയിലും മടക്കി വച്ച് ഉപയോഗിക്കാൻ കഴിയുന്നതാണ് ഷവോമിയുടെ പുതിയ സ്മാർട്ഫോൺ.

ഷവോമിയുടെ ബെൻഡബിൾ സ്ക്രീൻ സ്മാർട്ഫോൺ
ഈ ചൈനീസ് ഫോൺ നിർമിതാക്കൾ അല്ല ആദ്യമായി 'ബെൻഡബിൾ സ്ക്രീൻ' സ്മാർട്ഫോൺ ഇറക്കാൻ പോകുന്നത്. സാംസങിന്റെ പുതിയ സ്മാർട്ഫോൺ 'ഇൻഫിനിറ്റി ഫ്‌ളക്‌സ് ഡിസ്പ്ലേ' യോട് കൂടിയ 'ബെൻഡബിൾ സ്ക്രീൻ' ആയിരിക്കും. ഇതിൻറെ പണിപ്പുരയിലാണ് സാംസങ്.

സ്മാർട്ഫോൺ ടാബ്ലറ്റ് മോഡിലേക്ക്
'ബെൻഡബിൾ സ്ക്രീൻ' സ്മാർട്ഫോൺ കൊണ്ടുള്ള പ്രയോജനങ്ങൾ വളരെ വലുതാണ്. ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ സ്മാർട്ഫോൺ ടാബ്ലറ്റ് മോഡിലേക്ക് മാറ്റുകയാണെങ്കിൽ കൂടുതൽ വ്യക്തത കൈവരിക്കാം.

ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ
ചോർന്ന വിവരങ്ങൾ ലഭ്യമാക്കിയ 'ഇവാൻ ബ്‌ളാസ്സ്' ട്വിറ്ററിൽ പറഞ്ഞിരിക്കുന്നത്, "ഷവോമി ഇങ്ങനെയൊരു സ്മാർട്ഫോൺ തീർച്ചയായും ഇറക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇപ്പോഴും തീർച്ചയില്ല", എന്നാണ്. 2016-ൽ, 'ബെൻഡബിൾ സ്ക്രീൻ' എന്നറിയപ്പെടുന്ന ഫോൺ സ്ക്രീൻ മടക്കി വയ്യിക്കാവുന്ന സ്മാർട്ഫോണുകൾ ഇറക്കുമെന്നാണ് പറഞ്ഞിരുന്നത്.
ഇതിന്റെ ഡിസൈൻ ഷവോമി മറ്റ് സ്മാർട്ഫോൺ നിർമിതാക്കൾക്ക് മുൻപ് തന്നെ ഇറക്കിയിരുന്നു. ഇത് വിപണിയിൽ ഇറങ്ങുകയാണെങ്കിൽ സാംസങിന്റെ പുതിയ ഫോണുമായി മത്സരത്തിൽ ആയിരിക്കും.
'ബെൻഡബിൾ സ്ക്രീൻ' ആയ സാംസങിറ്നെ സ്ക്രീൻ വലിപ്പം 7.3 ഇഞ്ചാണ്. നവംബറിൽ സാംസങ് പറഞ്ഞത്, വരുന്ന മാസങ്ങളിൽ തങ്ങളുടെ പുതിയ 'ബെൻഡബിൾ സ്ക്രീൻ' സ്മാർട്ഫോൺ ഇറക്കുമെന്നാണ്. 2019-ൽ സാംസങ് 'ബെൻഡബിൾ സ്ക്രീൻ' ഫോൺ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








