എട്ടു ദിവസത്തെ ബാറ്ററി ലൈഫുമായി ഷവോമി റെഡ്മി 5എ!

|

വരാനിരിക്കുന്ന ഷവോമി ഫോണുകളെ കുറിച്ച് അനേകം കിംവദന്തികളും ഊഹങ്ങളും ഉണ്ടായിരുന്നു. ഇറങ്ങിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റെഡ്മി 5ഉും റെഡ്മി 5എയും ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്ന രീതിയിലാണ്.

 

പുതിയ വേരിയന്റില്‍ മോട്ടോ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു!പുതിയ വേരിയന്റില്‍ മോട്ടോ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു!

എട്ടു ദിവസത്തെ ബാറ്ററി ലൈഫുമായി ഷവോമി റെഡ്മി 5എ!

ഇപ്പോള്‍ റെഡ്മി 5എയുടെ ഇമേജുകള്‍ ഓണ്‍ലൈനില്‍ ഉയര്‍ന്നു. ഇത് സ്മാര്‍ട്ട്‌ഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഒരു ചാര ചിത്രം പോലെ തോന്നും. കൂടാതെ ഈ ഫോട്ടോയില്‍ നിന്നും വരാനിരിക്കുന്ന ഷവോമി റെഡ്മി 5എയുടെ സവിശേഷതകളും മറ്റും വെളിപ്പെടുത്തുന്നു. ഇതു കൂടാതെ അതിന്റെ മുന്‍ഗാമിയായ റെഡ്മി 4Aയില്‍ നിന്നും അത്ര വ്യത്യാസം ഇല്ലന്നു നമുക്ക് മനസ്സിലാക്കാം.

 

എന്നിരുന്നാലും നമുക്ക് കണ്ടെത്താന്‍ സാധിക്കുന്ന വലിയ വ്യത്യാസം ഇതാണ്, റെഡ്മി 5എക്ക് മെറ്റല്‍ ബോഡിയാണ് നല്‍കിയിരിക്കുന്നത്, അതായത് റെഡ്മി 4എ പോലെ പ്ലാസ്റ്റിക് ബോഡി അല്ല. മുകളില്‍ രണ്ട് ആന്റിന ലൈനുകളും എല്‍ഇഡി ഫ്‌ളാഷും അതിനോടൊപ്പം സ്ഥാപിച്ചിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ ഭാഗത്ത് സ്പീക്കര്‍ ഗ്രില്ലും കാണാം.

'ഭാരം കുറഞ്ഞതും വലിയ ബാറ്ററി ലൈഫും' ആണെന്ന് സ്മാര്‍ട്ട്‌ഫോണിന്റെ ചില ഭാഗങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റെഡ്മി 5എക്ക് എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന 3120എംഎഎച്ച് ബാറ്ററി ലൈഫ് ഉണ്ടാകും. കൂടാതെ ഈ ഫോണിന്റെ ഭാരം കുറച്ചു കൂടുതലാണ്, അതായത് 137 ഗ്രാം.

ദീപാവലിക്ക് വന്‍ ഓഫര്‍: ഇതില്‍ നിങ്ങളുടെ ഉത്പന്നം ഉണ്ടോ?ദീപാവലിക്ക് വന്‍ ഓഫര്‍: ഇതില്‍ നിങ്ങളുടെ ഉത്പന്നം ഉണ്ടോ?

ഇതു കൂടാതെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425SoC പ്രോസസറും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ്. 5 ഇഞ്ച് എച്ച്ഡി 720p ഡിസ്‌പ്ലേ, 2ജിബി/ 3ജിബി റാം, 16ജിബി/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഈ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

Best Mobiles in India

English summary
According to a report by GizmoChina, the leaked Redmi 5A poster has more clues to ponder upon apart from the design of the smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X