ഇംഗ്ലീഷ് വാക്കുകൾ പഠിക്കാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

|

ഉപയോക്താക്കളെ ഇംഗ്ലീഷ് പഠനത്തിന് സഹായിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ സെർച്ച്. എല്ലാ ദിവസവും ഗൂഗിൾ സെർച്ച് ഉപയോഗിക്കുന്നതിന് ഒപ്പം ഒരു പുതിയ ഇംഗ്ലീഷ് വാക്ക് പഠിക്കാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ. ഈ സവിശേഷത ഉപയോക്താക്കളുടെ വൊക്കാബുലറി വികസിപ്പിക്കുകയും ഭാഷാ പ്രാവീണ്യം വർധിപ്പിക്കുകയും ചെയ്യുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. നിലവിൽ ഈ ഫീച്ചർ ഫോണുകളിൽ മാത്രമാണ് ലഭ്യമാകുക. ഫോണുകളിൽ നോട്ടിഫിക്കേഷൻ വഴിയാണ് ഈ ഫീച്ചറിന്റെ പ്രവർത്തനം. എല്ലാ ദിവസവും പുതിയ വാക്കുകളും അവയുടെ പിന്നിലെ രസകരമായ വസ്തുതകളും നോട്ടിഫിക്കേഷനുകളായി ഫോണിലെത്തും.

 
ഇംഗ്ലീഷ് വാക്കുകൾ പഠിക്കാൻ ഫീച്ചറുമായി ഗൂഗിൾ

ഇനി ഈ ഫീച്ചർ പ്രവർത്തനസജ്ജമാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഗൂഗിൾ സെർച്ച് ഓപ്പൺ ചെയ്ത ശേഷം നിങ്ങൾക്ക് അർഥം അറിയേണ്ട ഒരു വാക്കും അതിന് മുന്നിലായി 'ഡിഫൈൻ' എന്നും ടൈപ്പ് ചെയ്യുക. മുകളിൽ വലത് വശത്തെ മൂലയിലായി ഒരു ബെൽ ഐക്കൺ കാണാൻ കഴിയും. എല്ലാ ദിവസവും പുതിയ വാക്കുകളും അർഥവും ലഭിക്കാനായി ഈ ബെൽ ഐക്കണിൽ ടാപ്പ് ചെയ്യുക. പിന്നീട് ഒരിക്കൽ ഈ ഫീച്ചർ വേണ്ടെന്ന് തോന്നിയാൽ നോട്ടിഫിക്കേഷനുകൾ നിർത്താനും ബെൽ ഐക്കൺ അമർത്തിയാൽ മതിയാകും.

 

"പുതിയ വാക്കുകളുടെ അർഥം മനസിലാക്കുന്നത് ആളുകളെ അവരുടെ ദൈനംദിന ജീവിതത്തത്തിൽ കൂടുതൽ വിവരങ്ങൾ അൺലോക്ക് ചെയ്യാൻ സഹായിക്കുന്നു, കൂടാതെ ഗൂഗിൾ ട്രെൻഡ് അനുസരിച്ച് സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ ആളുകൾ അർഥം തെരഞ്ഞ വാക്കുകൾ 'ഇൻട്രോവേർട്ട്' പിന്നാലെ 'ഇന്റഗ്രിറ്റി' എന്നിവയായിരുന്നു. ഇത് മനസിൽ വച്ചുകൊണ്ടാണ് ഉപയോഗിക്കാൻ എളുപ്പമായ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. പുതിയ വാക്കുകൾ പഠിക്കാൻ മാത്രമല്ല നിങ്ങളുടെ കൂരിയോസിറ്റി കൂട്ടാനും ഈ ഫീച്ചർ സഹായിക്കും." ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.

ഈ ഫീച്ചർ നിലവിൽ ഇംഗ്ലീഷിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഇംഗ്ലീഷ് ഭാഷ പഠിച്ച് തുടങ്ങുന്നവർക്കും നന്നായി സംസാരിക്കാൻ കഴിയുന്നവർക്കും ഒരുപോലെ ഉപയോഗപ്രദമായ ഫീച്ചറാണിത്. തെരഞ്ഞെടുക്കുന്ന വാക്കുകളും ഈ രണ്ട് വിഭാഗത്തിൽപ്പെട്ടവരെയും ലക്ഷ്യമിട്ടാണെന്നും ഗൂഗിൾ പറയുന്നു. ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുള്ള ലെവലുകൾ തിരഞ്ഞെടുക്കാനും ഭാവിയിൽ അവസരം നൽകും.

യൂസേഴ്സിനെ അവരുടെ ദൈനംദിന ജോലികളിൽ സഹായിക്കുന്നതിന് നിരവധി ഫീച്ചറുകൾ ഗൂഗിൾ സെർച്ച് അവതരിപ്പിക്കുന്നുണ്ട്. ഉപയോക്താക്കളെ അവരുടെ ഗിറ്റാറുകൾ ട്യൂൺ ചെയ്യാൻ സഹായിക്കുന്ന ഒരു ഫീച്ചർ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഗൂഗിൾ ട്യൂണർ എന്നാണ് ഈ ഫീച്ചറിന്റെ പേര്. യൂസേഴ്സിന് ഈ ഫീച്ചർ ഉപയോഗിക്കണമെങ്കിൽ അവരവരുടെ ബ്രൌസറുകൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഒപ്പം മൈക്രോഫോൺ സൌകര്യമുള്ള ഫോണോ കമ്പ്യൂട്ടറോ കൂടി വേണം. ട്യൂണർ ആക്സസ് ചെയ്യാൻ ഗൂഗിൾ സെർച്ച് ബാറിൽ ഗൂഗിൾ ട്യൂണർ എന്ന് ടൈപ്പ് ചെയ്യണം. ശേഷം മൈക്രോഫോൺ ആക്സസിന് പെർമിഷനും കൊടുക്കുക. ശേഷം യൂസർ ഗിറ്റാർ വായിക്കുമ്പോൾ ഗൂഗിൾ ഈ സംഗീതം അനലൈസ് ചെയ്യുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും.

സെർച്ച് റിസൽട്ടുകളിൽ ലഭ്യമാകുന്ന വെബ്സൈറ്റുകളെക്കുറിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ നൽകുന്ന എബൌട്ട് ഫീച്ചറും ഗൂഗിൾ ഈയിടെയാണ് അവതരിപ്പിച്ചത്. വെബ്സൈറ്റുകളുടെ ഉള്ളടക്കത്തേക്കുറിച്ചും ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടവുമെല്ലാം മനസിലാക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. ഒരു പ്രത്യേക വിഷയം സെർച്ച് ചെയ്യുമ്പോഴും ഫീച്ചർ കൂടുതൽ ഉപയോഗപ്രദമാണ്. 'അധിക വിവരങ്ങൾ ലഭിക്കുന്നത് എപ്പോഴും മനസമാധാനം നൽകുന്ന കാര്യമാണ്, പ്രത്യേകിച്ച് ആരോഗ്യം, സാമ്പത്തിക തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങൾ തെരയുമ്പോൾ' ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു.

Best Mobiles in India

English summary
Google Search has introduced a new feature that helps users learn an English word every day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X