ഐപാഡ് മിനിയുടെ കട്ടയും പടവും മടക്കാന്‍ ലെനോവോയുടെ ഐഡിയ ടാബ് A2107

Posted By: Staff

ഐപാഡ് മിനിയുടെ കട്ടയും പടവും മടക്കാന്‍ ലെനോവോയുടെ ഐഡിയ ടാബ് A2107

2012 ലെ IFA യില്‍ വച്ചാണ് ലോകത്തെ മുന്‍നിര കമ്പ്യൂട്ടര്‍ നിര്‍മ്മാതാവായ ലെനോവോ അവരുടെ ഐഡിയടാബ് എ2107, എസ്2110,എ2109 തുടങ്ങിയ മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. അതിന് ശേഷം ഈ ടാബ്ലെറ്റുകളുടെ വിവരമൊന്നുമില്ലാതിരിയ്ക്കുമ്പോഴാണ് ഇപ്പോള്‍ ഈബേ.ഇന്‍ എന്ന ഷോപ്പിംഗ് സൈറ്റില്‍ മാനത്തു നിന്നും പൊട്ടിവീണത് പോലെ, ലെനോവോ ഐഡിയടാബ് A2107 പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. ഉടനെ ഈ ടാബ്ലെറ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 13,999 രൂപയാണ് ഈബേയില്‍ നല്‍കിയിരിയ്ക്കുന്ന വില.

512 എംബി റാം, 16 ജിബി ആന്തരികമെമ്മറി തുടങ്ങിയവയക്കൊപ്പം ബാഹ്യമെമ്മറിയ്ക്കായി എസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. ആന്‍ഡ്രോയ്ഡ് 4.0 ഐസിഎസ് ആണ് ഓഎസ്. ജെല്ലി ബീന്‍ അപ്‌ഡേറ്റ് സംബന്ധിച്ച് കമ്പനി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

വൈ-ഫൈ, 2ജി,3ജി, ബ്ലുടൂത്ത് 4.0 തുടങ്ങിയ കണക്ടിവിറ്റി മാര്‍ഗങ്ങള്‍ ലഭ്യമാണ്. 10 മണിക്കൂറോളം ആയുസ് നില്‍ക്കുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത് എന്നാണ് കമ്പനിയുടെ പക്ഷം.

സവിശേഷതകളിലെ മികവ് കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ഐപാഡ് മിനിയ്ക്ക് ഒത്ത എതിരാളിയാകാനുള്ള എല്ലാ സാധ്യതയും ഈ ടാബ്ലെറ്റിനുണ്ട്.ഐഓഎസ് 6 ഓഎസ്, ആപ്പിള്‍ എ5 ചിപ്‌സെറ്റ്,1 GHz കോര്‍ടെക്‌സ് എ9 പ്രൊസസ്സര്‍, 1024x768 പികസല്‍സ് റെസല്യൂഷന്‍ തുടങ്ങിയവയാണ് ഐപാഡ് മിനിയുടെ പ്രധാന സവിശേഷതകള്‍.

ഇന്ത്യയില്‍ ലഭ്യമായ ഐപാഡ് മിനിയുടെ 16 ജിബി, വൈ-ഫൈ ഒണ്‍ലി പതിപ്പിന്റെ വില 16,990 രൂപയാണ്. വിലയിലും ലെനോവോ വിപണിയെ കൈയ്യിലെടുക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot