ലെനോവോ കെ6 പവര്‍, 4ജിബി റാം ജനുവരി 31ന് ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ആരംഭിക്കുന്നു!

Written By:

ലെനോവയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ലെനോവോ കെ6 പവര്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില്പന ആരംഭിക്കുന്നു. ആദ്യമായായാണ് ഇങ്ങനെ ഒരു സെയില്‍ നടക്കുന്നത്.

ലെനോവോ കെ6 പവര്‍, 4ജിബി റാം ജനുവരി 31ന് ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ആരംഭി

ലെനോവോ കെ6 പവര്‍ രണ്ട് വേരിയന്റിലാണ് ഇറങ്ങുന്നത്. ഒന്ന് 3ജിബി റാം വേരിയന്റും മറ്റൊന്ന് 4ജിബി റാം വേരിയന്റും . ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളുമാണ് ഫ്‌ളിപ്കാര്‍ട്ടില്‍ വില്പന നടക്കുന്നത്.

എന്നാല്‍ ലെനോവോ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട് വില്പന മിനിറ്റുകള്‍ക്കുളളില്‍ തന്നെ കഴിയും എന്ന്. 3ജിബി റാം വേരിയന്റ് ഡാര്‍ക്ക് ഗ്രേ, സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഇറങ്ങുന്നത്. ഇതിന്റെ വില 9,999 രൂപയാണ്.

ഈ ആഴ്ച ഇന്ത്യയില്‍ ഇറങ്ങിയ അടിപൊളി സ്മാര്‍ട്ട്‌ഫോണുകള്‍!

4ജിബി റാം വേരിയന്റും ഇതേ നിറങ്ങളില്‍ തന്നെയാണ് ഇറങ്ങുന്നത്. എന്നാല്‍ ഇതിന്റെ വില 10,999 രൂപയും.ആക്‌സിസ് ബുസ് ക്രഡിറ്റ് കാര്‍ഡ് (Axis Buzz credit card) ഉപയോഗിച്ച് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങുമ്പോള്‍ 5% അതായത് 200 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നതാണ്.

ലെനോവോ കെ6 പവര്‍, 4ജിബി റാം ജനുവരി 31ന് ഫ്‌ളിപ്കാര്‍ട്ട് സെയില്‍ ആരംഭി

ലെനോവോ കെ6 ന്റെ സവിശേഷതകള്‍ നോക്കാം.....

ലെനോവോ കെ6 പവര്‍ 4000 എംഎഎച്ച് ബാറ്ററിയോടു കൂടിയാണ് ഇറങ്ങിയിരിക്കുന്നത്. അതിനാല്‍ 48 മണിക്കൂര്‍ വരെ ടോക്ക്‌ടൈമും 649 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ മോഡും ഉണ്ടായിരിക്കും. 5 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസസര്‍, 32ജിബി സ്‌റ്റോറേജ്, 13എംബി റിയര്‍ ക്യാമറ, 8എംബി സെല്‍ഫി എന്നിവയും ഉണ്ട്.

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 4ജി വോള്‍ട്ട്, വൈഫൈ, യുഎസ്ബി പോര്‍ട്ട്, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവ ലെനോവോ കെ6 പവറിന്റെ മറ്റു സവിശേഷതകളാണ്.

സോഫ്റ്റുവയറുകളെ കുറിച്ചു പറയുകയാണെങ്കില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ റണ്‍ ചെയ്യുന്നത് 6.0.1 മാര്‍ഷ്മലോയാണ്. ആപ്പ് ലോക്കും ഫിങ്കര്‍പ്രിന്റ്‌സ്‌കാനറും ഈ ഫോണിനുണ്ട്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
Lenovo’s Redmi Note 4 competitor is going on sale for the first time today on Flipkart.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot