Home
News

ലെനോവ K8 പ്ലസിന് വില കുറച്ചു

By Lekshmi S

കഴിഞ്ഞ സെപ്റ്റംബറില്‍ വിപണിയിലെത്തിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ലെനോവ K8 പ്ലസ്. 3GB റാം, 4GB റാം മോഡലുകളില്‍ ഫോണ്‍ ലഭ്യമായിരുന്നു. 3GB റാമോട് കൂടിയ ഫോണിന്റെ വിലയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ഫോണിന്റെ പുതിയ വില 7999 രൂപയാണ്. 10999 രൂപയ്ക്കാണ് ഇത് വിറ്റുകൊണ്ടിരുന്നത്.

ലെനോവ K8 പ്ലസിന് വില കുറച്ചു

വിലക്കിഴിവിന് പുറമെ മറ്റ് ആകര്‍ഷകമായ ഓഫറുകളും കമ്പനി ലെനോവ K8 പ്ലസിന് നല്‍കുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ ഇതില്‍ ഒന്നാണ്. പ്രതിമാസം 2667 രൂപ മുതലുള്ള ഇഎംഐ തിരഞ്ഞെടുക്കാം. പഴയഫോണ്‍ മാറ്റി വാങ്ങുമ്പോള്‍ 3000 രൂപ അധിക കിഴിവ് ലഭിക്കും. ആക്‌സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 5 ശതമാനം വലിക്കിഴിവ് കൂടി ലഭിക്കും. 4GB മോഡലും വില കുറച്ച് ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്. 8999 രൂപയാണ് പുതുക്കിയ വില. ദൗര്‍ഭാഗ്യവശാല്‍ ഈ മോഡല്‍ സ്‌റ്റോക്കില്ലെന്ന സന്ദേശമാണ് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ലഭിക്കുന്നത്.

FHD റെസല്യൂഷനോട് കൂടിയ 5.2 ഇഞ്ച് IPS ഡിസ്‌പ്ലേ, 178 ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിള്‍ എന്നിവ ലെനോവ K8 പ്ലസിന്റെ സവിശേഷതകളാണ്. ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേയ്ക്ക് രക്ഷാകവചം തീര്‍ക്കുന്നു. ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P25 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ സ്‌റ്റോറേജ് ശേഷി 32 GB ആണ്.

ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് K8 പ്ലസില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് ആന്‍ഡ്രോയ്ഡ് ഒറിയോയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ അവസരമുണ്ട്. പിന്‍ഭാഗത്ത് രണ്ട് ക്യാമറകളാണുള്ളത്. 13 MP, 5MP ക്യാമറകളാണിവ. സൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും കൃത്യമായി പകര്‍ത്താന്‍ കഴിവുള്ള ക്യാമറകള്‍ ചിത്രങ്ങള്‍ മികവുറ്റതാക്കുന്നു. മികച്ച ബൊക്കെ ഇഫക്ട് നല്‍കാനും ക്യാമറകള്‍ക്ക് കഴിയും. രണ്ട് ക്യാമറകളുടെയും അപെര്‍ച്ചര്‍ സൈസ് f/2.0 ആണ്.

മുന്നിലെ ക്യാമറ 8MP ആണ്. ഇതിന്റെയും അപെര്‍ച്ചര്‍ f/2.0 തന്നെ. പ്രൊഫഷണല്‍ മോഡ്, ബ്യൂട്ടിഫൈ മോഡ് എന്നിവ ലഭ്യമാണ്. 84 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സാണ് ഫോണിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. പ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും മികച്ച സെല്‍ഫികള്‍ എടുക്കാന്‍ സഹായിക്കുന്ന പാര്‍ട്ടി ഫ്‌ളാഷും എടുത്തുപറയേണ്ട പ്രത്യേകതയാണ്.

ടര്‍ബോ ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 4000 mAh ബാറ്ററിയാണ് K8 പ്ലസിലുള്ളത്. ബാറ്ററിയുടെ സ്റ്റാന്‍ഡ് ബൈ സമയം രണ്ട് ദിവസമാണെന്ന് കമ്പനി അവകാശപ്പെടുന്നു. 13 മണിക്കൂര്‍ വരെ വെബ് ബ്രൗസ് ചെയ്യാനും 20 മണിക്കൂര്‍ വരെ വീഡിയോകള്‍ കാണാനും കഴിയും. ഹെഡ്‌സെറ്റ് ഉപയോഗിച്ച് പാട്ടുകള്‍ മാത്രം കേള്‍ക്കുകയാണെങ്കില്‍ ബാറ്ററി 100 മണിക്കൂര്‍ നില്‍ക്കും.

Best Mobiles in India

English summary
Lenovo K8 Plus with 3GB RAM was originally for Rs. 10,999 in India, but it has just received a price cut of Rs. 3,000. The smartphone is now available for purchase at just Rs. 7,999 on Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X