സെല്‍ഫി എടുക്കാന്‍ റൊബോട്ടും എത്തി....!

Written By:

സെല്‍ഫി ഭ്രാന്തിനെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന കണ്ടുപിടുത്തങ്ങളില്‍ അധികവും. ഇത്തരത്തിലുളള ഒരു കണ്ടുപിടുത്തവുമായാണ് ലെനൊവൊ സിഇഎസ് 2015-ന് എത്തിയത്.

സെല്‍ഫിയെടുക്കാനായി മൈബൈല്‍ ഘടിപ്പിക്കാവുന്ന ട്രൈപോഡ് റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുകയാണ് ലെനോവോ. ഇന്‍ഫ്രാറെഡ് റിമോട്ടുപയോഗിച്ച് ഏതുദിശയിലേക്കും തിരിച്ച് ഇതുപയോഗിച്ച് സെല്‍ഫിയെടുക്കാം.

സെല്‍ഫി എടുക്കാന്‍ റൊബോട്ടും എത്തി....!

കൂടാതെ ട്വില്‍റ്റ്, പാന്‍, പനോരമ, വൈഡ് ആംഗിള്‍ ചിത്രമെടുക്കാനും ഈ റോബോട്ടിന് സാധിക്കും. അടുത്ത പതിപ്പ് ഈ റൊബോട്ടില്‍ വോയിസ് കമാന്‍ഡും പ്രൊജക്ടറും ഉള്ളതായിരിക്കുമെന്നാണ് ലെനൊവൊ അവകാശപ്പെടുന്നത്.

Read more about:
English summary
Lenovo launched Robot to take a selfie at CES 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot