ലെനോവൊ -മോട്ടറോള ഇടപാട്; നേട്ടവും നഷ്ടങ്ങളും

Posted By:

രണ്ടുവര്‍ഷം മുമ്പ് മോട്ടറോളയെ ഗൂഗിള്‍ ഏറ്റെടുക്കുമ്പോള്‍ ഏറെ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. ഒരുകാലത്ത് ആഗോള സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ തലയുയര്‍ത്തി നിന്നരുന്ന മോട്ടറോളയെ പഴയ പ്രതാപത്തിലേക്കെത്തിക്കാന്‍ ഗൂഗിളിന് കഴിയും എന്നുതന്നെയാണ് എല്ലാവരും വിശ്വസിച്ചത്.

തുടര്‍ന്ന് മോട്ടൊ X, മോട്ടൊ G തുടങ്ങിയ ഫോണുകളിലൂടെ ഇതിന്റെ സൂചനകള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ശരിയായ രീതിയിലായിരുന്നില്ല പോയിരുന്നത് എന്നുവേണം ഇപ്പോള്‍ കരുതാന്‍.

12.5 ബില്ല്യന്‍ ഡോളറിന് മോട്ടറോളയെ ഏറ്റെടുക്കുമ്പോള്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഒരു മത്സരം കാഴ്ചവയ്ക്കുകയായിരിക്കും ഗൂഗിളിന്റെ ലക്ഷ്യം എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മോട്ടമറാളയെ വേറിട്ട യൂണിറ്റായിതന്നെ നിലനിര്‍ത്തുകയാണ് ഗൂഗിള്‍ ചെയ്തത്. ഗൂഗിള്‍ ഉത്പന്നം എന്നനിലയിലുള്ള പരിഗണന ഒരിക്കിലും ലഭിച്ചതുമില്ല.

മാത്രമല്ല, ഏറെ വൈകാതെതന്നെ മോട്ടറോള ഗൂഗിളിന് ബാധ്യതയാവുകയും ചെയ്തു. നഷ്ടങ്ങള്‍ പെരുകുകമാമ്രാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് യു.എസിലെ മൂന്നാമത്തെ വിലയ മൊബൈല്‍ ഫോണ്‍ കമ്പനിയെ കൈയൊഴിയാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ലെനോവൊയാകട്ടെ ഈ അവസരം മുതലെടുക്കുകയും ചെയ്തു.

എന്തുകൊണ്ട് ഗൂഗിള്‍ മോട്ടറോളയെ കൈയൊഴിഞ്ഞു, മോട്ടറോള- ലെനോവൊ ഇടപാടിലൂടെ ഗൂഗിളിനും മോട്ടറോളയ്ക്കും ലെനോവൊയ്ക്കും ഉണ്ടായ് നേട്ടങ്ങളും നഷ്ടങ്ങളും എന്തെല്ലാം, ഭാവിയില്‍ ഇരു കമ്പനികള്‍ക്കും ഇത് എത്രത്തോളം ഗുണം ചെയ്യും. ഇക്കാര്യങ്ങള്‍ ഗിസ്‌ബോട് വിശകലനം ചെയ്യുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ലെനോവൊ -മോട്ടറോള ഇടപാട്; നേട്ടവും നഷ്ടങ്ങളും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot