"സുതാര്യമായ" ഡിസ്‌പ്ലേയുളള ലോകത്തെ ആദ്യത്തെ ഫോണിനായി ലെനൊവൊ...!
സുതാര്യമായ ഡിസ്‌പ്ലേയുളള സ്മാര്‍ട്ട്‌ഫോണുമായി ലെനൊവൊ എത്തുന്നു. കമ്പനിയുടെ സുക്ക് ശ്രേണിയില്‍ ഉള്‍പ്പെട്ട ഫോണിന്റെ പ്രോട്ടോടൈപ്പ് ആണ് ഇപ്പോള്‍ ഇറക്കിയിട്ടുളളത്.
ലെനൊവൊ-യുടെ വ്യത്യസ്തമായ ഈ ശ്രമത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

1
ബെയ്‌സല്‍ ലെസ് ഫ്രേം മാതൃകയിലാണ് ഈ ഫോണ്‍ ഇറങ്ങുകയെന്ന് കരുതുന്നു.

2
അയേണ്‍മാന്‍ സിനിമയിലെ ടോണി സ്റ്റാര്‍ക്കിന്റെ ഫോണ്‍ എന്നതിനോട് വിദൂര സാമ്യം പുലര്‍ത്തുന്നതായിരിക്കും ഈ ഫോണ്‍ എന്നാണ് ആദ്യം ലഭിക്കുന്ന സൂചനകള്‍.

3
സാംസങും എല്‍ജിയും ഇത്തരം ഫോണുകള്‍ ഇറക്കുമെന്ന് സൂചനകള്‍ നല്‍കികൊണ്ടിരിക്കുമ്പോഴാണ്, ചൈനയില്‍ നിന്ന് ലെനൊവൊ ഫോണിന്റെ പ്രോട്ടോടൈപ്പ് ഇറക്കി ഏവരെയും ആശ്ചര്യപ്പെടുത്തിയത്.

4
ലോകത്തെ ആദ്യത്തെ ട്രാന്‍സ്പരന്റ് മൊബൈല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഫോണ്‍ ഔദ്യോഗികമായി അടുത്ത വര്‍ഷം ആദ്യം എത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇപ്പോള്‍ പ്രോട്ടോടൈപ്പ് രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഫോണിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

5
കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച സുക്ക് ശ്രേണിയിലെ സുക്ക് ഇസഡ്1 ചൈനീസ് വിപണിയില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. 18,250 രൂപയാണ് ഫോണിന്റെ വില.


Click it and Unblock the Notifications








