ഇന്റല്‍ 'വിസ്‌കി ലേക്ക്' സിപിയുമായി ലെനോവ തിങ്ക്പാഡ് എല്‍ 390, എല്‍390 യോഗ എന്നിവ വരുന്നു

|

ഇന്റലിന്റെ എട്ടാംതലമുറ വിസ്‌കി ലേക്ക് മൊബൈല്‍ പ്രോസസ്സര്‍ ഉപയോഗിച്ച് ലെനോവ തിങ്ക്പാഡ് ലാപ്‌ടോപ്പുകളും തിങ്ക്പാഡ് യോഗ ടു ഇന്‍ വണ്ണും പുറത്തിറക്കുന്നു. വിശ്വാസ്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്ന ബിസിനസ്സ് ഉപഭോക്താക്കളെ മുന്നില്‍ക്കണ്ടാണ് ലെനോവയുടെ തീരുമാനം. തിങ്ക്പാഡ് എല്‍ ശ്രേണിയിരിക്കും വിസ്‌കി ലേക്ക് സ്ഥാനം പിടിക്കുക.

 

ടച്ച് സ്‌ക്രീനുകള്‍

ടച്ച് സ്‌ക്രീനുകള്‍

13.3 ഇഞ്ച് ആന്റി ഗ്ലെയര്‍ ഫുള്‍ എച്ച്ഡി ടച്ച് സ്‌ക്രീനുകള്‍, ലെനോവയുടെ സ്വന്തം തിങ്ക്പാഡ് കീബോര്‍ഡ് എന്നിവയാണ് പുതിയ തിങ്ക്പാഡ് എല്‍390-ന്റെ സവിശേഷതകള്‍. ഇവ രണ്ടും കറുപ്പ്, സില്‍വര്‍ നിറങ്ങളില്‍ വാങ്ങാന്‍ കഴിയും. ഫിംഗര്‍പ്രിന്റ് റീഡറുകള്‍, TPM 2.0 ചിപ് എന്നിവയുള്‍പ്പെടുന്ന തിങ്ക്ഷീല്‍ഡ് സെക്യൂരിറ്റി സേവനത്തെക്കുറിച്ചും എടുത്തുപറയേണ്ടതാണ്.

കമ്പനി അവകാശപ്പെടുന്നു.

കമ്പനി അവകാശപ്പെടുന്നു.

18.8 മില്ലീമീറ്ററാണ് രണ്ട് തിങ്ക്പാഡുകളുടെയും കനം. ഭാരം 1.6 കിലോഗ്രാം. സെലെറോണ്‍, ഇന്റല്‍ കോര്‍ i5-8265U, i7-8565U എന്നീ പ്രോസസ്സറുകളിലും ഇവ ലഭ്യമാണ്. രണ്ട് മോഡലുകളും 32GB വരെ റാമില്‍ വാങ്ങാം. സ്റ്റോറേജ് 512 GB. ജിഗാബൈറ്റ് വൈ-ഫൈ, ബ്ലൂടൂത്ത് 5, NFC എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ബാറ്ററി 12-14 മണിക്കൂര്‍ വരെ നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫോട്ടോകളും വീഡിയോകളും എടുക്കാം.
 

ഫോട്ടോകളും വീഡിയോകളും എടുക്കാം.

വിസ്‌കി ലേക്ക് പ്രോസസ്സറുമായെത്തുന്ന പുതിയ മോഡലുകളില്‍ രണ്ട് USB ടൈപ്പ്- സി പോര്‍ട്ടുകള്‍, ടൈപ്പ്- എ പോര്‍ട്ടുകള്‍, ഫുള്‍ സൈസ്ഡ് HDMI വീഡിയോ ഔട്ട്പുട്ട്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിങ്ക്പാഡ് എല്‍390-ന്റെ മറ്റൊരു ആകര്‍ഷണമാണ് ആട്കീവ് പെന്‍ സ്റ്റൈലസ്. ഉപയോഗിക്കാത്തപ്പോള്‍ ഇത് സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യവും ഇതിലുണ്ട്. വേഡ്-ഫെയ്‌സിംഗ് ക്യാമറ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും എടുക്കാം.

വ്യക്തത വന്നിട്ടില്ല.

വ്യക്തത വന്നിട്ടില്ല.

തിങ്ക്പാഡ് എല്‍390 ഈ മാസം അമേരിക്കന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 659 ഡോളര്‍ (ഏകദേശം 47735 രൂപ) മുതലാണ് വില. തിങ്ക്പാഡ് എല്‍ 390 യോഗ അടിസ്ഥാന മോഡലിന്റെ വില 889 ഡോളറാണ് (ഏകദേശം 64395 രൂപ). ഇവ ഇന്ത്യയില്‍ എന്നെത്തുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Best Mobiles in India

Read more about:
English summary
Lenovo ThinkPad L390 and ThinkPad L390 Yoga With Upgraded Intel 'Whiskey Lake' CPUs Announced

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X