ലെനോവൊ യോഗ ടാബ്ലറ്റുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Posted By:

ലെനോവ യോഗ ആന്‍ഡ്രോയ്ഡ് ടാബ്ലറ്റുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 8 ഇഞ്ച് (യോഗ 8), 10 ഇഞ്ച് യോഗ 10) എന്നിങ്ങനെ രണ്ടു വേരിയന്റുകളാണ് ടാബ്ലറ്റിനുള്ളത്. ഡിസ്‌പ്ലെ ഒഴികെ എല്ലാ കാര്യങ്ങളിലും രണ്ടു ടാബ്ലറ്റുകളും ഒരു പോലെയാണ്. യോഗ 8-ന് 22,999 രൂപയും യോ 10-ന് 28,999 രൂപയുമാന് വില.

ലെനോവൊയുടെ മള്‍ടിമോഡ് ഫീച്ചറുകള്‍ ഈ ടാബ്ലറ്റുകളിലുമുണ്ട്. അതായത് മൂന്നു രീതിയില്‍ ടാബ്ലറ്റ് ഉപയോഗിക്കാം. കുടാതെ സിലിണ്ടര്‍ ആകൃതിയിലുള്ള പിടിയും ഒരുവശത്തുണ്ട്. 18 മണിക്കൂര്‍ ബാറ്ററി സമയമാണ് ടാബ്ലറ്റിന്റെ പ്രധാന സവിശേഷത.

ലെനോവൊ യോഗ ടാബ്ലറ്റുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

ലെനോവൊ യോഗ ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ടാബ്ലറ്റുകളുടെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം

ക്വാഡ്‌കോര്‍ മീഡിയടെക് പ്രൊസസറുകളും 1 ജി.ബി. റാമുമാണ് രണ്ടു ടാബ്ലറ്റുകളിലും ഉപയോഗിച്ചിരിക്കുന്നത്. വൈ-ഫൈ വേരിയന്റുകളില്‍ മീഡിയടെക് MT8125 പ്രൊസസറും 3 ജി. വേരിയന്റുകളില്‍ മീഡിയ ടെക് MT8389 പ്രൊസസറുമാണ് ഉള്ളത്.

16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ രണ്ടു വേരിയന്റുകളില്‍ ടാബ്ലറ്റ് ലഭിക്കും. 64 ജി.ബി. വരെ മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാനും സാധിക്കും. 5 എം.പി. ക്യാമറ പിന്‍വശത്തും വീഡിയോ ചാറ്റിംഗ് സാധ്യമാക്കുന്ന VGA ക്യാമറ മുന്‍ വശത്തുമുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

നവംബര്‍ 24-നു മുമ്പ് ടാബ്ലറ്റ് വാങ്ങുന്നവര്‍ക്ക് വന്‍ സമ്മാനങ്ങളും ലെനോവൊ പ്രധ്യാപിച്ചിട്ടുണ്ട്. യോഗ 8 വാങ്ങുമ്പോള്‍ സ്ലീവ് കവര്‍, സ്‌ക്രീന്‍ പ്രൊട്ടക്റ്റര്‍, ഇയര്‍ഫോണ്‍ എന്നിവയടങ്ങിയ 4000 രൂപയുടെ ആക്‌സസറികളും യോഗ 10 വാങ്ങുമ്പോള്‍ 5000 രൂപ വിലവരുന്ന ആക്‌സസറികളുമാണ് സൗജന്യം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot