ലെനോവോ Z5 ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായി ഉടന്‍ എത്തുന്നു

|

ലെനോവോ തങ്ങളുടെ അടുത്ത മുന്‍നിര സ്മാര്‍ട്ട്‌ഫോണുമായി എത്തുന്നു. നോച്ച് ഇല്ലാത്ത ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ലെനോവോ ഉടന്‍ പുറത്തിറക്കുന്നത്. ആപ്പിള്‍ ആണ് നോച്ച് ഉളള ഫുള്‍ ഡിസ്‌പ്ലേ ഐഫോണ്‍ X അവതരിപ്പിച്ചത്. അതിനു പിന്നാലെ വിവോ, ഓപ്പോ പോലുളള ആന്‍ഡ്രോയിഡ് ഫോണ്‍ ബ്രാന്‍ഡുകളും ഈ വഴിക്ക് നീങ്ങി.

 
ലെനോവോ Z5 ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായി ഉടന്‍ എത്തുന്നു

ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റായ വെയ്‌ബോയില്‍ ലെനോവോ വൈസ് പ്രസിഡന്റ് ചാങ് ചീങ് ആണ് പുതിയ ഫോണിന്റെ സൂചനകള്‍ നല്‍കിയത്.

 

കമ്പനിയുടെ വൈസ് പ്രസിഡന്റ് ചാങ് ചെങാണ് ഫോണിന്റെ ഒരു സ്‌കെച്ച് പങ്കു വച്ചത്. ഇതില്‍ കാണിക്കുന്നത് Z5ന് സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ 95 ശതമാനത്തിലധികം വരും എന്നാണ്, അതായത് 95 ശതമാനവും ഫോണ്‍ ഡിസ്‌പ്ലേക്കായി മാറ്റിവക്കുന്ന രീതി. ഇതു വരെ കണ്ടതില്‍ വച്ച് ഏറ്റവും ഉയര്‍ന്നതാണിത്.

ലെനോവോ Z5 നാല് സാങ്കേതികസംഖടനകളും 18 പേറ്റന്റ് സാങ്കേതിക വിദ്യകളും ലെനോവോ കൈവരിച്ചതായി ചാങ് പറയുന്നു. ഈ ഹാന്‍സെറ്റിന് ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, ഇന്‍-സ്‌ക്രീന്‍ ഇയര്‍ പീസ്, പോപ്-അപ്പ് സെല്‍ഫി ക്യാമറ, സെന്‍സറുകളായ ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഫോണിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.

ഗൂഗിളിൽ നിന്നും നിങ്ങൾ തിരഞ്ഞ കാര്യങ്ങളും ഹിസ്റ്ററിയുമെല്ലാം എങ്ങനെ ഡിലീറ്റ് ചെയ്യാം?ഗൂഗിളിൽ നിന്നും നിങ്ങൾ തിരഞ്ഞ കാര്യങ്ങളും ഹിസ്റ്ററിയുമെല്ലാം എങ്ങനെ ഡിലീറ്റ് ചെയ്യാം?

കമ്പനി ഒരു അള്‍ട്രോസോണിക് പ്രോക്‌സിമിറ്റി സെന്‍സറിനോടൊപ്പം അക്വാസ്റ്റിക് സെറാമിക് ഇയര്‍പീസ് സ്പീക്കര്‍ ഉപയോഗിക്കുന്നു. നിലവില്‍ ലെനോവോ Z5ന് അടുത്തു വരുന്ന ഫോണാണ് വിവോ അപെക്‌സ്. ഈ ഫോണ്‍ ഔദ്യോഗികമായി ചൈനയില്‍ നിര്‍മ്മിച്ചെങ്കിലും വിപണിയില്‍ ലഭ്യമാകാന്‍ ഇനിയും സമയമെടുക്കുമോ?

ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ജൂണ്‍ 14ന് ഫോണ്‍ പുറത്തിറങ്ങും എന്നാണ്.

Best Mobiles in India

Read more about:
English summary
Lenovo Z5 Could Be The World's First True Bezel-less Smartphone Is Coming

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X