കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
രാജ്യത്തെ ടെലിക്കോം വിപണിയുടെ സിംഹഭാഗവും കൈയ്യാളുന്നത് റിലയൻസ് ജിയോയും എയർടെലുമാണെന്ന് അറിയാമല്ലോ. രണ്ട് ടെലിക്കോം കമ്പനികളും പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാൻഡ് ഫൈബർ രംഗങ്ങളിൽ മികച്ച സേവനങ്ങൾ ഓഫർ ചെയ്യുന്നുണ്ട്. ഏറ്റവും നല്ല പ്ലാനുകൾ നൽകി കൂടുതൽ യൂസേഴ്സിനെ ആകർഷിക്കുന്ന കാര്യത്തിൽ ഇരു കമ്പനികളും വിപണിയിൽ നിരന്തരമായി ഏറ്റുമുട്ടുകയും ചെയ്യുന്നു. റിലയൻസ് ജിയോ നിരവധി പ്ലാനുകൾ ഓഫർ ചെയ്യുമ്പോൾ ധാരാളം അധിക ആനുകൂല്യങ്ങളുമായി വരുന്ന പ്ലാനുകളാണ് എയർടെലിന്റെ സവിശേഷത.

പ്ലാൻ നിരക്കുകളുടെ കാര്യം പരിഗണിക്കുമ്പോൾ നേരത്തെ പറഞ്ഞ മത്സരത്തെക്കുറിച്ച് യൂസേഴ്സിന് കൂടുതൽ മനസിലാകും. രണ്ട് കമ്പനികളുടെയും മിക്കവാറും റീചാർജ് പ്ലാനുകളുടെ വില ഏകദേശം സമാനമാണ്. എന്നാൽ പ്ലാനുകൾക്കൊപ്പമുള്ള ആനുകൂല്യങ്ങളും അധിക ആനുകൂല്യങ്ങളും വ്യത്യസ്തവുമായിരിക്കും. ആനുകൂല്യങ്ങളുടെ ഈ ഏറ്റക്കുറച്ചിലുകളാണ് ഏത് കമ്പനിയുടെ ഏത് പ്ലാനാണ് യൂസറിന് ഏറ്റവും നല്ലതെന്ന് നിശ്ചയിക്കുക.
രണ്ട് കമ്പനികളും ഒരേ നിരക്കിൽ നൽകുന്ന ഒരു പ്രീപെയ്ഡ് പ്ലാനാണ് 296 രൂപ വില വരുന്ന പ്രതിമാസ prepaid plan. 30 ദിവസത്തെ വാലിഡിറ്റിയുമായി വരുന്ന ഈ പ്ലാനുകൾ കോളിങ്, ഡാറ്റ, മറ്റ് അധിക ആനുകൂല്യങ്ങൾ എന്നിവ ഓഫർ ചെയ്യുന്നു. ഒരേ വിലയിൽ എത്തുന്ന പ്ലാനുകൾ ആയതിനാൽ തന്നെ അവയെ വേറിട്ടതാക്കാൻ രണ്ട് ടെലിക്കോം സ്ഥാപനങ്ങളും ധാരാളം അധിക ഫീച്ചറുകൾ 296 രൂപയുടെ പ്ലാനിനൊപ്പം നൽകുന്നുണ്ട്. ജിയോയും എയർടെലും ഓഫർ ചെയ്യുന്ന 296 രൂപ പ്ലാനുകളുടെ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
റിലയൻസ് ജിയോ vs എയർടെൽ; 296 രൂപ പ്ലാനുകളുടെ വിശദാംശങ്ങൾ (prepaid plan)
296 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ
റിലയൻസ് ജിയോയുടെ ഫ്രീഡം പ്ലാനുകളുടെ കൂട്ടത്തിലാണ് 296 രൂപയുടെ ഓഫറും വരുന്നത്. നേരത്തെ പറഞ്ഞത് പോലെ 30 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാൻ വഴി യൂസേഴ്സിന് ലഭിക്കും.ഒരു മാസം മുഴുവൻ ഉപയോഗിക്കാൻ കഴിയുന്ന 25 ജിബി ഡാറ്റ ബണ്ടിലും പ്ലാനിനൊപ്പം വരുന്നുണ്ട്. ജിയോ സിനിമ, ജിയോ ടിവി, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് ആക്സസ് എന്നിവയാണ് അധിക ആനുകൂല്യങ്ങൾ എന്ന നിലയിൽ പ്ലാനിന് ഒപ്പം ലഭിക്കുന്നത്. 296 രൂപയുടെ പ്ലാൻ ജിയോയുടെ 5ജി വെൽക്കം ഓഫറിന് കീഴിൽ വരുന്നതാണ്. ഈ പ്ലാൻ ചെയ്യുന്നവർക്ക് ജിയോയുടെ ട്രൂ 5ജി നെറ്റ്വർക്കിലേക്ക് ആക്സസ് ലഭിക്കുന്നു.
296 രൂപയുടെ എയർടെൽ പ്ലാൻ
296 രൂപയുടെ എയർടെൽ പ്ലാനും 30 ദിവസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിനൊപ്പവും ലഭിക്കുന്നു. ജിയോയുടേതിന് സമാനമായി എയർടെലിന്റെ 296 രൂപ പ്ലാനും 25 ജിബി ബണ്ടിൽ ഡാറ്റയാണ് യൂസേഴ്സിന് നൽകുന്നത്. അധിക ആനുകൂല്യങ്ങളിൽ കാര്യമായ വ്യത്യാസം ജിയോയും എയർടെൽ പ്ലാനും തമ്മിലുണ്ട്. അപ്പോളോ 24 | 7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൌജന്യ ഹലോ ട്യൂൺസ് സൌകര്യം, സൌജന്യ വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ എന്നിവയാണ് 296 രൂപയുടെ എയർടെൽ പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങൾ.
ഏതാണ് നല്ലത്
കോളിങ്, എസ്എംഎസ്, ഇന്റർനെറ്റ് എന്നിവയിൽ സമാനമായ ആനുകൂല്യവുമായാണ് ജിയോയുടെയും എയർടെലിന്റെയും 296 രൂപ പ്ലാൻ വരുന്നത്. രണ്ട് പ്ലാനുകളും 30 ദിവസത്തെ വാലിഡിറ്റിയും ഓഫർ ചെയ്യുന്നു. അധിക ആനുകൂല്യങ്ങളിലാണ് പ്ലാനുകൾ വ്യത്യാസപ്പെട്ടിരിക്കുന്നത്. ജിയോ തങ്ങളുടേതായ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും മറ്റുമാണ് യൂസേഴ്സിന് ആക്സസ് നൽകുന്നത്.
എയർടെൽ ആകട്ടെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ക്യാഷ്ബാക്കുമൊക്കെയാണ് ഓഫർ ചെയ്യുന്നത്. ജിയോയുടെയും എയർടെലിന്റെയും യൂസേഴ്സിന് പ്രതിമാസ വാലിഡിറ്റിയും കുഴപ്പമില്ലാത്ത ഡാറ്റയും ഓഫർ ചെയ്യുന്നവയാണ് ഈ രണ്ട് പ്ലാനുകളും. നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ച് വേണം പ്ലാനുകൾ സെലക്റ്റ് ചെയ്യാൻ. പ്രത്യേകിച്ചും ഡാറ്റയുടെ കാര്യത്തിൽ. പ്ലാൻ സബ്സ്ക്രൈബ് ചെയ്ത ശേഷം നിങ്ങൾക്കാവശ്യമുള്ളത്രയും ഡാറ്റ ലഭിച്ചില്ലെങ്കിൽ പിന്നെ ഡാറ്റയ്ക്കായി കൂടുതൽ പണം ചിലവാക്കേണ്ടി വരും.


Click it and Unblock the Notifications








