300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ

|

രാജ്യത്തെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ള ടെലിക്കോം കമ്പനികളാണ് എയർടെലും വിഐയും. തങ്ങളുടെ സബ്സ്ക്രൈബേഴ്സിനായി രണ്ട് കമ്പനികളും ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. ബജറ്റ് സെഗ്മെന്റിലും എയർടെലും വിഐയും ധാരാളം പ്ലാനുകൾ ഓഫർ ചെയ്യുന്നു. എയർടെലും വിഐയും ഓഫർ ചെയ്യുന്ന 300 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

എയർടെൽ പ്ലാനുകൾ

എയർടെൽ പ്ലാനുകൾ

എയർടെല്ലിന്റെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ 155 രൂപ നിരക്കിലാണ് വരുന്നത്. 155 രൂപയ്ക്ക്, എയർടെൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്എംഎസുകളും സഹിതം മൊത്തം 1 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റിയുണ്ട്. അടുത്തതായി, ടെലിക്കോം ഭീമൻ 179 രൂപ പ്രൈസ് ടാഗിൽ മറ്റൊരു ഷോർട്ട് ടേം പാക്ക് ഓഫർ ചെയ്യുന്നു. 179 രൂപയ്ക്ക്, എയർടെൽ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്എംഎസുകളും സഹിതം മൊത്തം 2 ജിബി ഡാറ്റ ലഭിക്കും.

ഐഒഎസ് 16 അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ള ഐഫോൺ മോഡലുകൾ ഏതൊക്കെയാണെന്നറിയാംഐഒഎസ് 16 അപ്‌ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ള ഐഫോൺ മോഡലുകൾ ഏതൊക്കെയാണെന്നറിയാം

എയർടെൽ

അടുത്തതായി, എയർടെൽ 300 രൂപയിൽ താഴെ വിലയുള്ള ഏതാനും പ്രതിദിന ഡാറ്റ പ്ലാനുകളും ഓഫർ ചെയ്യുന്നു. ഏറ്റവും വിലകുറഞ്ഞ പ്രതിദിന ഡാറ്റ പ്ലാൻ 209 രൂപ പ്രൈസ് ടാഗിൽ വരുന്നു കൂടാതെ 21 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 1 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ പായ്ക്ക് ഓഫർ ചെയ്യുന്നു. ഇതിനുപുറമെ, എയർടെല്ലിൽ നിന്ന് 300 രൂപയിൽ താഴെയുള്ള 1ജിബി ഡെയിലി പായ്ക്കുകൾ കൂടിയുണ്ട്.

വാലിഡിറ്റി

239 രൂപയുടെ പ്രൈസ് ടാഗിന്, ഉപയോക്താക്കൾക്ക് 24 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് എല്ലാ ദിവസവും 1GB ഡാറ്റയും യഥാർഥത്തിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. അതുപോലെ, എയർടെൽ 265 രൂപയ്ക്ക് മറ്റൊരു പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു, അത് 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 1 ജിബി ഡാറ്റ നൽകുന്നു, ഒപ്പം യഥാർഥത്തിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസുകളും ലഭിക്കും. 296 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിന് ഒപ്പം എയർടെൽ ഉപയോക്താക്കൾക്ക് 25 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. പാക്കിന്റെ വാലിഡിറ്റി 1 മാസമാണ്.

ഫേസ്ബുക്കിൽ 3ഡി അവതാറുകൾ സൃഷ്ടിക്കുന്നതെങ്ങനെ?ഫേസ്ബുക്കിൽ 3ഡി അവതാറുകൾ സൃഷ്ടിക്കുന്നതെങ്ങനെ?

വിഐ പ്രീപെയ്ഡ് പ്ലാനുകൾ

വിഐ പ്രീപെയ്ഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയ ( വിഐ ) നൽകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ 98 രൂപ നിരക്കിൽ വരുന്നു. ഈ പ്ലാനിന് കമ്പനി 15 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 200 എംബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കുന്നു. എന്നാൽ ഔട്ട്‌ഗോയിങ് എസ്എംഎസ് ഇല്ല. 129 രൂപ വിലയുള്ള പ്രീപെയ്ഡ് പായ്ക്ക്, അൺലിമിറ്റഡ് വോയ്‌സ് കോളുകളും 200 എംബി ഡാറ്റയും ഓഫർ ചെയ്യുന്നു. 18 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഒപ്പം ലഭിക്കുന്നത്. എസ്എംഎസ് ആനുകൂല്യം ഈ പ്ലാനിന് ഒപ്പം ലഭിക്കില്ല.

വിഐ

ഇതിന് ശേഷം വിഐ 149 രൂപ വിലയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ നൽകുന്നു. 149 രൂപയ്ക്ക്, വിഐ ഉപയോക്താക്കൾക്ക് 21 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും എസ്എംഎസും കൂടാതെ പ്രതിദിനം 1 ജിബി ഡാറ്റയും ഓഫർ ചെയ്യുന്നു. വിഐ തങ്ങളുടെ യൂസേഴ്സിന് 155 രൂപയുടെ പ്ലാനും ഓഫർ ചെയ്യുന്നു. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 24 ദിവസത്തെ വാലിഡിറ്റി ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകളും എസ്എംഎസും ഇല്ലാതെ പ്രതിദിനം 1 ജിബി ഡാറ്റയും ഈ പ്ലാനിന് ഒപ്പം ലഭിക്കും.

7,000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ; അറിയേണ്ടതെല്ലാം7,000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ; അറിയേണ്ടതെല്ലാം

അൺലിമിറ്റഡ്

എയർടെല്ലിനെ പോലെ, 179 രൂപയ്ക്ക്, വിഐ ഉപഭോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്എംഎസുകളും സഹിതം മൊത്തം 2 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 300 എസ്‌എംഎസും സഹിതം 31 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് 2 ജിബി ഡാറ്റ ഓഫർ ചെയ്യുന്ന 195 രൂപ വിലയുള്ള പ്ലാനും വിഐ തങ്ങളുടെ യൂസേഴ്സിന് നൽകുന്നു. വിഐ 199 രൂപ മുതൽ വില വരുന്ന ചില പ്രതിദിന ഡാറ്റ പ്ലാനുകളും ഓഫർ ചെയ്യുന്നുണ്ട്. 199 രൂപയ്ക്ക്, 18 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് ഉപയോക്താക്കൾക്ക് എല്ലാ ദിവസവും 1 ജിബി ഡാറ്റയും യഥാർഥത്തിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും.

ഡാറ്റ

അത് പോലെ, വിഐ 219 രൂപയ്ക്ക് മറ്റൊരു പ്രീപെയ്ഡ് പ്ലാനും യൂസേഴ്സിന് ഓഫർ ചെയ്യുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് പ്രതിദിനം 1 ജിബി ഡാറ്റയും യഥാർഥത്തിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. എയർടെൽ 239 രൂപ വിലയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. 239 രൂപയുടെ പ്ലാനിന് ഒപ്പം വിഐ 24 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് എല്ലാ ദിവസവും 1 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. ഒപ്പം യഥാർഥത്തിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു.

ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്ബിഎസ്എൻഎൽ vs ജിയോ; ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്നതാര്

Best Mobiles in India

English summary
Airtel and VI are the second and third largest telecom companies in the country. Both companies offer numerous prepaid plans for their subscribers. In the budget segment, Airtel and VI also offer a number of plans. Read on to know about the prepaid plans under Rs 300 offered by Airtel and VI.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X