ജിയോ, വിഐ; 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും വിശദാംശങ്ങളും

|

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാണ് വോഡഫോൺ ഐഡിയ ( വിഐ ). യൂസർ ബേസിലും സർവീസിലും അജഗജാന്തരമുണ്ടെങ്കിലും തങ്ങളുടെ യൂസേഴ്സിന് മികച്ച പ്രീപെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും ഇരു കമ്പനികളും നൽകുന്നുണ്ട്. ഒരേ വിലയിൽ വരുന്ന പ്ലാനുകളും ഇരു കമ്പനികൾക്കും ഉണ്ട്. അക്കൂട്ടത്തിൽ 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ ( വിഐ ) തങ്ങളുടെ വിഐ ഹീറോ ആനുകൂല്യങ്ങൾ ഉള്ള ഉപയോക്താക്കൾക്കാണ് 299 രൂപ വില വരുന്ന പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. ഇതൊരു ഷോർട്ട് ടേം വാലിഡിറ്റി പ്രീപെയ്ഡ് പ്ലാൻ ആണ്. സ്വകാര്യ ഓപ്പറേറ്റർമാർ പ്രീപെയ്ഡ് താരിഫ് വർധനവ് നടപ്പിലാക്കിയ ശേഷം, ഉപയോക്താക്കൾക്ക് വിപണിയിൽ ലഭിക്കുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഇത്.

നൽകുന്ന പണത്തിന് മൂല്യം ഉറപ്പ്; ഈ ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാംനൽകുന്ന പണത്തിന് മൂല്യം ഉറപ്പ്; ഈ ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ജിയോ

റിലയൻസ് ജിയോയും 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിക്കുന്നു. എന്നാൽ എല്ലായ്‌പ്പോഴും എന്ന പോലെ, ഈ ജിയോ പ്ലാനും നിരവധി ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു. അതേ സമയം ജിയോ ഓഫറിനെക്കാൾ കൂടുതൽ മികച്ച ഓപ്ഷനായി വിഐയുടെ 299 രൂപ പ്ലാനിനെ മാറ്റുന്ന മറ്റ് ചില ഘടകങ്ങൾ കൂടിയുണ്ട്. വോഡഫോൺ ഐഡിയ ധാരാളം ആനുകൂല്യങ്ങളോടെയാണ് 299 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വിഐ
 

വോഡഫോൺ ഐഡിയ ( വിഐ ) തങ്ങളുടെ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ ചെറിയ വാലിഡിറ്റിയിൽ ഓഫർ ചെയ്യുന്നു. ഈ 28 ദിവസത്തേക്ക്, ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് കമ്പനി നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങും 100 എസ്എംഎസുകളും 299 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കും.

ടാറ്റ പ്ലേ ഫൈബർ 300 എംബിപിഎസ് പ്ലാനിനേക്കുറിച്ച് അറിയേണ്ടതെല്ലാംടാറ്റ പ്ലേ ഫൈബർ 300 എംബിപിഎസ് പ്ലാനിനേക്കുറിച്ച് അറിയേണ്ടതെല്ലാം

ബിങ് ഓൾ നൈറ്റ്

ഇത് കൂടാതെ ഉപയോക്താക്കൾക്ക് ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ ആനുകൂല്യങ്ങളും 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പായ്ക്ക് ചെയ്യുന്നു. വിഐ മൂവീസ് ആൻഡ് ടിവി ആക്സസിന്റെ അധിക ഓവർ ദ ടോപ്പ് ( ഒടിടി ) സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിന് ഒപ്പം വോഡഫോൺ ഐഡിയ നൽകുന്നു.

വാലിഡിറ്റി

28 ദിവസത്തെ വാലിഡിറ്റി തന്നെയാണ് റിലയൻസ് ജിയോയും തങ്ങളുടെ 299 രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിക്കുന്നത്. ഈ 28 ദിവസത്തേക്ക്, ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയാണ് റിലയൻസ് ജിയോ നൽകുന്നത്. ഇത് വിഐയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നതിനേക്കാൾ 500 എംബി കൂടുതലാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിങും 100 എസ്എംഎസുകളും ജിയോയുടെ 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കും.

പുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോപുതിയ വർക്ക് ഫ്രം ഹോം പ്രീപെയ്ഡ് പ്ലാനുകളുമായി റിലയൻസ് ജിയോ

ഡെയിലി ഡാറ്റ

കൂടുതൽ ഡെയിലി ഡാറ്റ നൽകുന്നത് റിലയൻസ് ജിയോ തന്നെയാണ്. അതേ സമയം വോഡഫോൺ ഐഡിയ നൽകുന്ന 299 രൂപയുടെ പ്ലാനിൽ കൂടുതൽ ആനുകൂല്യങ്ങൾ പായ്ക്ക് ചെയ്യുന്നു. വിഐ ഹീറോ ബെനിഫിറ്റുകൾ ബണ്ടിൽ ചെയ്യുന്നു എന്നതാണ് വിഐയുടെ പ്ലാനിന്റെ ഹൈലൈറ്റ്. ഡാറ്റ ഡിലൈറ്റുകൾക്ക് കീഴിൽ ഓഫർ ചെയ്യുന്ന എമർജൻസി ഡാറ്റ, ബിങ് ഓൾ നൈറ്റ് ബെനിഫിറ്റുള്ള അൺലിമിറ്റഡ് ഹൈ സ്പീഡ് ഡാറ്റ, പ്രവൃത്തി ദിവസങ്ങളിൽ നിന്നും ബാക്കിയുള്ള ഡാറ്റ വാരാന്ത്യങ്ങളിൽ ഉപയോഗിക്കാനുള്ള വീക്കെൻഡ് ഡാറ്റ റോൾഓവർ ഓഫർ എന്നിവയും വിഐ പ്ലാനിനെ ആകർഷകമാക്കുന്നു.

ഭാരതി എയർടെൽ 299 രൂപ പ്ലാൻ

ഭാരതി എയർടെൽ 299 രൂപ പ്ലാൻ

ഭാരതി എയർടെലും 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിക്കുന്നുണ്ട്. 299 രൂപയ്ക്ക്, ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവിൽ എല്ലാ ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കും. ഡാറ്റയുടെ നിശ്ചിത പരിധിക്കപ്പുറം, ഉപയോക്താക്കൾക്ക് 64 കെബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റും ആസ്വദിക്കാൻ കഴിയും. പായ്ക്ക് അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയുടെ മൊബൈൽ പതിപ്പിന്റെ സൗജന്യ ട്രയലിലേക്കുള്ള ആക്‌സസ്, വിങ്ക് മ്യൂസിക്, ഷാ അക്കാദമി, അപ്പോളോ സർക്കിൾ എന്നിവയിലേക്കുള്ള ആക്‌സസും എയർടെൽ പ്ലാനിന്റെ അധിക നേട്ടങ്ങളിൽ ഉൾപ്പെടുന്നു.

500 രൂപയിൽ താഴെ വില വരുന്ന അടിപൊളി പോസ്റ്റ്‌പെയ്ഡ് പ്ലാൻ500 രൂപയിൽ താഴെ വില വരുന്ന അടിപൊളി പോസ്റ്റ്‌പെയ്ഡ് പ്ലാൻ

Best Mobiles in India

English summary
Reliance Jio is the largest private telecom company in the country. Vodafone Idea (VI) is the third largest private telecom company in the country. Both companies offer great prepaid plans and benefits to their users, although the user base and service are vast. Both companies have plans that come at the same price.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X