എയർടെൽ, ബിഎസ്എൻഎൽ,ജിയോ; 999 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

|

നമ്മുടെ നാട്ടിൽ വർക്ക് ഫ്രം ഹോം കൾച്ചറും ഓൺലൈൻ വിദ്യാഭ്യാസവും ഒക്കെ സാർവത്രികമാക്കിയതിന് കാരണം കൊവിഡ് മഹാമാരിയും പിന്നാലെ വന്ന ലോക്ക്ഡൌൺ കാലവും ഒക്കെയാണെന്ന് അറിയാമല്ലോ, വീട്ടിലിരുന്നുള്ള ജോലിയും പഠനവും എല്ലാം കൂടിയതോടെ ഇന്റർനെറ്റ് ഉപയോഗവും കൂടിയിരുന്നു. പ്രത്യേകിച്ചും ബ്രോഡ്ബാൻഡ് ഇന്റർനെറ്റിന്റെ. കഴിഞ്ഞ ഒന്ന് രണ്ട് വർഷത്തിനിടെ രാജ്യത്തെ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ എണ്ണത്തിൽ വലിയ വർധനവും ഉണ്ടായിട്ടുണ്ട്. ഈ വലിയ അവസരത്തെ ഇന്ത്യയിലെ ഇന്റർനെറ്റ് സേവന ദാതാക്കൾ (ഐഎസ്പികൾ) പരമാവധി ഉപയോഗിച്ചിട്ടുണ്ട് എന്നതും യാഥാർഥ്യമാണ്.

ഇന്റർനെറ്റ് കണക്ഷൻ

വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനോ, ഓൺലൈൻ പഠനത്തിനോ, സ്ട്രീമിങിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോഗത്തിനോ ആയിക്കൊള്ളട്ടെ, എല്ലാവർക്കും സ്ഥിരതയുള്ള ഇന്റർനെറ്റ് അത്യാവശ്യം ആയിരിയ്ക്കുന്നു. ഒന്നിലധികം ഡിവൈസുകളിൽ തടസമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന സ്ഥിരതയുള്ള ഇന്റർനെറ്റ് കണക്ഷൻ ആണ് യൂസേഴ്സ് ആഗ്രഹിക്കുന്നത്. രാജ്യത്തെ ഐഎസ്പികൾ ഇത്തരത്തിൽ ഉള്ള നിരവധി പ്ലാനുകൾ യൂസേഴ്സിന് പ്രൊവൈഡ് ചെയ്യുന്നും ഉണ്ട്.

ഏയർടെൽ, ബിഎസ്എൻഎൽ, എക്സിടെൽ; 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകളും ആനുകൂല്യങ്ങളുംഏയർടെൽ, ബിഎസ്എൻഎൽ, എക്സിടെൽ; 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകളും ആനുകൂല്യങ്ങളും

എംബിപിഎസ്

30 എംബിപിഎസ് പ്ലാനുകൾ മുതൽ 1 ജിബിപിഎസ് വരെ ഡാറ്റ സ്പീഡ് നൽകുന്ന പ്ലാനുകൾ ഇങ്ങനെ ലഭ്യമാണ്. വ്യത്യസ്തമായ പ്രൈസ് റേഞ്ചുകളിൽ നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകളാണ് ഇന്റർനെറ്റ് സേവന ദാതാക്കൾ അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ ഏതെങ്കിലും ഒരു പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഒന്നിലധികം സേവന ദാതാക്കൾ നൽകുന്ന പ്ലാനുകളുമായി താരതമ്യം ചെയ്യേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും ഒരേ വിലയിൽ തന്നെ വ്യത്യസ്ത കമ്പനികൾ ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിക്കുമ്പോൾ.

ഐഎസ്പികൾ
 

റിലയൻസ് ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവയാണ് രാജ്യത്തെ മൂന്ന് പ്രധാന ഐഎസ്പികൾ എന്ന് യൂസേഴ്സ് മനസിലാക്കണം. രാജ്യത്തെ മിക്കവാറും എല്ലാ കോണുകളിലും ഇവർക്ക് സർവീസും കസ്റ്റമർ കെയർ സപ്പോർട്ടും ഒക്കെ ലഭ്യമാണ്. ഈ മൂന്ന് കമ്പനികളും 999 രൂപയ്ക്ക് ബ്രോഡ്ബാൻഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഒരേ വിലയിൽ പ്ലാനുകൾ അവതരിപ്പിക്കുമ്പോഴും ആനൂകൂല്യങ്ങൾ തമ്മിൽ സാമ്യമുണ്ടോ അല്ലെങ്കിൽ ഏത് കമ്പനിയുടെ പ്ലാൻ കൂടുതൽ മികച്ച് നിൽക്കുന്നു എന്നതൊക്കെ പരിശോധിക്കേണ്ടതുണ്ട്. യൂസേഴ്സിനായി ഇത്തരത്തിൽ ഒരു താരതമ്യം നടത്തിയിരിയ്ക്കുകയാണ് ഞങ്ങൾ.

ജിയോ, എയർടെൽ, ബിഎസ്എൻഎൽ, ടാറ്റ സ്കൈ; 500 രൂപയിൽ താഴെയുള്ള മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾജിയോ, എയർടെൽ, ബിഎസ്എൻഎൽ, ടാറ്റ സ്കൈ; 500 രൂപയിൽ താഴെയുള്ള മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ

ജിയോഫൈബർ 150 എംബിപിഎസ് പ്ലാൻ

ജിയോഫൈബർ 150 എംബിപിഎസ് പ്ലാൻ

ജിയോഫൈബറിന്റെ 999 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് 150 എംബിപിഎസ് ഡാറ്റ സ്പീഡോഡ് കൂടിയ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നു. ഈ പ്ലാനിലെ എഫ് യു പി പരിധി 3300 ജിബി അല്ലെങ്കിൽ 3.3 ടിബി ആണ്. ജിയോഫൈബറിൽ നിന്നുള്ള 150 എംബിപിഎസ് പ്ലാൻ ഉപഭോക്താക്കൾക്ക് ഒന്നിലധികം ഉപകരണങ്ങളിൽ സുഗമവും തടസമില്ലാത്തതുമായ ഇന്റർനെറ്റ് ആക്‌സസ് ലഭ്യമാക്കും. 150 എംബിപിഎസ് പ്ലാനിൽ ഇതേ തലത്തിലുള്ള അപ്‌ലോഡ്, ഡൗൺലോഡ് സ്പീഡും ജിയോഫൈബർ ഓഫർ ചെയ്യുന്നു, കൂടാതെ കമ്പനിയുടെ വെബ്‌സൈറ്റിൽ ജിയോഫൈബറിന്റെ ഏറ്റവും ജനപ്രിയ പ്ലാനുകളിൽ ഒന്നായി ഇത് പട്ടികപ്പെടുത്തിയിട്ടുമുണ്ട്.

ഡിസ്നി

അതിവേഗ ഇന്റർനെറ്റിനൊപ്പം, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ, ഇറോസ് നൗ, വൂട്ട് സെലക്‌ട്, സോണി ലിവ് എന്നിവ പോലെയുള്ള പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും യൂസേഴ്സിന് ലഭിക്കും. ആമസോൺ പ്രൈം വീഡിയോയുടെ ബണ്ടിൽ സബ്‌സ്‌ക്രിപ്‌ഷൻ ഒരു വർഷത്തേക്കാണ് ലഭിക്കുന്നതെന്നും മനസിലാക്കുക. ഈ പ്ലാനിന്റെ വില ജിഎസ്ടി ഒഴികെയുള്ളതാണെന്നതും ഉപയോക്താക്കൾ ഈ പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ ജിഎസ്ടി ഈടാക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾ

എയർടെലിൽ നിന്നുള്ള 200 എംബിപിഎസ് പ്ലാൻ

എയർടെലിൽ നിന്നുള്ള 200 എംബിപിഎസ് പ്ലാൻ

വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട സർവീസ് പ്രൊവൈഡറുകളിൽ ഒന്നാണ് എയർടെൽ. ഏറ്റവും വേഗതയേറിയ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ നൽകുന്ന കമ്പനികളിൽ ഒന്ന് കൂടിയാണ് എയർടെൽ. എയർടെൽ തങ്ങളുടെ എക്‌സ്ട്രീം ഫൈബറിലൂടെ 999 രൂപ വില പരിധിയിൽ മികച്ച ഡാറ്റാ സ്പീഡ് അടക്കമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് 200 എംബിപിഎസ് ഇന്റർനെറ്റ് വേഗത നൽകുന്ന ‘എന്റർടൈൻമെന്റ്' പായ്ക്കാണ് 999 രൂപ ( നികുതി കൂടാതെ) പ്രതിമാസ ചെലവിൽ എയർടെൽ നൽകുന്നത്. ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കണക്ഷൻ മികച്ച ബ്രോഡ്‌ബാൻഡ് കണക്ഷൻ അനുഭവം നൽകുന്നു.

എക്സ്ട്രീം

എയർടെൽ എക്സ്ട്രീം ഫൈബറിന്റെ 999 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിമാസം ഫെയർ യൂസേജ് പോളിസി വ്യവസ്ഥയിൽ 3,300 ജിബി (3.3 ടിബി) നൽകുന്നു. വിങ്ക് മ്യൂസിക്കിനൊപ്പം ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ എന്നിവയുൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും 'എയർടെൽ താങ്ക്സ് ബെനിഫിറ്റ്'സും ലഭ്യമാകും. എയർടെലിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്ലാൻ കൂടിയാണിത്.

1 ജിബിപിഎസ് വരെ വേഗത നൽകുന്ന ജിയോ, എയർടെൽ, ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ1 ജിബിപിഎസ് വരെ വേഗത നൽകുന്ന ജിയോ, എയർടെൽ, ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

ബിഎസ്എൻഎൽ 200 എംബിപിഎസ് പ്ലാൻ

ബിഎസ്എൻഎൽ 200 എംബിപിഎസ് പ്ലാൻ

ഇന്ത്യയിലെ പൊതുമേഖല ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ബിഎസ്എൻഎൽ അതിന്റെ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് സർവീസ് വഴി യൂസേഴ്സിന് 999 രൂപയുടെ പ്ലാൻ ഓഫർ ചെയ്യുന്നു. 200 എംബിപിഎസ് ഇന്റർനെറ്റ് വേഗത നൽകുന്ന "ഫൈബർ പ്രീമിയം" പ്ലാൻ ആണ് 999 രൂപയ്ക്ക് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത് (വില ജിഎസ്ടി കൂട്ടാതെയാണ്). 3,300 ജിബി അല്ലെങ്കിൽ 3.3 ടിബി ഫെയർ യൂസേജ് പരിധിയുമായിട്ടാണ് പ്ലാൻ വരുന്നത്. ഇതിന് പുറമെ, ഫൈബർ പ്രീമിയം പ്ലാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം പാക്കിന്റെ സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ഓഫർ ചെയ്യുന്നു, കൂടാതെ ഉപയോക്താക്കൾക്ക് 3,300 ജിബിയ്ക്ക് ശേഷം രണ്ട് എംബിപിഎസ് ഇന്റർനെറ്റ് വേഗതയും ആസ്വദിക്കാനാകും. കൂടാതെ, ഉപയോക്താക്കൾക്ക് ആദ്യ ബില്ലിൽ വാടകയിൽ നിന്നും 500 രൂപ വരെ ഡിസ്കൌണ്ടും ലഭിക്കും.

Best Mobiles in India

English summary
Whether it is working from home, studying online, streaming or any other use, a consistent internet is essential for everyone. Users want a stable Internet connection that can work seamlessly across multiple devices. ISPs in the country also provide users with many such plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X