അലയൻസ്, എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിവയുടെ മികച്ച ബേസിക് ബ്രോഡ്ബാൻഡ് പ്ലാനുകൾ
എയർടെൽ, ജിയോ, ബിഎസ്എൻഎൽ, എംടിഎൻഎൽ, വിഐ എന്നിവയാണ് രാജ്യത്തെ പ്രമുഖ ബ്രോഡ്ബാൻഡുകൾ. പുതിയ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുന്നതിനേപ്പറ്റി ചിന്തിക്കുമ്പോൾ ആദ്യം മനസിൽ വരുന്നതും ഈ പേരുകൾ തന്നെയാകും. ഇവയേക്കൂടാതെ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകുന്ന ചെറുകിട കമ്പനികളും നമ്മുടെ നാട്ടിൽ ഉണ്ട്. പലപ്പോഴും വൻകിട കമ്പനികളേക്കാളും മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നവയായിരിക്കും ഈ കമ്പനികൾ എന്നതാണ് പ്രധാന ആകർഷണം. വൻകിടക്കാരോട് മത്സരിക്കുന്നതിനാൽ തന്നെ മോശമല്ലാത്ത ഡാറ്റ സ്പീഡും മറ്റ് സേവനങ്ങളും ഈ കമ്പനികളും നൽകുന്നുണ്ട് അത്തരത്തിൽ ഒന്നാണ് അലയൻസ് ബ്രോഡ്ബാൻഡ്.

നിലവിൽ കൊൽക്കത്ത, ബാംഗ്ലൂർ, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് അലയൻസ് ബ്രോഡ്‌ബാൻഡ് പ്രൈവറ്റ് ലിമിറ്റഡ്. ചെറുകിട കമ്പനികളുടെ പ്ലാനുകളിൽ പലപ്പോഴും കാണാറില്ലാത്ത ഒടിടി സബ്സ്ക്രിപ്ഷനുകൾ അലയൻസിന്റെ പ്ലാനുകളിൽ നമ്മുക്ക് കാണാൻ കഴിയും. വമ്പന്മാരുമായി മത്സരത്തിന് സഹായിക്കുന്ന നിരക്കുകളും ഒടിടി സേവനങ്ങൾ തങ്ങളുടെ ബേസ് പ്ലാനുകളിൽ തന്നെ അവതരിപ്പിക്കുന്നതും അലയൻസിന്റെ പ്രത്യേകതയാണ്. ഒപ്പം ഒരു നിശ്ചിത പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് കുറയ്ക്കുന്ന ഫെയർ യൂസേജ് പോളിസി നിയന്ത്രണം അലയൻസ് തങ്ങളുടെ പ്ലാനുകളിൽ കൊണ്ട് വന്നിട്ടില്ല. ഇതിനാൽ അലയൻസിന്റെ പ്ലാനുകൾ യഥാർഥത്തിൽ അൺലിമിറ്റഡ് ആണെന്ന് പറയാം. അലയൻസ് തങ്ങളുടെ പ്ലാനുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കൊൽക്കത്തയ്ക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾക്കുമുള്ള പ്ലാനുകൾ എന്ന നിലയിൽ.

ഹോം നെറ്റ്‌വർക്കുകൾക്കായുള്ള അലയൻസിന്റെ അടിസ്ഥാന പ്ലാൻ പ്രതിമാസം 700 രൂപയിൽ ആരംഭിക്കുന്നു. അലയൻസ് എൻട്രി പ്ലാനിന് കീഴിൽ കൊൽക്കത്തയിലെ വരിക്കാർക്ക് 100 എംബി വേഗതയിൽ ഇന്റർനെറ്റ് ലഭിക്കുന്നു, ആറ് മാസത്തെ റീചാർജ്, മൂന്ന് മാസത്തെ ആമസോൺ പ്രൈം, മറ്റ് ഒടിടികളായ ഹോയിചോയി, ഹങ്കാമ, അഡാടൈംസ്, ഇറോസ് നൌ, എപ്പിക് ഓൺ, ഷെമാരൂ മീ എന്നിവയിലേക്കുള്ള ആക്‌സസും ലഭിക്കും. ആനുകൂല്യങ്ങൾ അതേ പടി നിലനിൽക്കുന്നുണ്ടെങ്കിലും, അലയൻസ് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഡാറ്റ സ്പീഡ് 60 എംബിപിഎസ് ആയി കുറച്ചിരിക്കുന്നു.

അലയൻസ്, എയർടെൽ, ജിയോ, ബിഎസ്എൻഎൽ ബേസ് പ്ലാൻ താരതമ്യം
എയർടെലിന്റെ ബേസിക് ബ്രോഡ്‌ബാൻഡ് പ്ലാൻ ഒറ്റ നോട്ടത്തിൽ അലയൻസിനേക്കാൾ വിലകുറഞ്ഞതാണ്, പ്രതിമാസം 499 രൂപ. പ്ലാൻ ഒടിടി ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല, വേഗത 40 എംബിപിഎസ് വരെയാണ്. അൺലിമിറ്റഡ് കോളുകളും വിങ്ക് മ്യൂസിക്കിലേക്കും ഷാ അക്കാദമിയിലേക്കുമുള്ള ആക്‌സസും ഉൾപ്പെടുന്ന ആനുകൂല്യങ്ങളാണ് 499 രൂപ പ്ലാനിൽ എയർടെൽ ഓഫർ ചെയ്യുന്നത്. എയർടെലിന്റെ 100 എംബിപിഎസ് പ്ലാൻ പ്രതിമാസം 799 രൂപയിൽ ആരംഭിക്കുന്നു. ഈ പ്ലാനിലും പക്ഷെ ഒടിടി ആനുകൂല്യങ്ങൾ ലഭ്യമല്ല. വിങ്ക് മ്യൂസിക്, ഷാ അക്കാദമി സൌജന്യ സബ്സ്ക്രിപ്ഷൻ എന്നിവയാണ് മറ്റ് ആനുകൂല്യങ്ങളായിട്ടുള്ളത്.

എയർടെലിന്റെ ഒടിടി ആനുകൂല്യങ്ങളുള്ള പ്ലാൻ 999 രൂപയിൽ ആരംഭിക്കുന്നു. 200 എംബിപിഎസ് വരെയാണ് 999 രൂപ പ്ലാനിൽ എയർടെൽ ഓഫർ ചെയ്യുന്ന ഡാറ്റ സ്പീഡ്. അൺലിമിറ്റഡ് ലോക്കൽ, എസ്റ്റിഡി കോളുകളും എയർടെൽ താങ്ക്സ് ബെനിഫിറ്റും പ്ലാനിൽ ലഭ്യമാണ്. രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കാണ് 999 രൂപയുടെ പ്ലാൻ ആക്സസ് നൽകുന്നത്. ആമസോൺ പ്രൈമിലേക്കും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്കും. വിങ്ക് മ്യൂസിക്കിലേക്കും 999 രൂപയുടെ പ്ലാൻ ആക്സസ് നൽകുന്നു.

ജിയോ ഫൈബറിന്റെ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ 399 രൂപയിലാണ് ആരംഭിക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന 399 രൂപ പ്ലാനിൽ ഡാറ്റ സ്പീഡ് 30 എംബിപിഎസ് ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. അതേ സമയം, ജിയോ ഫൈബറിന്റെ 100 എംബിപിഎസ് പ്ലാനിന് 699 രൂപയാണ് വില. ഈ പ്ലാനും 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. ജിയോ ഫൈബറിന്റെ 150 എംബിപിഎസ് പ്ലാനിന് 999 രൂപയും വില നൽകണം. ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളും 999 രൂപ പ്ലാനിൽ ആരംഭിക്കുന്നു. 16 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കാണ് ജിയോഫൈബറിന്റെ 999 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ആക്സസ് നൽകുന്നത്.

ബിഎസ്എൻഎൽ ഫൈബറിന്റെ ബേസിക് പ്ലാൻ പ്രതിമാസം 499 രൂപയിൽ ആരംഭിക്കുന്നു, 3,300 ജിബി വരെ 30 എംബിപിഎസ് വേഗം 499 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു. ശേഷം രണ്ട് എംബിപിഎസ് ഡാറ്റ സ്പീഡും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ഈ പ്ലാനിൽ പക്ഷെ ഒടിടി സബ്സ്ക്രിപ്ഷൻ പക്ഷെ ലഭ്യമല്ല. പ്രതിമാസം 399 രൂപ മാത്രം നൽകിയാൽ മതിയാകുന്ന ഫൈബർ എക്സ്പീരിയൻസ് പ്ലാനും ബിഎസ്എൻഎല്ലിനുണ്ട് 1,000 ജിബി വരെ 30 എംബിപിഎസ് ഡാറ്റ സ്പീഡ് ഈ പ്ലാനും ഓഫർ ചെയ്യുന്നു. അതിന് ശേഷം പക്ഷെ ഡാറ്റ സ്പീഡ് രണ്ട് എംബിപിഎസ് ആയിക്കുറയുന്നു.

ബിഎസ്എൻഎൽ ഫൈബറിന് അലയൻസുമായി താരതമ്യപ്പെടുത്താവുന്ന ഒരു പ്ലാൻ ഉണ്ട്, പ്രതിമാസം 749 രൂപയ്ക്ക് ഓഫർ ചെയ്യുന്ന സൂപ്പർ സ്റ്റാർ പ്രീമിയം-1 എന്ന പ്ലാൻ ആണിത്. 1000 ജിബി വരെ 100 എംബിപിഎസ് വേഗമാണ് കമ്പനി ഈ പ്ലാനിനൊപ്പം ഓഫർ ചെയ്യുന്നത്. അതിന് ശേഷം ഡാറ്റ സ്പീഡ് 5 എംബിപിഎസ് ആയി കുറയും. കൂടാതെ, അൺലിമിറ്റഡ് കോൾ ആനുകൂല്യങ്ങളും സോണിലിവ് പ്രീമിയം, സീ5 പ്രീമിയം, വൂട്ട്, യപ്പ് ടിവി എന്നിവയുൾപ്പെടെയുള്ള പ്രധാന ഒടിടികളിലേക്കുള്ള ആക്‌സസും 749 രൂപ പ്ലാൻ യൂസേഴ്സിന് നൽകുന്നു.


Click it and Unblock the Notifications








