ജിയോയും എയർടെലും നൽകുന്ന ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ താരതമ്യം ചെയ്യാം

|

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടെലിക്കോം കമ്പനികളാണ് ഭാരതി എയർടെലും റിലയൻസ് ജിയോയും. ബ്രോഡ്ബാൻഡ് സെക്ടറിലും ഇരു കമ്പനികൾക്കും ശക്തമായ സാന്നിധ്യം ഉണ്ട്. ഹൈ സ്പീഡ് ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ കാര്യം വരുമ്പോൾ ജിയോയും എയർടെലും അവരുടെ വരിക്കാർക്ക് ഒന്നിലധികം പ്ലാനുകൾ ഓഫർ ചെയ്യുന്നു. അക്കൂട്ടത്തിൽ മികച്ച് നിൽക്കുന്ന പ്ലാനുകളാണ് 300 എംബിപിഎസ് ഓഫറുകൾ. എയ‍ർടെലും ജിയോയും നൽകുന്ന 300 എംബിപിഎസ് പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

300 എംബിപിഎസ്

ഒറ്റ നോട്ടത്തിൽ സമാനമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഉള്ള പ്ലാനുകളാണ് 300 എംബിപിഎസ് സെഗ്മെന്റിൽ ഇരു കമ്പനികളും അവതരിപ്പിക്കുന്നത്. എന്നാൽ എയർടെലും ജിയോയും തങ്ങളുടെ 300 എംബിപിഎസ് പ്ലാനുകളിൽ തികച്ചും വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് ഓഫർ ചെയ്യുന്നത്. പ്ലാൻ വിശദാംശങ്ങളോടൊപ്പം ജിയോയും എയർടെലും ഓഫർ ചെയ്യുന്ന 300 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ചുവടെ പരാമർശിച്ചിരിക്കുന്നു. കൂടുതൽ അറിയാൻ തുട‍ർന്ന് വായിക്കുക.

വെറും 250 രൂപയിൽ താഴെ വിലയിൽ ജിയോഫോൺ ഉപയോക്താക്കൾക്കുള്ള പ്ലാനുകൾവെറും 250 രൂപയിൽ താഴെ വിലയിൽ ജിയോഫോൺ ഉപയോക്താക്കൾക്കുള്ള പ്ലാനുകൾ

ജിയോ 300 എംബിപിഎസ് പ്ലാൻ

ജിയോ 300 എംബിപിഎസ് പ്ലാൻ

റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന ബ്രോഡ്‌ബാൻഡ് സേവനമായ ജിയോ ഫൈബർ ആകർഷകമായ 300 എംബിപിഎസ് പ്ലാൻ നൽകുന്നു, അത് അതിശയകരമായ അധിക ആനുകൂല്യങ്ങൾ നൽകുന്നു. ജിയോ ഫൈബർ ഓഫർ ചെയ്യുന്ന പ്ലാൻ പ്രതിമാസം 1,499 രൂപയ്ക്ക് (30 ദിവസം) വരുന്നു. കൂടാതെ 300 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും 3.3 ടിബി ( 3300 ജിബി ) എഫ് യു പി ഡാറ്റാ ലിമിറ്റും ഓഫർ ചെയ്യുന്നു.

റിലയൻസ് ജിയോ

1,499 രൂപയുടെ 300 എംബിപിഎസ് പ്ലാൻ അൺലിമിറ്റഡ് കോളിങും ഓഫർ ചെയ്യുന്നു. 300 എംബിപിഎസിന് തുല്യമായ അപ്‌ലോഡ്, ഡൗൺലോഡ് വേഗതയും 1,499 രൂപയുടെ പ്ലാനിന്റെ പ്രത്യേകതയാണ്. പ്ലാനിന്റെ വില ജിഎസ്ടി ഒഴികെയുള്ളതാണെന്നും അത് ബാധകമായ രീതിയിൽ ഈടാക്കുമെന്നും ശ്രദ്ധിക്കേണ്ടതാണ്. റിലയൻസ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഉപയോക്താക്കൾക്ക് 1,499 രൂപയുടെ 300 എംബിപിഎസ് പ്ലാൻ ആക്സസ് ചെയ്യാൻ കഴിയും.

ഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാംഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം

എയർടെൽ എക്സ്സ്ട്രീം ഫൈബർ

എയർടെൽ എക്സ്സ്ട്രീം ഫൈബർ

എയർടെലും 300 എംബിപിഎസ് ഡാറ്റ സ്പീഡ് നൽകുന്ന അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നു, ഇതിന് 'പ്രൊഫഷണൽ' പ്ലാൻ എന്ന് ആണ് കമ്പനി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന പേര്. ഉപയോക്താക്കൾക്ക് എയർടെൽ എക്സ്സ്ട്രീം ഫൈബർ കണക്ഷൻ എടുത്താൽ ഈ പ്ലാനിലേക്ക് ആക്സസ് ലഭിക്കും. ഒരു മാസത്തേക്ക് 1,499 രൂപ നിരക്കിൽ 300 എംബിപിഎസ് അതിവേഗ ഇന്റർനെറ്റ് ഡാറ്റയാണ് പ്രൊഫഷണൽ പ്ലാൻ ഓഫർ ചെയ്യുന്നത്.

പ്ലാൻ

300 എംബിപിഎസ് അതിവേഗ ഇന്റർനെറ്റ് പ്ലാനിനുള്ള എഫ് യു പി ഡാറ്റ 3,500 ജിബി അല്ലെങ്കിൽ 3.5 ടിബി ആണ്. പ്ലാനിന്റെ വില ജിഎസ്ടി ഒഴികെയുള്ളതാണ്. അത് ബാധകമായ രീതിയിൽ ഈടാക്കിയേക്കാം. ഈ പ്ലാൻ ഡൽഹി നഗരത്തിന് വേണ്ടിയുള്ളതാണെന്നും വിവിധ നഗരങ്ങളിൽ പ്ലാനുകൾക്ക് നേരിയ വ്യത്യാസമുണ്ടാകാമെന്നും യൂസേഴ്സ് മനസിലാക്കണം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബ്രോഡ്ബാന്റ് മേഖലയിൽ കൂടുതൽ കരുത്തരാകാൻ ബിഎസ്എൻഎൽ; ബിബിഎൻഎല്ലുമായി ലയനം ഉടൻബ്രോഡ്ബാന്റ് മേഖലയിൽ കൂടുതൽ കരുത്തരാകാൻ ബിഎസ്എൻഎൽ; ബിബിഎൻഎല്ലുമായി ലയനം ഉടൻ

രണ്ട് പ്ലാനുകളും തമ്മിലുള്ള വ്യത്യാസങ്ങൾ

രണ്ട് പ്ലാനുകളും തമ്മിലുള്ള വ്യത്യാസങ്ങൾ

ഒറ്റനോട്ടത്തിൽ രണ്ട് സേവന ദാതാക്കളും ഒരേ വിലയിൽ ഒരേ പ്ലാനുകൾ ഓഫർ ചെയ്യുന്നതായി തോന്നുമെങ്കിലും, അധിക ആനുകൂല്യങ്ങളുടെ കാര്യത്തിൽ ജിയോയ്ക്ക് എയർടെലിനെക്കാൾ നേരിയ മുൻതൂക്കം ഉണ്ട്. ജിയോയിൽ നിന്നുള്ള 300 എംബിപിഎസ് പ്ലാൻ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയിലേക്കും മറ്റ് പതിമൂന്ന് പ്ലാറ്റ്ഫോമുകളിലേക്കും ആക്സസ് നൽകുന്നു. ഈ പ്ലാനിന് ഒപ്പം വരുന്ന ആമസോൺ പ്രൈം വീഡിയോ സബസ്ക്രിപ്ഷന് ഒരു വർഷത്തെ കാലാവധിയുണ്ട്.

എസ്‌ടിബി

മറുവശത്ത്, എയർടെൽ അതിന്റെ 300 എംബിപിഎസ് പ്ലാനിനൊപ്പം ‘എയർടെൽ താങ്ക്സ് ബെനിഫിറ്റുകളുടെ' ഭാഗമായി ആമസോൺ പ്രൈം വീഡിയോ, വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയിലേക്ക് ഉള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ മാത്രമേ ഓഫർ ചെയ്യുന്നുള്ളൂ. ഇതിന് പുറമെ, ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം സൗജന്യ സെറ്റ് ടോപ്പ് ബോക്‌സും (എസ്‌ടിബി) ജിയോ നൽകുന്നു. എയർടെൽ ഇത്തരത്തിൽ സെറ്റ് ടോപ്പ് ബോക്സുകൾ ഒന്നും നൽകുന്നില്ല.

ജിയോ, വിഐ; 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും വിശദാംശങ്ങളുംജിയോ, വിഐ; 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും വിശദാംശങ്ങളും

Best Mobiles in India

English summary
Bharti Airtel and Reliance Jio are the most important telecom companies in the country. Both companies have a strong presence in the broadband sector. When it comes to high speed broadband plans, Jio and Airtel offer multiple plans to their subscribers. 300 Mbps offers are the best of these plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X