ഒരേ നിരക്കിൽ എത്തുന്ന എയർടെൽ, വിഐ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും

|

പ്രീപെയ്ഡ് രംഗത്തുള്ളത് പോലെ തന്നെ കനത്ത മത്സരമാണ് രാജ്യത്തെ പോസ്റ്റ്പെയ്ഡ് രംഗത്തും ടെലിക്കോം കമ്പനികൾക്കിടയിൽ നടക്കുന്നത്. എയർടെൽ, വിഐ, റിലയൻസ് ജിയോ എന്നീ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും തങ്ങളുടെ യൂസേഴ്സിനായി നിരവധി പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. പ്രീപെയ്ഡ് പ്ലാനുകളുടെയത്ര സ്വീകാര്യത ഇല്ലെങ്കിലും പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. എയർടെൽ, വിഐ, റിലയൻസ് ജിയോ എന്നീ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും നൽകുന്ന ഒരേ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനിനേക്കുറിച്ചുള്ള വിവരങ്ങളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

399 രൂപ വില വരുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

399 രൂപ വില വരുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

399 രൂപ വില വരുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഇവ. തങ്ങളുടെ ബജറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നത്. എയർടെലും വിഐയും ജിയോയും നൽകുന്ന 399 രൂപയുടെ പ്ലാനുകൾ സമാന നിരക്കിലാണ് വരുന്നത് എങ്കിലും ആനുകൂല്യങ്ങളിൽ വ്യത്യസ്തത പുലർത്തുന്നു. ഈ പ്ലാനുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ മനസിലാക്കാൻ തുടർന്ന് വായിക്കുക.

ദീർഘകാലം വാലിഡിറ്റി വേണ്ടവർക്ക് ബിഎസ്എൻഎൽ നൽകുന്ന കിടിലൻ പ്ലാനുകൾദീർഘകാലം വാലിഡിറ്റി വേണ്ടവർക്ക് ബിഎസ്എൻഎൽ നൽകുന്ന കിടിലൻ പ്ലാനുകൾ

ഭാരതി എയർടെൽ

ഭാരതി എയർടെൽ

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ എപ്പോഴും മികച്ച ആനുകൂല്യങ്ങൾ പായ്ക്ക് ചെയ്യുന്നവയാണ്. എയർടെലിന്റെ ഏറ്റവും വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് 399 രൂപ നിരക്കിൽ എത്തുന്നത്. ഇൻഫിനിറ്റി ഫാമിലി പ്ലാൻ എന്നാണ് 399 രൂപ വില വരുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ അറിയപ്പെടുന്നത്. 40 ജിബി പ്രതിമാസ ഡാറ്റയാണ് 399 രൂപ വില വരുന്ന പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭിക്കുന്നത്.

ഡാറ്റ
 

200 ജിബി വരെയുള്ള ഡാറ്റ റോൾ ഓവറും പ്ലാനിന് ഒപ്പം ലഭിക്കുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 399 രൂപ വില വരുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കും. അൺലിമിറ്റഡ് കോളുകളിൽ ലോക്കൽ, എസ്ടിഡി, റോമിങ് എന്നിവ ഉൾപ്പെടുന്നു. ഇത് കൂടാതെ യൂസേഴ്സിന് പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. ഈ പ്ലാനിനൊപ്പം യൂസേഴ്സിന് ഒരു സാധാരണ സിം കാർഡ് മാത്രമാണ് കിട്ടുക.

ബിഎസ്എൻഎല്ലിന് വീണ്ടും പുതിയ വരിക്കാർ, നേട്ടങ്ങളുമായി എയർടെൽ, നഷ്ടം തുടർന്ന് വിഐ; ട്രായ് ഡാറ്റ പുറത്ത്ബിഎസ്എൻഎല്ലിന് വീണ്ടും പുതിയ വരിക്കാർ, നേട്ടങ്ങളുമായി എയർടെൽ, നഷ്ടം തുടർന്ന് വിഐ; ട്രായ് ഡാറ്റ പുറത്ത്

എയർടെൽ

എയർടെൽ ഓഫർ ചെയ്യുന്ന ഏറ്റവും വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ ആണെങ്കിലും, പ്ലാനിനൊപ്പം എയർടെൽ താങ്ക്സ് റിവാർഡുകളും കമ്പനി പ്രൊവൈഡ് ചെയ്യുന്നു. 399 രൂപ വില വരുന്ന പോസ്റ്റ്പെയ്ഡ് പ്ലാൻ സെലക്റ്റ് ചെയ്യുന്ന യൂസേഴ്സിന് എയർടെൽ എക്സ്-സ്ട്രീം ആപ്പ് പ്രീമിയം, വിങ്ക്, ജഗ്ഗർനട്ട് ബുക്സ് എന്നിവയുടെ സബ്സ്ക്രിപ്ഷൻ ലഭിക്കും. ഷാ അക്കാദമിയിലേക്ക് ഒരു വർഷത്തെ ആക്‌സസും ഈ പ്ലാനിനൊപ്പം എയർടെൽ ഓഫർ ചെയ്യുന്നു.

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ അഥവാ വിഐ വ്യക്തിഗത കണക്ഷനുകൾക്കും ഫാമിലി കണക്ഷനുകൾക്കുമായി നിരവധി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. 399 രൂപ വില വരുന്ന പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് വോഡഫോൺ ഐഡിയ ഓഫർ ചെയ്യുന്ന ഏറ്റവും വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ. വിഐയുടെ 399 രൂപയുടെ പോസ്റ്റ്പെയ്ഡ് ഓഫർ ഒരു വ്യക്തിഗത പ്ലാൻ ആണ്. വോഡഫോൺ ഐഡിയയുടെ ബെസ്റ്റ് സെല്ലർ പ്ലാനുകളിൽ ഒന്ന് കൂടിയാണിത്.

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി ജിയോയുടേത് തന്നെ, അപ്ലോഡിൽ വിഐ മുന്നിൽഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി ജിയോയുടേത് തന്നെ, അപ്ലോഡിൽ വിഐ മുന്നിൽ

വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ

399 രൂപ വില വരുന്ന വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ പ്രതിമാസം 40 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. 200 ജിബി റോൾഓവർ ഡാറ്റയും 399 രൂപ വില വരുന്ന വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമാണ്. പ്രതിമാസം 100 എസ്എംഎസുകളും 399 രൂപ വില വരുന്ന വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിന് ഒപ്പം കിട്ടുന്നു. വിഐ മൂവീസ് ആൻഡ് ടിവി സർവീസിലേക്കുള്ള ആക്സസും ഈ പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭിക്കും.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

റിലയൻസ് ജിയോയും 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. എന്നാൽ ഇത് അല്ല ജിയോയുടെ ഏറ്റവും വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാൻ. 199 രൂപ വില വരുന്ന പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് ഏറ്റവും വില കുറഞ്ഞ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ. 25 ജിബി ഡാറ്റയാണ് 199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും 199 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. റിലയൻസ് ജിയോയുടെ 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ ജിയോ ഫൈബർ പ്ലാനുകൾപോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ ജിയോ ഫൈബർ പ്ലാനുകൾ

ജിയോ

റിലയൻസ് ജിയോയുടെ ഏറ്റവും ജനപ്രിയമായ അഫോഡബിൾ പ്ലാനാണ് 399 രൂപയുടെ പോസ്റ്റ്പെയ്ഡ് ഓഫർ. 399 രൂപ വിലയുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ പ്രതിമാസം മൊത്തം 75 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. അതിന് ശേഷം യൂസേഴ്സിന് ജിബിയ്ക്ക് 10 രൂപ നിരക്കിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ കഴിയും. 200 ജിബി ഡാറ്റ റോൾ ഓവറും 399 രൂപ വിലയുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ സവിശേഷതയാണ്.

അൺലിമിറ്റഡ് വോയ്‌സ്

കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 399 രൂപ വിലയുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. കുറഞ്ഞ നിരക്കിലുള്ള പ്ലാൻ ആണെങ്കിലും, ഈ പ്ലാനിനൊപ്പം ഒന്നിലധികം ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളും ജിയോ തങ്ങളുടെ യൂസേഴ്സിന് നൽകുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളിലേക്കും യൂസേഴ്സിന് ആക്സസ് ലഭിക്കും. ഏതാനും ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി ആക്‌സസ്സും ഈ പ്ലാനിൽ ലഭ്യമാണ്.

ജിയോ ഫൈബർ 1 ജിബിപിഎസ് പ്ലാനുകളും പ്രത്യേകതകളുംജിയോ ഫൈബർ 1 ജിബിപിഎസ് പ്ലാനുകളും പ്രത്യേകതകളും

Best Mobiles in India

English summary
Heavy competition is also taking place in the postpaid sector in the country. Three private telecom companies, Airtel, VI and Reliance Jio, are offering various prepaid and postpaid plans to their users. Although not as popular as prepaid plans, the number of people using postpaid plans is increasing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X