എയർടെലിന്റെയും ബിഎസ്എൻഎല്ലിന്റെയും ഏറ്റവും മികച്ച 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ). രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാണ് എയർടെൽ. പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് രംഗങ്ങളിൽ എന്ന പോലെ ബ്രോഡ്ബാൻഡ് രംഗത്തും പരസ്പരം മത്സരിക്കുന്ന കമ്പനികളാണ് ബിഎസ്എൻഎല്ലും എയർടെലും. ഈ രണ്ട് കമ്പനികളും നിരവധി ലാഭകരമായ പ്ലാനുകൾ തങ്ങളുടെ ബ്രോഡ്ബാൻഡ് യൂസേഴ്സിനായി അവതരിപ്പിക്കുന്നുണ്ട്.

കമ്പനി

ഈ രണ്ട് കമ്പനികളും നൽകുന്ന 100 എംബിപിഎസ് പ്ലാനുകൾ അത്യാവശ്യം നല്ല ഡാറ്റ സ്പീഡ് നൽകുന്ന ബ്രോഡ്ബാൻഡ് ഓഫറുകളാണ്. എയർടെലും ബിഎസ്എൻഎല്ലും ഓഫർ ചെയ്യുന്ന 100 എംബിപിഎസ് പ്ലാനുകളുടെ കൂട്ടത്തിൽ ഏറ്റവും മികച്ച രണ്ട് പ്ലാനുകൾ പരസ്പരം താരതമ്യം ചെയ്ത് നോക്കുകയാണ് ഈ ലേഖനത്തിൽ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

IRCTC വെബ്സൈറ്റിലൂടെ അതിവേഗം തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതിIRCTC വെബ്സൈറ്റിലൂടെ അതിവേഗം തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

ബ്രോഡ്ബാൻഡ്

എയർടെലിന്റെ 799 രൂപ ബ്രോഡ്ബാൻഡ് പ്ലാനും 749 രൂപ വിലയുള്ള ബിഎസ്എഎൽ ഭാരത് ഫൈബർ പ്ലാനും തമ്മിലാണ് നാം ഇന്ന് താരതമ്യം ചെയ്യുന്നത്. ഈ രണ്ട് പ്ലാനുകളും 100 എംബിപിഎസ് ഡാറ്റ വേദം നൽകുന്നു. ബിഎസ്എൻഎല്ലിന് 799 രൂപയ്ക്കും 100 എംബിപിഎസ് സ്പീഡ് നൽകുന്ന പ്ലാൻ ഉണ്ടെന്ന കാര്യം ശ്രദ്ധിക്കണം. എയർടെലിന്റെ 799 രൂപ ബ്രോഡ്ബാൻഡ് പ്ലാനും 749 രൂപ വിലയുള്ള ബിഎസ്എഎൽ ഭാരത് ഫൈബർ പ്ലാനും തമ്മിലുള്ള വിശദമായ താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

എയർടെൽ

ചെറുതെങ്കിലും ഏറ്റവും ആദ്യത്തെ വ്യത്യാസം വിലയിലാണ് എയർടെൽ പ്ലാനിനേക്കാൾ കുറഞ്ഞ വിലയിലാണ് ബിഎസ്എൻഎല്ലിന്റെ ഈ 100 എംബിപിഎസ് പ്ലാൻ വരുന്നത്. 50 രൂപയുടെ വ്യത്യാസമാണ് പ്ലാനുകൾ തമ്മിൽ ഉള്ളത്. മാത്രമല്ല, 799 രൂപയുടെ പ്ലാനിന് ഒപ്പം ഒടിടി ആനുകൂല്യങ്ങളൊന്നും തന്നെ എയർടെൽ നൽകുന്നുമില്ല. അതേ സമയം ബിഎസ്എൻഎല്ലിന്റെ 749 രൂപ പ്ലാനിൽ ഒടിടി ആനുകൂല്യങ്ങൾ ലഭ്യമാകുകയും ചെയ്യുന്നു.

99 രൂപ മുതൽ 365 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ99 രൂപ മുതൽ 365 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

100 എംബിപിഎസ് ഇന്റർനെറ്റ്

ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ സൂപ്പർ സ്റ്റാർ പ്രീമിയം 1 പ്ലാനാണ് 749 രൂപ വിലയിൽ വിപണിയിൽ എത്തുന്നത്. 100 എംബിപിഎസ് ഇന്റർനെറ്റ് വേഗവും ബിഎസ്എൻഎൽ സൂപ്പർ സ്റ്റാർ പ്രീമിയം 1 പ്ലാൻ നൽകുന്നു. ഉപയോക്താക്കൾക്ക് 1 ടിബി, അല്ലെങ്കിൽ 1,000 ജിബി വരെയാണ് അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്നത്. 1000 ജിബി പരിധി കഴിഞ്ഞാൽ സൂപ്പർ സ്റ്റാർ പ്രീമിയം 1 പ്ലാനിൽ ഡാറ്റ സ്പീഡ് 5 എംബിപിഎസ് ആയി കുറയുന്നു.

സ്റ്റാൻഡേർഡ് ബ്രോഡ്ബാൻഡ് പ്ലാൻ

799 രൂപ വിലയിൽ ആണ് എയർടെലിന്റെ സ്റ്റാൻഡേർഡ് ബ്രോഡ്ബാൻഡ് പ്ലാൻ എത്തുന്നത്. 100 എംബിപിഎസ് ഇന്റർനെറ്റ് വേഗവും എയർടെലിന്റെ സ്റ്റാൻഡേർഡ് ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നു. ഈ പ്ലാൻ 3.3 ടിബി, അല്ലെങ്കിൽ 3,300 ജിബി ഡാറ്റയാണ് യൂസേഴ്സിന് നൽകുന്നത്. എന്നിരുന്നാലും, ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇന്ത്യയിലെ ഒട്ട് മിക്ക കുടുംബങ്ങൾക്കും 1 ടിബി ഡാറ്റ പര്യാപ്തമാണ് എന്നതാണ്.

നിങ്ങളുടെ 5ജി സ്മാർട്ട്ഫോണിൽ ഈ 5ജി ബാൻഡിന് സപ്പോർട്ട് ഉണ്ടോ?നിങ്ങളുടെ 5ജി സ്മാർട്ട്ഫോണിൽ ഈ 5ജി ബാൻഡിന് സപ്പോർട്ട് ഉണ്ടോ?

ഒടിടി

എയർടെൽ അതിന്റെ 100 എംബിപിഎസ് പ്ലാനിനൊപ്പം അധിക ഒടിടി ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. ഇവിടെയാണ് ബിഎസ്എൻഎൽ എയർടെലിനെ ഒരുപാട് പിന്നിൽ ആക്കുന്നത്. സോണിലിവ് പ്രീമിയം, യപ്പ്ടിവി ലൈവ്, സീ5 പ്രീമിയം എന്നിങ്ങനെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ബിഎസ്എൻഎൽ സബ്സ്ക്രിപ്ഷനുകൾ ഓഫർ ചെയ്യുന്നു. കൂടാതെ ആദ്യ മാസത്തെ ബില്ലിൽ ആദ്യ മാസത്തെ ബില്ലിൽ 500 രൂപ (90 ശതമാനം) വരെ ഡിസ്കൌണ്ടും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.

ഫിക്സഡ് ലൈൻ

രണ്ട് കമ്പനികളും അവരുടെ 100 എംബിപിഎസ് പ്ലാനുകൾക്കൊപ്പം സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷനും ഓഫർ ചെയ്യുന്നുണ്ട്. കൂടാതെ, മുകളിൽ സൂചിപ്പിച്ച വിലകളിൽ 18 ശതമാനം ജിഎസ്ടി ഉൾപ്പെടുന്നില്ല എന്നതും ശ്രദ്ധിക്കണം. അന്തിമ ബിൽ വരുമ്പോൾ അത് ഈടാക്കും. എയർടെലിന്റെ പ്ലാൻ മോശമല്ല എന്ന് പറയുമ്പോഴും ബിഎസ്എൻഎൽ നൽകുന്ന 749 രൂപയുടെ പ്ലാൻ ഒടിടി ആനുകൂല്യങ്ങൾ അടക്കം ലഭിക്കുന്ന മികച്ച ഒരു ഡീൽ തന്നെയാണ്.

ജിയോ, എയർടെൽ എന്നിവയെക്കാൾ മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ എന്നിവയെക്കാൾ മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
BSNL is the country's largest public sector telecom company. Airtel is the second largest private telecom company in the country. BSNL and Airtel are competing companies in the broadband space as well as in the prepaid and postpaid sectors. Both these companies are introducing several lucrative plans for their broadband users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X