വിഐയും എയർടെലും നൽകുന്ന മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചറിയാം

|

രാജ്യത്തെ ടെലിക്കോം കമ്പനികൾ തങ്ങളുടെ യൂസേഴ്സിന് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. പ്രതിമാസ വാലിഡിറ്റിയുള്ള പ്ലാനുകൾ മുതൽ ഒരു വർഷം വരെ വാലിഡിറ്റിയുള്ള പ്ലാനുകളും കമ്പനികൾ നൽകുന്നു. ജിയോ കഴിഞ്ഞാൽ രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ടെലിക്കോം കമ്പനികളാണ് വോഡഫോൺ ഐഡിയയും എയർടെലും. ഈ രണ്ട് കമ്പനികളും തങ്ങളുടെ യൂസേഴ്സിനായി ഏതാനും വാർഷിക പ്ലാനുകൾ അവതരിപ്പിക്കുന്നു. 365 ദിവസത്തെ വാലിഡിറ്റിയാണ് വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നത്. എയർടെലും വോഡഫോൺ ഐഡിയയും ഓഫർ ചെയ്യുന്ന വാർഷിക പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വിഐയുടെ വാർഷിക പ്ലാനുകൾ

വിഐയുടെ വാർഷിക പ്ലാനുകൾ

വിഐ ( വോഡഫോൺ ഐഡിയ ) തങ്ങളുടെ ഉപയോക്താക്കൾക്ക് മൂന്ന് വാർഷിക പ്ലാനുകളും ഒപ്പം അടിപൊളി ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു. 1,799 രൂപ പ്രൈസ് ടാഗിലാണ് വോഡഫോൺ ഐഡിയയുടെ ആദ്യവാർഷിക പ്ലാൻ വരുന്നത്. 365 ദിവസത്തെ വാലിഡിറ്റിയിലാണ് 1,799 രൂപയുടെ വിഐ പ്ലാൻ വിപണിയിൽ എത്തുന്നത്. മൊത്തം 24 ജിബി ഡാറ്റയും 1,799 രൂപയുടെ വാർഷിക പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ ഓഫർ ചെയ്യുന്നു. 3,600 എസ്എംഎസുകളും പ്ലാനിന് ഒപ്പം ലഭ്യമാണ്. വിഐ മൂവീസ്, ടിവി എന്നിവയിലേക്കുള്ള ആക്സസും 1,799 രൂപയുടെ വിഐ പ്ലാൻ നൽകുന്നു.

250 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ250 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ നൽകുന്ന മറ്റ് രണ്ട് വാർഷിക പ്ലാനുകൾ ഡെയിലി ഡാറ്റ പ്ലാനുകളാണ്. ആദ്യത്തേതിന് 2,899 രൂപയാണ് വില വരുന്നത്. രണ്ടാമത്തെ വാർഷിക പ്ലാനിന് 3,099 രൂപയും കമ്പനി വിലയിട്ടിരിക്കുന്നു. 2,899 രൂപ വില വരുന്ന വാർഷിക പ്ലാനും 3,099 വില വരുന്ന വാർഷിക പ്ലാനും പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. പ്രതിദിനം 100 എസ് എംഎസുകളും ഈ രണ്ട് പ്ലാനുകൾക്ക് ഒപ്പം ലഭിക്കും.

വാർഷിക പ്ലാൻ
 

2,899 രൂപ വില വരുന്ന വാർഷിക പ്ലാനും 3,099 വില വരുന്ന വാർഷിക പ്ലാനും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പായ്ക്ക് ചെയ്യുന്നു. വോഡഫോൺ ഐഡിയയുടെ 3,099 രൂപ വില വരുന്ന വാർഷിക പ്ലാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വാർഷിക സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. ഇത് മാത്രമാണ് ഈ രണ്ട് വാർഷിക പ്ലാനുകളും തമ്മിലുള്ള വ്യത്യാസം.

കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നാല് പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോകിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നാല് പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ

ബിംഗ് ഓൾ നൈറ്റ്

2,899 രൂപ വില വരുന്ന വാർഷിക പ്ലാനും 3,099 വില വരുന്ന വാർഷിക പ്ലാനും ഫീച്ചർ ചെയ്യുന്ന മറ്റൊരു സവിശേഷതയാണ് ബിംഗ് ഓൾ നൈറ്റ് ഫീച്ചർ. അർദ്ധരാത്രി 12 മണി മുതൽ രാവിലെ 6 മണി വരെ പരിധിയില്ലാത്ത ഇന്റർനെറ്റ് യൂസ് ചെയ്യാൻ യൂസേഴ്സിന് അവസരം ലഭിക്കുന്നു. ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വെള്ളി വരെയുള്ള അവരുടെ ഉപയോഗിക്കാത്ത ഡാറ്റ ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റാം. ഇതിനെ "വീക്കെൻഡ് റോൾ ഓവർ" എന്ന് വിളിക്കുന്നു. ഇത് കൂടാതെ, ഉപയോക്താക്കൾക്ക് എല്ലാ മാസവും 2 ജിബി ഡാറ്റ ബാക്കപ്പും അധിക ചെലവില്ലാതെ ലഭിക്കുന്നു.

എയർടെലിന്റെ വാർഷിക പ്ലാനുകൾ

എയർടെലിന്റെ വാർഷിക പ്ലാനുകൾ

ഭാരതി എയർടെലും വിഐ നൽകുന്നത് പോലെയുള്ള വാർഷിക ഡാറ്റ പ്ലാനുകൾ ഓഫർ ചെയ്യുന്നു. എന്നാൽ ഡാറ്റ ആനുകൂല്യങ്ങളിലും വിലയിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടെന്ന് മാത്രം. 1,799 രൂപ പ്രൈസ് ടാഗിൽ വരുന്ന ആദ്യ പ്ലാൻ വിഐയുടെ പ്ലാനുമായി സാമ്യം പുലർത്തുന്നു. 24 ജിബി ഡാറ്റയാണ് 365 ദിവസം വാലിഡിറ്റിയും 1,799 രൂപ വിലയുമുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. വാലിഡിറ്റി കാലയളവിലേക്ക് ആകെ മൊത്തം 3600 എസ്എംഎസുകളും എയർടെൽ നൽകുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 1,799 രൂപയുടെ എയർടെൽ വാർഷിക പ്ലാനിന് ഒപ്പം ലഭിക്കും.

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും കിടിലൻ ആനുകൂല്യങ്ങളും; പുതിയ പ്ലാനുകളുമായി എയർടെൽഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും കിടിലൻ ആനുകൂല്യങ്ങളും; പുതിയ പ്ലാനുകളുമായി എയർടെൽ

എയർടെൽ

രണ്ട് വാർഷിക പ്ലാനുകൾ കൂടി എയർടെൽ തങ്ങളുടെ യൂസേഴ്സിന് ഓഫർ ചെയ്യുന്നു. 2,999 രൂപയാണ് ആദ്യത്തെ പ്ലാനിന് വില വരുന്നത്. രണ്ടാമത്തെ വാർഷിക പ്ലാൻ 3,359 രൂപ പ്രൈസ് ടാഗിലും എത്തുന്നു. ഈ രണ്ട് പ്ലാനുകളും ഡെയിലി ഡാറ്റ പ്ലാനുകളാണ് എന്നൊരു പ്രത്യേകതയും ഉണ്ട്. 2,999 രൂപയും 3,359 രൂപയും വില വരുന്ന ഈ രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ അ‌ടക്കമുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുട‍ർന്ന് വായിക്കുക.

അൺലിമിറ്റഡ്

ഈ രണ്ട് പ്ലാനുകളും പ്രതിദിനം 2 ജിബി ഡാറ്റയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. പ്രതിദിനം 100 എസ്എംഎസുകളും ഈ രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനുകളുടെ സവിശേഷതയാണ്. 2,999 രൂപയും 3,359 രൂപയും വില വരുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്ക് ആകെ ഒരു വ്യത്യാസം മാത്രമാണ് ഉള്ളത്. 3,359 രൂപയുടെ വാർഷിക പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ വാർഷിക സബ്സ്ക്രിപ്ഷനും ലഭിക്കും എന്നതാണ് ഇത്.

സൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾസൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

ആമസോൺ പ്രൈം

ഇവ കൂടാതെ, ഭാരതി എയർടെലിന്റെ എല്ലാ പ്ലാനുകളും മറ്റ് ചില ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയുടെ മൊബൈൽ എഡിഷന്റെ പ്രതിമാസ സൗജന്യ ട്രയൽ ഓഫ‍‍റാണ് ഇതിൽ ഒന്ന്. ഒരു ഉപയോക്താവിന് ഒരിക്കൽ മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. വിങ്ക് മ്യൂസിക്, ഷാ അക്കാദമി, ഫ്രീ ഹെലോ ട്യൂൺസ് എന്നിവ പോലെയുള്ള പ്ലാറ്റ്ഫോമുകളിലേക്കും എയ‍ർടെൽ വാ‍ർഷിക പ്ലാനുകൾ ആക്സസ് നൽകുന്നു.

Best Mobiles in India

English summary
After Jio, Vodafone Idea and Airtel are the leading private telecom companies in the country. Both of these companies present a few annual plans for their users. Annual prepaid plans offer a validity of 365 days. Learn more about the annual prepaid plans offered by Airtel and Vodafone Idea.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X