Home
News

6500 ജിബി ഡാറ്റയുമായി ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ കിടിലൻ പ്ലാൻ

രാജ്യത്തെ സാധാരണക്കാർക്ക് ചേരുന്ന പ്ലാനുകളും ഓഫറുകളും നൽകുന്ന ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ( ബിഎസ്എൻഎൽ ). മൊബൈൽ പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ്, ലാൻഡ് ലൈൻ സെഗ്മെന്റുകളിൽ മാത്രമല്ല, ബ്രോഡ്ബാൻഡ് സെഗ്മെന്റിലും ഇത് തന്നെയാണ് യാഥാർഥ്യം. മൊബൈൽ പ്രീപെയ്ഡ് സെഗ്മെന്റിലെ സ്വകാര്യ കമ്പനികൾ അടുത്തിടെ നിരക്ക് വർധിപ്പിച്ചത് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ. സ്വകാര്യ കമ്പനികൾ 25 ശതമാനം വരെ നിരക്ക് വർധിപ്പിച്ചിട്ടും ബിഎസ്എൻഎൽ യാതൊരു നിരക്ക് വർധനയ്ക്കും തയ്യാറായില്ല. മാത്രമല്ല, ഡാറ്റ ആനുകൂല്യങ്ങൾ ഇല്ലാത്ത ഏറ്റവും വില കുറഞ്ഞ പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ബ്രോഡ്ബാൻഡ് സെഗ്മെന്റിലും സമാനമായ രീതിയിൽ നിരവധി പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് നൽകുന്നു.

ഭാരത് ഫൈബർ

ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് നൽകുന്ന 6.5 ടിബി പ്ലാനിനെക്കുറിച്ചാണ് ( ഫൈബർ റൂബി ) ഇന്ന് പറയുന്നത്. ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ( ബിഎസ്എൻഎൽ ) ഉപഭോക്താക്കൾക്ക് 6.5 ടിബി പ്രതിമാസ ഫെയർ യൂസേജ് പോളിസി ( എഫ് യു പി ) ഡാറ്റയുമായി വരുന്ന ഒരു ബ്രോഡ്‌ബാൻഡ് പ്ലാൻ ഓഫർ ചെയ്യുന്നു. മാത്രമല്ല, ഈ പ്ലാൻ ഉപയോക്താക്കൾക്ക് 300 എംബിപിഎസ് അതിവേഗ ഇന്റർനെറ്റാണ് നൽകുന്നത്. അപ്‌ലോഡിങ്, ഡൗൺലോഡിങ് വേഗവും തുല്ല്യമായിരിക്കും. അധികമായി ഒരു സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷനും ലഭ്യമാണ്. ഫൈബർ റൂബി പ്ലാനിന്റെ ഓഫറുകൾ കേൾക്കുമ്പോൾ ഇത് പുതിയ പ്ലാൻ ആണെന്ന് കരുതേണ്ട. 2021ന്റെ തുടക്കം മുതൽ ഈ ഓഫർ നിലവിൽ ഉണ്ട്.

ബിഎസ്എൻഎൽ

4,499 രൂപയ്ക്കാണ് ബിഎസ്എൻഎൽ ഭാരത് ഫൈബർ തങ്ങളുടെ ഫൈബർ റൂബി പ്ലാൻ ഓഫർ ചെയ്യുന്നത്. നിരക്ക് കേൾക്കുമ്പോൾ ചെറിയ നിരാശ തോന്നുന്നവർ ഉണ്ടാകാം. 6.5 ടിബി എന്ന വലിയ ഡാറ്റ ആനുകൂല്യം ലഭിക്കുന്നതിനാൽ ഈ നിരക്ക് അൽപ്പം ഉയർന്ന് നിൽക്കുന്നുവെങ്കിലും അസ്വാഭാവികതയില്ല. ഡാറ്റ ആനൂകൂല്യം കൂടുന്നതിന് അനുസരിച്ച് നിരക്ക് ഉയരുന്നത് സ്വാഭാവികമാണ്. ഈ പ്ലാനിനൊപ്പം ഓവർ ദ ടോപ്പ് ( ഒടിടി ) ആനുകൂല്യങ്ങളൊന്നും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നില്ല. എഫ് യു പി ഡാറ്റ ഉപഭോഗം കഴിഞ്ഞാൽ, ഡാറ്റ വേഗം 40 എംബിപിഎസ് ആയി കുറയും.

ഒടിടി

ഒടിടി ആനുകൂല്യങ്ങൾക്കൊപ്പം 1 ജിബിപിഎസ് വരെ ഡാറ്റ വേഗം ലഭിക്കുന്ന പ്ലാനുകൾ സ്വകാര്യ ടെലിക്കോം കമ്പനികളിൽ നിന്നും ധാരാളം ലഭ്യമാണ്. എയർടെലിൽ നിന്നോ ജിയോയിൽ നിന്നോ ഇത്തരം പ്ലാനുകൾ ലഭ്യമാകുമ്പോൾ എന്തിന് 4,000 രൂപയിൽ കൂടുതൽ ഈ ബിഎസ്എൻഎൽ പ്ലാനിന് ചിലവാക്കണം എന്ന് സംശയിക്കുന്നതിൽ തെറ്റ് പറയാൻ കഴിയില്ല. 6.5 ടിബി പ്ലാൻ മാത്രമല്ല, 300 എംബിപിഎസ് ഡാറ്റ സ്പീഡ് ഓഫർ ചെയ്യുന്ന എതാനും ബ്രോഡ്ബാൻഡ് പ്ലാനുകൾ കൂടി ബിഎസ്എൻഎൽ നൽകുന്നു. അവയെക്കുറിച്ച് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

300 എംബിപിഎസ് സ്പീഡ് നൽകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

300 എംബിപിഎസ് സ്പീഡ് നൽകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

300 എംബിപിഎസ് ഡാറ്റ വേഗത നൽകുന്ന രണ്ട് പ്ലാനുകൾ കൂടി ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് ഓഫർ ചെയ്യുന്നു. 1,499 രൂപ വില വരുന്നതാണ് ആദ്യത്തെ പ്ലാൻ. 2,499 രൂപ വില വരുന്നതാണ് രണ്ടാമത്തെ ബ്രോഡ്ബാൻഡ് പ്ലാൻ. 1, 499 രൂപ വില വരുന്ന പ്ലാനിൽ പ്രതിമാസ ഫെയർ യൂസേജ് പോളിസി ( എഫ് യു പി ) അനുസരിച്ച് 4 ടിബി വരെ അതിവേഗ ഇന്റർനെറ്റ് ലഭിക്കും. 2,499 രൂപയുടെ പ്ലാനിൽ പ്രതിമാസ ഫെയർ യൂസേജ് പോളിസി ( എഫ് യു പി ) അനുസരിച്ച് 5 ടിബി ഡാറ്റയും ലഭിക്കും.

പ്രതിമാസ ഫെയർ യൂസേജ് പോളിസി

പ്രതിമാസ ഫെയർ യൂസേജ് പോളിസി ( എഫ് യു പി ) പരിധി കഴിഞ്ഞാൽ 1,499 രൂപ പ്ലാനിന്റെ ഡാറ്റ സ്പീഡ് നാല് എംബിപിഎസ് ആയി കുറയും. 2499 രൂപ പ്ലാനിൽ പ്രതിമാസ ഫെയർ യൂസേജ് പോളിസി ( എഫ് യു പി ) പരിധി കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 30 എംബിപിഎസ് ഡാറ്റ സ്പീഡും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു.

ഫിക്സഡ് ലൈൻ വോയ്‌സ് കോളിങ്

1,499 രൂപ പ്ലാനിലും 2,499 രൂപ പ്ലാനിലും ഒരു ഫിക്സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷനും ബിഎസ്എൻഎൽ ലഭ്യമാക്കുന്നുണ്ട്. 2,499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനിൽ ഒടിടി ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല, അതേ സമയം 1,499 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പ്രീമിയത്തിലേക്ക് ഒരു വർഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ആദ്യ മാസത്തെ ബില്ലിൽ 500 രൂപ വരെ ( 90 % ) ഡിസ്കൌണ്ടും നൽകുന്നു. ഒടിടി ആനുകൂല്യം കൂടി പരിഗണിക്കുമ്പോൾ 1,499 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് സബ്സ്ക്രൈബ് ചെയ്യാവുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണ്.

ഫിക്സഡ് ബ്രോഡ്‌ബാൻഡ്

പ്ലാനുകളും ഓഫറുകളും ഉണ്ടെങ്കിലും ഫിക്സഡ് ബ്രോഡ്‌ബാൻഡ് സെഗ്മെന്റിൽ ബിഎസ്എൻഎല്ലിന്റെ തകർച്ച തുടരുകയാണ്. രണ്ട് പതിറ്റാണ്ടോളം ബ്രോഡ്ബാൻഡ് രംഗം അടക്കി വാണ കമ്പനിയാണ് ബിഎസ്എൻഎൽ. എന്നാൽ നാൾക്ക് നാൾ ബിഎസ്എൻഎല്ലിന്റെ ഉപഭോക്തൃ അടിത്തറ ഇടിഞ്ഞ് കൊണ്ടേയിരിക്കുന്നു. ഒക്ടോബറിലെ 4.72 ദശലക്ഷത്തിൽ നിന്ന്, നവംബറിൽ 4.2 ദശലക്ഷമായിട്ടാണ് ബിഎസ്എൻഎല്ലിന്റെ യൂസർ ബേസ് കുറഞ്ഞത്. അതേ സമയം രാജ്യത്തെ ഫിക്സഡ് ലൈൻ ബ്രോഡ്‌ബാൻഡ് കണക്ഷനുകളുടെ എണ്ണത്തിൽ റിലയൻസ് ജിയോ ആധിപത്യം നേടിക്കഴിഞ്ഞു. നവംബറിൽ മാത്രം 0.19 മില്യൺ പുതിയ ഉപഭോക്താക്കളാണ് ജിയോ ഫൈബറിന്റെ സേവനങ്ങൾ സബ്സ്ക്രൈബ് ചെയ്തത്. ഇതോടെ റിലയൻസ് ജിയോയുടെ ഫിക്സഡ് ബ്രോഡ്‌ബാൻഡ് ഉപയോക്തൃ അടിത്തറ 4.3 ദശലക്ഷമായി ഉയരുകയും ചെയ്തിരിക്കുന്നു.

Best Mobiles in India

English summary
Despite the plans and offers, BSNL's decline in the fixed broadband segment continues. BSNL is a company that has dominated the broadband space for over two decades. But BSNL's customer base is declining day by day. BSNL's user base fell to 4.2 million in November from 4.72 million in October.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X