ഫോണ്‍ ഉപയോഗിച്ച് നിയന്ത്രിയ്ക്കാവുന്ന എയര്‍ കണ്ടീഷണര്‍

Posted By: Super

സ്മാര്‍ട്ട്‌ഫോണുകളുടെ വരവ് മനുഷ്യജീവിതത്തെ എണ്ണമറ്റ വഴികളില്‍ സഹായിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും ഒരു എളുപ്പം സാധ്യമാക്കിക്കൊടുക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ക്ക് കഴിയുന്നുണ്ട്. സാധനങ്ങളുടെ വില അറിയാന്‍ മുതല്‍ പ്രേതത്തെ കണ്ടുപിടിയ്ക്കാന്‍ വരെ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഇപ്പോഴിതാ എല്‍ജി ഇലക്ട്രോണിക്‌സിന്റെ വക ഒരു എയര്‍ കണ്ടീഷണര്‍ വരുന്നു. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എളുപ്പത്തില്‍ നിയന്ത്രിയ്ക്കാവുന്നതാണ് ഈ എയര്‍ കണ്ടീഷണര്‍. എന്‍എഫ്‌സി, അതായത് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഈ എ സിയ്ക്ക് എല്‍ജി വിസന്‍ എന്നാണ് പേര്.  എല്‍ജിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിയ്ക്കുന്നവര്‍ക്ക് എയര്‍ കണ്ടീഷണര്‍ നിയന്ത്രിയ്ക്കാനായി  ഇനി

പ്രത്യേകം റിമോട്ട് ആവശ്യമില്ല.  ഇതിനായുള്ള പ്രത്യേകം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയേ വേണ്ടൂ. തണുപ്പ് കുറയ്ക്കാനും,കൂട്ടാനും എല്ലാം വളരെ എളുപ്പം.

വോയ്‌സ് റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയും ഈ എയര്‍ കണ്ടീഷണറില്‍ ഉപയോഗിയ്ക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ശബ്ദം ഉപയോഗിച്ചും ഈ സ്മാര്‍ട്ട് എസി നിയന്ത്രിയ്ക്കാം.2013ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍, എല്‍ജി ഈ ഉപകരണം അവതരിപ്പിയ്ക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

lg-3

lg-3

lg-4

lg-4

lg-5

lg-5

lg-2

lg-2

lg-1

lg-1
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot