എല്‍.ജി ജി വാച്ച്; ആദ്യ ആന്‍ഡ്രോയ്ഡ് വെയര്‍ സ്മാര്‍ട്‌വാച്ച്, പക്ഷേ ഏറ്റവും മികച്ചതല്ല

Posted By: Staff

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വെയര്‍ ഒ.എസുമായി പുറത്തിറങ്ങിയ ആദ്യ സ്മാര്‍ട്‌വാച്ചാണ് എല്‍.ജി ജ വാച്ച്. തരക്കേടില്ലെന്ന അഭിപ്രായം ഇതിനോടകം വാച്ചിന് ലഭിച്ചിട്ടുണ്ട്. അതേസമയം പരിമിതികളും ഏറെയുണ്ട് വാച്ചിന്.

മറ്റ് സ്മാര്‍ട് വാച്ചുകളുടെ ഉപയോഗങ്ങള്‍ എല്ലാം സാധ്യമാകും എന്നതിനപ്പുറം ആന്‍ഡ്രോയ്ഡ് വെയര്‍ ഒ.എസിന്റെ ഗുണങ്ങളും വാച്ചിനുണ്ട്. 14,999 രൂപയാണ് ജി വാച്ചിന്റെ വില. എല്‍.ജിയുടെ പുതിയ സ്മാര്‍ട് ഫോണായ ജി 3 യോടൊപ്പം ജി വാച്ച് വാങ്ങുമ്പോള്‍ 5000 രൂപ കിഴിവുമുണ്ട്.

കഴിഞ്ഞ ഏതാനും ദിവസമായി എല്‍.ജി ജി വാച്ച് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിവ്യു ചുവടെ കൊടുക്കുന്നു.

എല്‍.ജി ജി വാച്ച്; ആദ്യ ആന്‍ഡ്രോയ്ഡ് വെയര്‍ സ്മാര്‍ട്‌വാച്ച്

ഡിസൈന്‍

ഒരു വാച്ചിന്റെ പ്രധാനആകര്‍ഷണം ഡിസൈന്‍ തന്നെയാണ്. എന്നാല്‍ ജി വാച്ച് ഇക്കാര്യത്തില്‍ അല്‍പം പിന്നിലാണ്. നേരത്തെ ഇറങ്ങിയ സാംസങ്ങ്, സോണി സ്മാര്‍ട്‌വാച്ചുകളുടേതിനു സമാനമായി ചതുരത്തിലുള്ളതാണ് സ്‌ക്രീന്‍.

സോഫ്റ്റ്‌വെയര്‍

ഗൂഗിള്‍ വെയറബിള്‍ ഡിവൈസുകള്‍ക്കുവേണ്ടി ഒരുക്കിയ ആന്‍ഡ്രോയ്ഡ് വെയര്‍ ഒ.എസാണ് വാച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിളിന്റെ വേയ്‌സ് അസിസ്റ്റന്റ് (OK ഗൂഗിള്‍) സംവിധാനമുണ്ട് എന്നതാണ് ആന്‍ഡ്രോയ്ഡ് വെയറിന്റെ പ്രധാന പ്രത്യേകത. കൂടാതെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
എന്നാല്‍ വോയ്‌സ് അസിസ്റ്റന്റ് സംവിധാനം അത്ര സുഖകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് അല്‍പസമയം വാച്ച് ഉപയോഗിച്ചതില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.

എല്‍.ജി ജി വാച്ച്; ആദ്യ ആന്‍ഡ്രോയ്ഡ് വെയര്‍ സ്മാര്‍ട്‌വാച്ച്

സ്മാര്‍ട്‌വാച്ചുമായി കണക്റ്റ് ചെയ്യാം

മറ്റ് സ്മാര്‍ട് വാച്ചുകളെ പോലെ സമാര്‍ട്‌ഫോണുമായി കണക്റ്റ് ചെയ്യാന്‍ കഴിയും. ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീനോ അതിനു മുകളിലോ ഉള്ള ഫോണുകളിലാണ് ജി വാച്ച് കണക്റ്റ് ചെയ്യാന്‍ സാധിക്കുക. നോട്ടിഫിക്കേഷനുകള്‍ ലഭ്യമാക്കുന്നതിനൊപ്പം കോളുകള്‍ റിസീവ് ചെയ്യാനും സാധിക്കും.

സംഗ്രഹം

കൊടുക്കുന്ന പണത്തിനനുസരിച്ചുള്ള മൂല്യം വാച്ചിന് ഇല്ല എന്നു പറയേണ്ടിവരും. 14,990 രൂപ നല്‍കുമ്പോള്‍ കുറെക്കൂടി സൗകര്യങ്ങള്‍ വാച്ചില്‍ പ്രതീക്ഷിക്കും.

English summary
LG G watch; One of the first Google watches, but not the best, LG G watch Review, One of the first Google watches, but not the best, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot