55% ഡിസ്‌കൗണ്ടില്‍ ഇതാ ഒരു സ്മാര്‍ട്ട്‌വാച്ച്...!

Written By:

ഈ സമയത്ത് മിക്കവാറും എല്ലാ സ്മാര്‍ട്ട്‌ഫോണുകളും ഡിസ്‌കൗണ്ട് ഓഫര്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതുകൊണ്ട് ഇന്‍ഡ്യയില്‍ ഓണ്‍ലൈന്‍ വില്‍പ്പനകള്‍ നാള്‍ക്കുനാള്‍ കുതിച്ചു കൊണ്ടിരിക്കുകയാണ്. എല്‍ ജി ഡിസ്‌കൗണ്ട് ഓഫറുകളുടെ പെരുമഴയില്‍ തങ്ങളുടെ എല്‍ജി ജി സ്മാര്‍ട്ട്‌വാച്ച് ഉള്‍ക്കൊളളിച്ചിരിക്കുകയാണ്. 17,000 രൂപയുടെ എംആര്‍പിയുളള എല്‍ജി ജി സ്മാര്‍ട്ട് വാച്ച് സ്‌നാപ്ഡീലില്‍ 6,992 രൂപയ്ക്കാണ് നല്‍കുന്നത്. സ്‌നാപ്ഡീലിനെക്കൂടാതെ ആമസോണ്‍ ഡോട്ട് ഇന്നില്‍ ഇതിന്റെ വില ഇതിലും കുറവാണ്. ആമോസോണില്‍ എല്‍ജി ജി സ്മാര്‍ട്ട്‌വാച്ച് 6,790 രൂപയ്ക്കാണ് നല്‍കുന്നത്, മാത്രമല്ല ഫ്രീ ഡെലിവറി കൂടിയാണ്.

എല്‍ജി-യുടെ ജി സ്മാര്‍ട്ട്‌വാച്ച് ജൂണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 14,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരുന്നത്. ഇതിന്റെ പ്രധാന സവിശേഷതകള്‍ എന്താണെന്ന് നമുക്കൊന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

എല്‍ജി ജി സ്മാര്‍ട്ട്‌വാച്ചില്‍ സ്ലിമ്മായതും മനോഹരവുമായ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്, ഇത് കാണുന്നതിന് നിങ്ങള്‍ക്ക് സ്റ്റൈലിഷ് ലുക്ക് സമ്മാനിക്കുന്നു. ഇതില്‍ 0.86 ഇഞ്ച് സ്‌ക്രീനാണ് കൊടുത്തിരിക്കുന്നത്.

 

2

എല്‍ജി ജി സ്മാര്‍ട്ട്‌വാച്ചില്‍ ആന്‍ഡ്രോയിഡ് 4.3 ഒഎസാണ് നല്‍കിയിരിക്കുന്നത്. ഇത് നിങ്ങള്‍ക്ക് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ കണക്ട് ചെയ്യാവുന്നതാണ്. നിങ്ങളുടെ എല്‍ജി ജി സ്മാര്‍ട്ട്‌വാച്ച് ഫോണുമായി കണക്ടാവുന്നുണ്ടോ എന്നറിയുന്നതിനായി g.co/WearCheck--ല്‍ ക്ലിക്ക് ചെയ്യുക, എന്നിട്ട് നിങ്ങളുടെ ഫോണിന്റെ മോഡല്‍ പരിശോധിക്കേണ്ടതാണ്.

 

3

എല്‍ജി ജി സ്മാര്‍ട്ട്‌വാച്ചിന് ഐപി 67 സെര്‍ട്ടിഫിക്കേറ്റ് ലഭിച്ചതാണ്, ഇതിനര്‍ത്ഥം ഇത് വാട്ടര്‍പ്രൂഫിനൊപ്പം ഡസ്റ്റ്പ്രൂഫുകൂടിയാണെന്നാണ്.

 

4

എല്‍ജി ജി സ്മാര്‍ട്ട്‌വാച്ചില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ടിഎം 400 പ്രൊസസ്സറാണ് നല്‍കിയിരിക്കുന്നത്, 1.2 ഗിഗാഹെര്‍ട്ട്‌സ് സിപിയു ആണ് ഉളളത്.

5

ഗൂഗിള്‍ വോയ്‌സ് റെക്കഗിനേഷന്‍ സര്‍വീസ് കൂടാതെ മെയില്‍ ചെക്ക്, മെസേജ്, വോയ്‌സ് കമാന്‍ഡ് തുടങ്ങിയ സവിശേഷതകളും സ്മാര്‍ട്ട്‌വാച്ചില്‍ അടങ്ങിയിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot