എല്‍ജി ജി6 ഇന്ത്യയില്‍, അത്യുഗ്രന്‍ 10 സവിശേഷതകള്‍!

ജി6 ഫോണിനെ ആകര്‍ഷിക്കുന്ന സവിശേഷതകള്‍.

|

എല്‍ജി കഴിഞ്ഞ ഫെബ്രുവരിയില്‍ ബാഴ്‌സിലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് എല്‍ജി ജി6 അവതരിപ്പിച്ചത്. എല്‍ജി ജി6 മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ന്യൂ ഡെല്‍ഹിയില്‍ നടന്ന ഇവന്റില്‍ അവതരിപ്പിച്ചു.

ഈ ഫോണിന്റെ പ്രീബുക്കിങ്ങ് നേരത്തെ തന്നെ തുടങ്ങിയിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതു കൂടാതെ ഈ ഫോണിന് പ്രീബുക്കിങ്ങ് പ്രീ-രജിസ്‌ട്രേഷന്‍ ഓഫറുകളും നല്‍കുന്നുണ്ട്.

ജിയോ 810 ജിബി ഡാറ്റ 420 ദിവസം വാലിഡിറ്റി,ബിഎസ്എന്‍എല്‍ 99 രൂപ 250ജിബി ഡാറ്റ!ജിയോ 810 ജിബി ഡാറ്റ 420 ദിവസം വാലിഡിറ്റി,ബിഎസ്എന്‍എല്‍ 99 രൂപ 250ജിബി ഡാറ്റ!

എല്‍ജി ജി6 ഇന്ത്യയില്‍, അത്യുഗ്രന്‍ 10 സവിശേഷതകള്‍!

അതായത് ഇപ്പോള്‍ തന്നെ എല്‍ജി ജി6 പ്രീ-ഓര്‍ഡര്‍ ചെയ്താല്‍ 7,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. കൂടാതെ എല്‍ജി ടോണ്‍ ആക്ടീവ്+ HBS-A100 വയര്‍ലെസ് ഹെഡ്‌സെറ്റ് 50% ഡിസ്‌ക്കൗണ്ടുമായും നല്‍കുന്നു. ഏപ്രില്‍ 29നാണ് ഇന്ത്യയില്‍ വില്‍പന ആരംഭിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് 51,990 രൂപയാണ് ഈ ഫോണിന്റെ വിലയെന്നാണ്.

എന്‍ജി ജി6 ഫോണിനെ ആകര്‍ഷിക്കുന്ന പത്ത് സവിശേഷതകള്‍ ഇവിടെ പറയാം.

വലിയ സ്‌കീന്‍, ചെറിയ ബോഡി

വലിയ സ്‌കീന്‍, ചെറിയ ബോഡി

നേരത്തെ പറഞ്ഞിരുന്നു എല്‍ജി ജി6ന് ഒരു വലിയ സ്‌ക്രീന്‍ ആണെന്ന്. അതായത് 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയും അതിനകത്ത് 5.2 ഇഞ്ച് ബോഡിയുമാണ് നല്‍കിയിരിക്കുന്നത്. എല്‍ജി ഉപഭോക്താക്കള്‍ക്ക് എല്‍ജി ജി6ല്‍ 11.3% കൂടുതല്‍ ഉളളടക്കം കാണാന്‍ സാധിക്കും എന്നാണ് കമ്പനി പറയുന്നത്.

സിനിമാറ്റിക് ആസ്‌പെക്ട് റേഷോ

സിനിമാറ്റിക് ആസ്‌പെക്ട് റേഷോ

വളരെ രസകരമായ ഒരു സവിശേഷതയാണിത്. എല്‍ജി ജി6 ഡിസ്‌പ്ലേ 18.9 ആസ്‌പെക്ട് റേഷ്യോ പിന്തുണയ്ക്കുന്നുണ്ട്. ഇത് സാധാരണ ചലച്ചിത്ര നിര്‍മ്മാണത്തില്‍ മാത്രമാണ് ഉപയോഗിക്കുന്നത്. 18.9 ആസ്‌പെക്ട് റേഷ്യോ ഫോണിന്റെ സ്‌ക്രീന്‍ വലുതാക്കുകയും ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. അതായത് 16.9 റേഷ്യോയെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ 30% കൂടുതല്‍ സംതൃപ്തി നല്‍കുന്നുണ്ട് ഇതിന്.

99 രൂപയ്ക്ക് 250ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍!99 രൂപയ്ക്ക് 250ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍!

ഡോള്‍ബി വിഷന്‍
 

ഡോള്‍ബി വിഷന്‍

അടുത്തതായി എല്‍ജി ജി6ന് എച്ച്ഡിആര്‍ ഫോര്‍മാറ്റിലുളള ഡോള്‍ബി വിഷന്‍ പിന്തുണയ്ക്കുന്നുണ്ട്. എല്‍ജി ജി6നോടൊപ്പം ഡോള്‍ബി വിഷന്‍ ഫോണുകള്‍ക്ക് ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവയും നല്‍കുന്നുണ്ട്.

ഗൂഗിള്‍ അസിസ്റ്റന്റ്

ഗൂഗിള്‍ അസിസ്റ്റന്റ്

ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞാല്‍ എല്‍ജി ജി6 ആണ് അടുത്ത ഗൂഗിള്‍ അസിസ്റ്റന്റ് ഫോണ്‍. ജി6 സ്‌ക്രീന്‍ ഓഫ് ചെയ്യുമ്പോള്‍ ഗൂഗിളില്‍ നിന്നുളള ശബ്ദം അടിസ്ഥാനമാക്കിയുളള AI അസിസ്റ്റന്റ് സജീവമായി പ്രവര്‍ത്തിക്കും. നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഇംഗ്ലീഷ്, ജര്‍മന്‍ എന്നീ ഭാഷകള്‍ എല്‍ജി ജി6ല്‍ പ്രവര്‍ത്തിക്കും.

ഞെട്ടിക്കുന്ന വാര്‍ത്ത: പുതിയ ഐഫോണുകള്‍ 10,000 രൂപ മുതല്‍!ഞെട്ടിക്കുന്ന വാര്‍ത്ത: പുതിയ ഐഫോണുകള്‍ 10,000 രൂപ മുതല്‍!

ടെമ്പിള്‍ റണ്‍ 2

ടെമ്പിള്‍ റണ്‍ 2

ടെമ്പിള്‍ റണ്‍ 2 എന്നതിനു വേണ്ടി എല്‍ജി ജി2 ഇമാഗ്നി സ്റ്റുഡിയോയുമായി സഹകരിച്ചിട്ടുണ്ട്. 'ദ ലോസ്റ്റ് ജങ്കിള്‍' എന്ന അപ്‌ഡേറ്റ് ഗെയിം ആദ്യം എല്‍ജി ജി6 ഉപകരണത്തിലേക്കാണു വരുന്നത്.

ഡസ്റ്റ്/ വാട്ടര്‍ റെസിസ്റ്റന്റ്

ഡസ്റ്റ്/ വാട്ടര്‍ റെസിസ്റ്റന്റ്

എല്‍ജി ജി6 IP68 സര്‍ട്ടിഫൈ ലഭിച്ചതാണ്, അതായത് ഈ ഉപകരണം പൂര്‍ണ്ണമായും പൊടിയില്‍ നിന്നും വെളളത്തില്‍ നിന്നും സംരക്ഷിക്കുന്നു. ഈ ഫോണ്‍ 30 മിനിറ്റ് 1.5 മീറ്റര്‍ ആഴത്തിലിളള വെളളത്തിനു കീഴെ കിടക്കാന്‍ കഴിയും.

ബാറ്ററി സുരക്ഷിതത്വം

ബാറ്ററി സുരക്ഷിതത്വം

എല്‍ജി ജി6ന് 3300എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തെ മറികടന്ന് നിര്‍ക്കുന്നു എന്നാണ് കമ്പനി പറയുന്നത്. കൂടാതെ ഉപകരണം ചൂടില്‍ നിന്നും സംരക്ഷിക്കാനായി പ്രത്രേക സാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3ജി ഉപഭോക്താക്കള്‍ക്കും 270ജിബി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു!3ജി ഉപഭോക്താക്കള്‍ക്കും 270ജിബി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു!

പഴയ പ്രോസസര്‍, പുതിയ തന്ത്രങ്ങള്‍

പഴയ പ്രോസസര്‍, പുതിയ തന്ത്രങ്ങള്‍

പല റിപ്പോര്‍ട്ടുകളും വന്നിരുന്നു, എല്‍ജി ജി6ന് ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 835 ഫ്‌ളാഗ്ഷിപ്പ് ക്വല്‍കോം പ്രോസസര്‍ എന്നാണെന്ന്. എന്നാല്‍ എജി ജി6ന് സ്‌നാപാഡ്രാഗണ്‍ 821 പ്രോസസറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എച്ച്ഡിആര്‍ 10

എച്ച്ഡിആര്‍ 10

എല്‍ജി ജി6 പിന്തുണയ്ക്കുന്നത് എച്ച്ഡിആര്‍ 10 ആണ്. ഇത് ഈ ഫോണിന്റെ ഏറ്റവും എടുത്തു പറത്തക്ക സവിശേഷതയാണ്.

ക്യാമറ

ക്യാമറ

ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റിനെ കുറിച്ചു പറയുകയാണെങ്കില്‍ ഈ ഫോണിന് 13എംബി പ്രൈമറി ക്യാമറ, അതില്‍ 125 ഡിഗ്രി വൈഡ്-ആങ്കിള്‍ ലെന്‍സുമാണ്. 5എംബി മുന്‍ ക്യാമറയില്‍ 100 ഡിഗ്രി ഫീള്‍ഡ് ഓഫ് വ്യൂവുമാണ് നല്‍കിയിരിക്കുന്നത്.

100ജിബി സൗജന്യ ഡാറ്റയുമായി എയര്‍ടെല്‍!100ജിബി സൗജന്യ ഡാറ്റയുമായി എയര്‍ടെല്‍!

Best Mobiles in India

English summary
Lg is all set to take the wraps off of its flagship phone G6 today in an event in New Delhi, which will start from 11:30 AM.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X