Home
News

എല്‍ജി ജി7 ThinQ എത്തി: ഫോണിന്റെ ഡിസൈനും മറ്റും കണ്ടാല്‍ ആരും വാങ്ങിപ്പോകും!

By Samuel P Mohan

ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍ജി ഫ്‌ളാഗ്ഷിപ്പ് റേഞ്ചില്‍ രണ്ട് ഫോണുകളാണ് പ്രഖ്യാപിച്ചത്. ബൂംബോക്‌സ് സ്പീക്കറോടെ എത്തുന്ന ഫോണ്‍ വരും മാസങ്ങളില്‍ ദക്ഷിണ കൊറിയയില്‍ എത്തും. കൂടാതെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുളള വരവും ഉടന്‍ തന്നെ പ്രഖ്യാപിക്കും.

എല്‍ജി ജി7 ThinQ എത്തി: ഫോണിന്റെ ഡിസൈനും മറ്റും കണ്ടാല്‍ ആരും വാങ്ങി

നിര്‍ദ്ദിഷ്ട ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍ എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയ എല്‍ജിയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. സൂര്യപ്രകാശത്തിന്റെ കീഴിലും നേരിട്ട് കാണാന്‍ കഴിയുന്ന ഫുള്‍ വിഷന്‍ എല്‍സിഡി സൂപ്പര്‍ ബ്രൈറ്റ് ഡിസ്‌പ്ലേ എന്നിവയും ഫോണിലുണ്ട്.

ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലാണ് ജി7 തിന്‍ക്യൂ വിന്റെ ഡിസൈന്‍. 6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, 3120x1440 പിക്‌സല്‍ റെസൊല്യൂഷനുളള 19:5:9 ആസ്‌പെക്ട് റേഷ്യോ ആണ് ഫോണിനുളളത്, ഫോണില്‍ നോച്ച് ഡിസെനും ഉണ്ടായിരിക്കും. കൂടാതെ ഇതില്‍ സൂപ്പര്‍ നൈറ്റ് മോഡ് ഉളളതിനാല്‍ 1000 nits വരെ പ്രകാശം വര്‍ദ്ധിപ്പിക്കാം.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 എസ്ഒഎസ് ചിപ്പാണ് ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 4ജിബി/6ജിബിയാണ് എല്‍ജി ജി7 തിന്‍ ക്യൂവിന്റെ റാം ശേഷി. 64ജിബി/128ജിബി എന്നിവ ഇന്റേര്‍ണല്‍ സ്‌റ്റോറേജുമാണ്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും.

ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നോക്കിയാല്‍ റിയര്‍ ക്യാമറ ഇരട്ട സെറ്റപ്പിലാണ്. 16എംപി പ്രൈമറി സൂപ്പര്‍ വൈഡ് ആങ്കിള്‍ ക്യാമറയാണ്. ഇതിന്റെ അപ്പാര്‍ച്ചര്‍ എഫ്/1.9 ഉും. 16എംപി സെക്കന്‍ഡറി സെന്‍സറും അതിന്റെ അപര്‍ച്ചര്‍ എഫ്/1.9 ഉുമാണ്. 80 ശേഷി ഡിഗ്രിയാണ് ക്യാമറ ലെന്‍സ്.

ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ ബാറ്ററി ശേഷി 3000എംഎഎച്ച് ആകുന്നു. ആന്‍ഡ്രോയിഡ് ഓറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. IP68 സര്‍ട്ടിഫിക്കേഷനും ഫോണിലുണ്ട്. ന്യൂ പ്ലാറ്റിനം ഗ്രേ, ന്യൂ ഔറോറ ബ്ലാക്ക്, ന്യൂ മൊറോക്കന്‍ ബ്ലൂ, റാസ്‌ബെറി റോസ് എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്.

ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണും ഈ ഫോണ്‍ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ ഫോണില്‍ 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കും Hi-Fi Quad DAC എന്നിവയും ഉണ്ട്.

Best Mobiles in India

English summary
LG has finally announced the most awaited flagship G7 ThinQ smartphone during an event in New York.It comes with Full Vision LCD Super Bright display which can be viewed directly under the sunlight.The flagship is powered by a Snapdragon 845 processor, paired with 4GB/6GB of RAM and 64GB/128GB of onboard storage respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X