ലോകത്തിലെ ആദ്യ റോളബിൾ ഓ.എൽ.ഇ.ഡി ടി.വിയുമായി എൽ.ജി

|

ടെലിവിഷനിലെ കാഴ്ചാനുഭവം മാറ്റി മറിക്കാൻ ഒരുങ്ങുകയാണ് ഇലക്ട്രോണിക് ദീരന്മാരായ എൽ.ജി. ലോകത്തിലെ ആദ്യ റോളബിൾ ഓ.എൽ.ഇ.ഡി ടി.വി.യെ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഈ വർഷത്തെ കൺസ്യൂമർ ഇലക്ട്രോണിക് ഷോയിലാണ് പുത്തൻ മോഡലിനെ എൽ.ജി. പരിചയപ്പെടുത്തിയത്.

 

ഈ മോഡൽ

ഈ മോഡൽ

ഈ മോഡൽ വ്യത്യസ്തമാകുന്നതിനു പിന്നിൽ കാരണങ്ങൾ പലതാണ്. വലിപ്പമുള്ള ടി.വി.കളോടാണ് ഇന്ന് എല്ലാവർക്കും താത്പര്യം. സിനിമയും മറ്റും രസകരമായി ആസ്വദിക്കാൻ വലിപ്പം ആവശ്യമാണുതാനും. എന്നാൽ ടി.വി.യുടെ വലിപ്പം കൂടുന്നതിനനുസരിച്ച് മുറിയുടെ സ്ഥലവും കുറയും. വലിയ ടി.വി.ക്കിരിക്കാൻ കൂടുതൽ സ്ഥലം ആവ ശ്യമാണെന് ചുരുക്കിപ്പറയാം.

പുത്തൻ റോളബിൾ

പുത്തൻ റോളബിൾ

എൽ.ജി.യുടെ പുത്തൻ റോളബിൾ ഓ.എൽ.ഇ.ഡി.ഡി ടെലിവിഷൻ നിങ്ങളുടെ മുറിയുടെ സ്ഥലം നഷ്ടമാക്കില്ല! എങ്ങനെയെന്നല്ലേ... പറയാം. മുന്നു വ്യത്യസ്ത വ്യൂവിംഗ് ആംഗിളാണ് ഈ മോഡൽ നൽകുന്നത്. ഫുൾ വ്യൂ, ലൈൻ വ്യൂ , സീറോ വ്യൂ എന്നിവയാണ് മൂന്ന് ആംഗിളുകൾ. ഫുൾ വ്യൂവിലൂടെ വലിയ സ്ക്രീനിനു തുല്യമായ കാഴ്ചാനുഭവം ലഭിക്കും.

 ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്.
 

ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്.

എൽ.ജിയുടെ ഏറ്റവും പുതിയ ആൽഫ 9 ഇൻറലിജന്റ് പ്രോസസ്സറാണ്. ടി വി യിൽ ഉപയോഗിച്ചിരിക്കുന്നത്. പിക്ചർ ക്വാളിറ്റിക്കും സൗണ്ട് ക്വാളിറ്റിക്കുമായി പ്രത്യേകം സംവിധാനവും ടി.വി.യിലുണ്ട്. സ്ക്രീൻ പ്രവർത്തിപ്പിക്കാതെയും ടി.വി.യിലെ നിരവധി ഫീച്ചറുകൾ ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്.

 സൗകര്യവുമുണ്ട്.

സൗകര്യവുമുണ്ട്.

ലൈൻ വ്യൂവിൽ സമയവും കാലാവസ്ഥാ അപ്ഡേറ്റുകളും പരിശോധിക്കാൻ ഇൻവോക്ക് ക്ലോക്ക് മോഡ്, കുടുംബ ചിത്രങ്ങൾ ആസ്വദിക്കാൻ ഫ്രെയിം മോഡ് എന്നിവയുണ്ട്. നിങ്ങളുടെ സ്മാർട്ട് ഫോണിൽ നിന്നും ചിത്രങ്ങളും മറ്റും ടി.വി യി. ലേക്ക് ലളിതമായി ഷെയർ ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഇടം പിടിച്ചിട്ടുണ്ട്.

ഇടം പിടിച്ചിട്ടുണ്ട്.

അടുത്തതായി സീറോ വ്യൂവാണ്. 4.2 ചാനലിൽ സംഗീതവും മറ്റും ആസ്വദിക്കാനുള്ള സൗകര്യമാണുള്ളത്. 100 വാട്ടിന്റെ ഡോൾബി അറ്റ്മോസ് സ്പീക്കറുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ആമസോൺ അലക്സ വോയിസ് അസിസ്റ്റൻറ് ഫീച്ചറും ആപ്പിൾ എയർപ്ലേയും ടി.വിയിൽ ഇടം പിടിച്ചിട്ടുണ്ട്.

ഉപയോക്താക്കൾക്ക് ലഭിക്കും.

ഉപയോക്താക്കൾക്ക് ലഭിക്കും.

എയർപ്ലേ 2 വിലൂടെ ഉപയോക്താക്കൾക്ക് ഐട്യൂണിൽ നിന്നും മറ്റ് വീഡിയോ ആപ്പിൽ നിന്നും വളരെ ലളിതമായി വീഡിയോ കാണാനാകും. മാത്രമല്ല ആപ്പിളിന്റെ ഹോം കിറ്റ് സപ്പോർട്ടും ഉപയോക്താക്കൾക്ക് ലഭിക്കും.

Best Mobiles in India

Read more about:
English summary
LG introduces the world’s first rollable OLED TV

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X