ഇനി ഫ്രിഡ്ജും വാഷിംഗ്‌മെഷീനുെമല്ലാം ചാറ്റ് ചെയ്യും... മൊബൈല്‍ ഫോണിലൂടെ

Posted By:

സ്മാര്‍ട്‌ഫോണിലൂടെ വീട്ടിലെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈമക്രാ വേവ് ഓവന്‍ തുടങ്ങിയ ഉപകരണങ്ങളുമായി ചാറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും?... ഇത് വെറുഗ സങ്കല്‍പമല്ല. സൗത്‌കൊറിയന്‍ കമ്പനിയായ എല്‍.ജി. ഇത്തരമൊരു സംവിധാനം വികസിപ്പിച്ചുകഴിഞ്ഞു.

അതായത് റഫ്രിജറേറ്ററില്‍ ഏന്തെല്ലാം ഉത്പന്നങ്ങള്‍ ഉണ്ട്, അതില്‍ ഏതെല്ലാം കേടായി... തുടങ്ങിയ വിവരങ്ങളെല്ലാം ദൂശരയിരുന്നുതന്നെ സ്മാര്‍ട്‌ഫോണ്‍ വഴി അറിയാം. ഒരു മെസേജ് അയച്ചാല്‍ മാത്രം മതി.

ഇനി വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കറന്റ് ഇല്ല എന്നു കരുതുക. വാഷിംഗ് മെഷീനില്‍ അലക്കുനുള്ള തുണിയെല്ലാം നിക്ഷേപിക്കുക. പിന്നീട് ഓഫീസിലോ മറ്റെവിടെയെങ്കിലും വച്ച് സ്മാര്‍ട്‌ഫോണ്‍ വഴി വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാം. ഏതുവരെയായി അലക്കല്‍ എന്നും ഡ്രൈയറിലേക്ക് മാറ്റാറായോ എന്നുമെല്ലാം ഇടയ്ക്കിടെ അറിയുകയും ചെയ്യാം.

അതുപോലെ മൈക്രോ വേവ് ഓവനും പ്രവര്‍ത്തിപ്പിക്കാം. ലൈന്‍ എന്ന ചാറ്റിംഗ് ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. നിലവില്‍ സൗത്‌കൊറിയയില്‍ മാത്രമാണ് ഈ സംവിധാനം ലഭ്യമാവുക. ഭാവിയില്‍ യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും എന്നാണ് എല്‍.ജി. അറിയിച്ചിരിക്കുന്നത്.

ഈ ഉപകരണങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ബില്‍റ്റ് ഇന്‍ വൈഡ് ആംഗിള്‍ കയാമറ സഹിതമുള്ള റഫ്രിജറേറ്റര്‍ ആണ് ഇത്. ഓരോ തവണ റഫ്രിജറേറ്റര്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഈ കയാമറ ചിത്രങ്ങള്‍ പകര്‍ത്തും.

 

#2

നിങ്ങള്‍ വീടിനു പുറത്തുള്ളപ്പോള്‍ ഫ്രിഡ്ജില്‍ എന്തെല്ലാം ഉത്പന്നങ്ങള്‍ ഉണ്ട് എന്നറിയണമെങ്കില്‍ ഒരു സന്ദേശം അയച്ചാല്‍ മതി. ഉടന്‍ ഫ്രിഡഡ്ജ് അവസാനമായി തുറന്നപ്പോഴുള്ള ഉള്‍വശത്തെ ചിത്രം സ്മാര്‍ട്‌ഫോണില്‍ ലഭിക്കും. ഒപ്പം ടെക്‌സ്റ്റ് മെസേജും. മാത്രമല്ല, ഫ്രിഡ്ജിലെ ഫ്രഷ്‌നസ് ട്രാക്കര്‍ സോഫ്റ്റ്‌വെയര്‍ ഏതെങ്കിലും വസ്തു കേടായിട്ടുണ്ടെങ്കില്‍ അതും അറിയിക്കും.

 

#3

വാഷിംഗ് മെഷീനില്‍ വസ്ത്രങ്ങള്‍ നിക്ഷേപിച്ചശേഷം ദൂരെയിരുന്ന് അവ പ്രവര്‍ത്തിപ്പിക്കാം. അതിനായി ഫോണില്‍ നിന്ന് 'സ്റ്റാര്‍ട് വാഷിംഗ് സൈക്കിള്‍' എന്ന ടെക്‌സ്റ്റ് മെസേജ് അയച്ചാല്‍ മതി. ഇനി അലക്കല്‍ ഏതുവരെയായി എന്നറിയണമെങ്കില്‍ 'വാട് ആര്‍ യു ഡൂയിംഗ്' എന്ന് മെസേജ് െചയ്താല്‍ മതി.

 

#4

നിങ്ങള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കറന്റ് ഇല്ല എന്നു കരുതുക. അതല്ലെങ്കില്‍ വസ്ത്രങ്ങള്‍ മുഴുവന്‍ അലക്കിത്തീരാന്‍ സമയമില്ല എന്നു കരുതുക. വാഷിംഗ് മെഷീനില്‍ വസ്ത്രങ്ങള്‍ ഇട്ട ശേഷം പുറത്തിരുന്നുകൊണ്ടുതന്നെ അത് പ്രവര്‍ത്തിപ്പിക്കാം.

 

#5

സ്മാര്‍ട് മൈക്രോ വേവ് ഓവനില്‍ ഓരോ ഭക്ഷവും പാകം ചെയ്യുന്നതിനാവശ്യമായ ചൂട് എത്രയാണെന്നും പാകം ചെയ്തു കഴിഞ്ഞോ എന്നും ടെക്‌സ്റ്റ് മെസേജ് വഴി അറിയാന്‍ കഴിയും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot