പോക്കറ്റിലിട്ടു നടക്കാം... എല്‍.ജിയുടെ പുതിയ ഫോട്ടോപ്രിന്റര്‍
ആന്‍ഡ്രോയ്ഡ് ഫോണിലും ഐ ഫോണിലും ഉപയോഗിക്കാവുന്നതും വയര്‍ലെസ് സംവിധാനത്തിലൂടെ ബന്ധിപ്പിക്കാന്‍ കഴിയുന്നതുമായ ഫോട്ടോ പ്രിന്റര്‍ എല്‍.ജി. പുറത്തിറക്കി. നിലവില്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും ചെറിയ പ്രിന്ററുകളില്‍ ഒന്നാണ് ഇതെന്നും 5.1-7.6 സെന്റീമീറ്റര്‍ അളവിലുള്ള പ്രിന്റുകള്‍ ഇതുവഴി എടുക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.
ബ്ലൂടൂത്ത് വഴിയോ എന്‍.എഫ്.സി വഴിയോ കണക്റ്റ് ചെയ്യാവുന്ന പ്രിന്ററില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രന്റ് എടുക്കാന്‍ സാധിക്കും.
സിങ്കിന്റെ ഇങ്ക്‌ലെസ് പ്രിന്റിംഗ് ടെക്‌നോളജിയാണ് പ്രിന്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ പ്രിന്ററില്‍ എടുക്കുന്ന ഫോട്ടോകളേക്കാള്‍ കൂടുതല്‍ കാലം എല്‍.ജി. പ്രിന്ററില്‍ എടുക്കുന്ന ഫോട്ടോകള്‍ നിലനില്‍ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

LG's Pocket Photo Printer
എല്‍.ജിയുടെ പുതിയ ഫോട്ടോപ്രിന്റര്‍

LG's Pocket Photo Printer
എല്‍.ജിയുടെ പുതിയ ഫോട്ടോപ്രിന്റര്‍

LG's Pocket Photo Printer
എല്‍.ജിയുടെ പുതിയ ഫോട്ടോപ്രിന്റര്‍

LG's Pocket Photo Printer
എല്‍.ജിയുടെ പുതിയ ഫോട്ടോപ്രിന്റര്‍



Click it and Unblock the Notifications








