എല്‍ജിയില്‍ നിന്ന് 2.5 ലക്ഷം രൂപ നേടൂ; ആശകള്‍ സഫലമാക്കൂ

Posted By: Staff

എല്‍ജിയില്‍ നിന്ന് 2.5 ലക്ഷം രൂപ നേടൂ; ആശകള്‍ സഫലമാക്കൂ

നിങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരാഗ്രഹം സഫലമാകാന്‍ ഒരു പക്ഷെ എല്‍ജി സഹായിച്ചേക്കും. എല്‍ജി മൊബൈല്‍സ് സംഘടിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുത്തു നോക്കൂ, ഒരു പക്ഷെ ഭാഗ്യം നിങ്ങളുടെ കൂടെയാകാം. കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നടക്കുന്ന നിങ്ങളുടെ ആഗ്രഹം സഫലമാകട്ടെ എന്ന മത്സരത്തില്‍ ലോകത്തിലെവിടെയുള്ളവര്‍ക്കും പങ്കെടുക്കാം.

അഞ്ച് പേരെയാണ് മത്സരത്തിന്റെ അവസാനം തെരഞ്ഞെടുക്കുക. ഓരോ പേര്‍ക്കും രണ്ടരലക്ഷം രൂപ വീതം ലഭിക്കും. അതോടൊപ്പം നറുക്കെടുപ്പിലൂടെ റണ്ണേഴ്‌സ് അപായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എല്‍ജി ഓപ്റ്റിമസ് എല്‍7 സ്മാര്‍ട്‌ഫോണും ലഭിക്കും.

ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. നിങ്ങളുടെ ആഗ്രഹം എന്താണെന്ന് എല്‍ജി ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകമാത്രമാണ് മത്സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്. ആഗ്രഹം നിങ്ങള്‍ക്ക് വേണ്ടിയോ മറ്റൊരാളുടേയോ മറ്റൊരു പ്രദേശത്തിന്റേയോ നന്മയ്‌ക്കോ വേണ്ടിയാകാം.

ഇവ സത്യസന്ധവും വ്യത്യസ്തവുമായിരിക്കണം. ഈ ആഗ്രഹം വോട്ടിംഗിന് ഇടും. ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത ആഗ്രഹത്തിനാകും സമ്മാനം ലഭിക്കുക. തെരഞ്ഞെടുപ്പില്‍ 30 ശതമാനം മുന്‍ഗണന വോട്ടിന് നല്‍കുമ്പോള്‍ പ്രസ്തുത ആഗ്രഹം എത്ത്രതോളം പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനാണ് 30 ശതമാനം മുന്‍ഗണന ലഭിക്കുന്നത്. ആഗ്രഹം എത്രത്തോളം ശക്തമാണ്, സുവ്യക്തമാണ് എന്നതിനുമുണ്ട് മുന്‍ഗണന.

ഏപ്രില്‍ 11 മുമ്പായി ആഗ്രഹം പോസ്റ്റ് ചെയ്തിരിക്കണം. തുടര്‍ന്ന് വോട്ടിംഗ് നടക്കും. ഏപ്രില്‍ 16ന് വിജയികളെ പ്രഖ്യാപിക്കും. ആഗ്രഹങ്ങള്‍ എത്ര നേരത്തെ പോസ്റ്റ് ചെയ്യുന്നോ അത്രയും കൂടുതല്‍ വോട്ട് അതിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്നോര്‍ക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്‍ജിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ലോഗ് ഇന്‍ ചെയ്യുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot