എല്‍ജി ഓപ്റ്റിമസ് വു (വിയു) 2, ഗാലക്‌സി നോട്ട് 2 ഫാബ്‌ലറ്റുകള്‍ അടുത്ത മാസം

Posted By: Staff

എല്‍ജി ഓപ്റ്റിമസ് വു (വിയു) 2, ഗാലക്‌സി നോട്ട് 2   ഫാബ്‌ലറ്റുകള്‍ അടുത്ത മാസം

എല്‍ജി ഓപ്റ്റിമസ് വു 2 സ്മാര്‍ട്‌ഫോണ്‍ ഇറക്കാനൊരുങ്ങുന്നു. ഓഗസ്റ്റ് അവസാനം ജര്‍മ്മനിയില്‍ നടക്കാനിരിക്കുന്ന ഐഎഫ്എ 2012 പരിപാടിയില്‍ വെച്ചാകും ഈ സ്മാര്‍ട്‌ഫോണിനെ കമ്പനി അവതരിപ്പിക്കുക. സാംസംഗ് ഗാലക്‌സി നോട്ട് പോലെ ഫാബ്‌ലറ്റ് (സ്മാര്‍ട്‌ഫോണ്‍ ടാബ്‌ലറ്റ് സങ്കരം) വിഭാഗത്തിലാണ് 5 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഈ സ്മാര്‍ട്‌ഫോണ്‍ എത്തുന്നത്. പ്രമുഖ ദക്ഷിണകൊറിയന്‍ പത്രമാണ് ഓപ്റ്റിമസ് വു 2വിന്റെ അവതരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എ പരിപാടിയില്‍ വെച്ചാണ് സാംസംഗ് ഗാലക്‌സി നോട്ട് അവതരിപ്പിച്ചിരുന്നത്. ഇതിന്റെ പിന്‍ഗാമി ഗാലക്‌സി നോട്ട് 2 ഈ വര്‍ഷത്തെ പരിപാടിയില്‍ അവതരിപ്പിക്കുമെന്ന മറ്റൊരു അഭ്യൂഹം കൂടിയുണ്ട്. ഇവ രണ്ടും ഒരേ സമയം ഇറങ്ങുമ്പോള്‍ ശക്തമായ മത്സരമാകും വിപണിയില്‍ ഉണ്ടാവുക. 720പിക്‌സല്‍ റെസലൂഷനാണ് എല്‍ജി ഫാബ്‌ലറ്റിന്റെ ഡിസ്‌പ്ലെയ്ക്കുള്ളത്. ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4 എംഎസ്എം8960 പ്രോസസറാണ് ഇതിലുള്‍പ്പെടുന്നത്.

എല്‍ടിഇ നെറ്റ്‌വര്‍ക്ക് പിന്തുണയും ഇതില്‍ പ്രതീക്ഷിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് ഐസിഎസ് ഒഎസിലാകും ഇതെത്തുകയെന്ന് അനുമാനിക്കാമെങ്കിലും ഇതേക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

എല്‍ജി ഓപ്റ്റിമസ് വു (വിയു) 2, ഗാലക്‌സി നോട്ട് 2   ഫാബ്‌ലറ്റുകള്‍ അടുത്ത മാസം

5.3 ഇഞ്ച് ഡിസ്‌പ്ലെയിലാണ് സാംസംഗ് ആദ്യ ഫാബ്‌ലറ്റായ ഗാലക്‌സി നോട്ട് ഇറക്കിയിരുന്നത്. 5.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് പിന്‍ഗാമിയ്ക്ക് പ്രതീക്ഷിക്കുന്നത്. എക്‌സിനോസ് 5250 പ്രോസസര്‍, 13 മെഗാപിക്‌സല്‍ ക്യാമറ, ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ ഒഎസ് എന്നിവയാണ് ഇതില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot