എല്‍ജി ഒപ്റ്റിമസ് Vu 2ല്‍ കുത്തിവരയ്ക്കാം

Posted By: Staff

എല്‍ജി ഒപ്റ്റിമസ് Vu 2ല്‍ കുത്തിവരയ്ക്കാം

സെസ് 2013 ല്‍ വച്ച് എല്‍ജി ഇന്നലെ അവതരിപ്പിച്ച സംവിധാനമാണ് പനോരമ നോട്ട്. സാംസങ്ങിന്റെ എസ് നോട്ടിന് ഏതാണ്ട് സമാനമായ ഇതില്‍ നിങ്ങള്‍ക്ക് എഴുതുകയോ,വരയ്ക്കുകയോ ഒക്കെ ചെയ്യാം. സാധാരണ ഉപയോഗിച്ച്ു വരുന്ന അനുപാതത്തിന് പകരമായി 3:1 എന്ന അനുപാതത്തിലുള്ള ഡിസ്‌പ്ലേയിലാണ് ഇതെല്ലാം സാധ്യമാകുന്നത്. 5.8 മടങ്ങ് സൂമിംഗ് ശേഷി, സുഗമമായ നാവിഗേഷന്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ എല്‍ജി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വലിയൊരു കാന്‍വാസില്‍ വിശാലമായി എഴുതാനും, വരയ്ക്കാനുമൊക്കെ ഉപയോക്താക്കളെ സഹായിയ്ക്കുന്ന ഈ സംവിധാനം എല്‍ജി മു്‌ന്നോട്ടുവയ്ക്കുന്ന പുത്തന്‍ സാധ്യതകളിലൊന്നാണ്.പേര് സൂചിപ്പിയ്ക്കുന്നത് പോലെ 3:1 അനുപാതത്തില്‍ വളരെ ഉപയോഗപ്രദമായ രീതിയില്‍ വിശാലമായ സ്ഥലം സ്‌ക്രീനില്‍ ഉപയോഗിയ്ക്കാനാകും.

എല്‍ജി ഈ വര്‍ഷം പുറത്തിറക്കുന്ന ഒട്ടേറെ ഫീച്ചറുകളില്‍ ഒന്നു മാത്രമാണ് പനോരമ നോട്ട് എന്നാണ് കമ്പനി സഇഒ ആയ ഡോ. ജോങ് സിയോക് പാര്‍ക്ക് പറഞ്ഞത്. എല്‍ജി ഒപ്റ്റിമസ് വിയു2 ല്‍ ഈ വര്‍ഷം പനോരമ നോട്ട് എത്തും. സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവം പടരുകയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot