എല്‍ജിയില്‍ നിന്ന് പുതിയ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍; എല്‍ജി Q7, Q7 പ്ലസ്, Q7 ആല്‍ഫ ഉടന്‍ വരുന്നു

|

മൂന്ന് പുതിയ മിഡ്-ടയര്‍ (Mid-tier) സ്മാര്‍ട്ട്‌ഫോണുകള്‍ എല്‍ജി ഉടന്‍ പുറത്തിറക്കും. എല്‍ജി Q7, Q7 പ്ലസ്, Q7 ആല്‍ഫ എന്നിവ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോക വിപണിയില്‍ എത്തും. എല്‍ജി G6 ശ്രേണിയിലെ ഫോണുകളുടെ രൂപകല്‍പ്പനയുമായി സാമ്യമുള്ളവയാണ് Q7. ഫോണുകളുടെ വില സംബന്ധിച്ച വിവരങ്ങള്‍ എല്‍ജി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എല്‍ജിയില്‍ നിന്ന് പുതിയ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍;

മിഡ് ടയര്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രതീക്ഷിക്കാവുന്ന 18:9 ആസ്‌പെക്ട് റേഷ്യോ ഡിസ്‌പ്ലേയായിരിക്കും ഇവയിലുമുണ്ടാവുക. പ്രോട്രെയ്റ്റ് മോഡ്, DTS:X 3D സറൗണ്ട് സൗണ്ട്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ (പിറകില്‍), നോട്ടിഫിക്കേഷന്‍ സ്‌ക്രോളര്‍ തുടങ്ങിയവയാകും മറ്റ് പ്രധാന സവിശേഷതകള്‍. IP68 സര്‍ട്ടിഫിക്കേഷനോട് കൂടിയ ഫോണുകള്‍ക്ക് വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കാന്‍ കഴിയും. LG Q7, Q7 പ്ലസ് എന്നിവ കറുപ്പ്, മൊറോക്കന്‍ ബ്ലൂ, ലാവെണ്ടര്‍ വയലറ്റ് എന്നീ നിറങ്ങളില്‍ ലഭിക്കും. മൊറോക്കന്‍ ബ്ലൂവായിരിക്കും Q7 ആല്‍ഫയുടെ നിറം.

പ്രധാന സവിശേഷതകള്‍

2.5D കര്‍വ്ഡ് ഗ്ലാസ് സംരക്ഷണത്തോട് കൂടിയ 5.5 ഇഞ്ച് 2160x1080 പിക്‌സല്‍ FHD+ IPS LCD ഡിസ്‌പ്ലേയാണ് മൂന്ന് മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത്. 1.5 GHz അല്ലെങ്കില്‍ 1.8GHz ഒക്ടാകോര്‍ SoC പ്രതീക്ഷിക്കാം. ചിപ്‌സെറ്റ് ഏതായിരിക്കുമെന്ന് എല്‍ജി വ്യക്തമാക്കിയിട്ടില്ല. Q7, ആല്‍ഫ എന്നിവയില്‍ 3GB റാം, 32 GB സ്റ്റോറേജ് എന്നിവയുണ്ടാകും. 4GB റാം, 64 GB സ്‌റ്റോറേജ് എന്നിവയോടെയാകും Q7 പ്ലസ് വിപണിയിലെത്തുക. മൂന്ന് മോഡലുകളിലും എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാന്‍ കഴിയും.

ക്യാമറ, സോഫ്റ്റ്‌വെയര്‍, ബാറ്ററി

Qലെന്‍സ് സവിശേഷതയോട് കൂടിയ 13 MP ക്യാമറയാണ് Q7, Q7 ആല്‍ഫ എന്നിവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയിലെ സെല്‍ഫി ക്യാമറ 8MP അല്ലെങ്കില്‍ 5MP ആയിരിക്കും. Q7 പ്ലസിലെ പ്രൈമറി ക്യാമറ 16 MP-യും മുന്നില്‍ 5MP വൈഡ് ആംഗിള്‍ ക്യാമറയും ആണ്. മൂന്ന് ഫോണുകളും ആന്‍ഡ്രോയ്ഡ് 8 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

എല്‍ജി കസ്റ്റം സ്‌കിന്‍ ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 3000 mAh ബാറ്ററിയാണ് ഇവയില്‍ മൂന്നിലുമുള്ളത്. ബാറ്ററി ഇളക്കിയെടുക്കാന്‍ കഴിയില്ല. ക്വാല്‍കോം ക്വിക്ക് ചാര്‍ജ് 3.0 സൗകര്യമുള്ള USB ടൈപ്പ് C- പോര്‍ട്ടും ഫോണുകളിലുണ്ട്.

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഇല്ലാത്ത മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഇല്ലാത്ത മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

ലഭ്യമായ വിവരങ്ങള്‍ വച്ച് മികച്ച ഫീച്ചേഴ്‌സ് ഉള്ള ഫോണുകള്‍ തന്നെയാണിവ. എന്നാല്‍ വില അറിയാതെ ഫോണുകളുടെ മൂല്യം വിലയിരുത്തുന്നത് അപക്വമായിരിക്കും. അതിനാല്‍ വില വരുന്നത് വരെ കാത്തിരിക്കാം.

Best Mobiles in India

Read more about:
English summary
LG Q7, Q7 Alpha and the Q7 Plus are now official. These smartphones have a taller 5.5-inch display with an 18:9 aspect ratio offering 2160 x 1080px IPS LCD display. These devices also come with IP68 water and dust resistant certification along with MIL-STD 810G certification. These mobiles either have a 13 or 16 MP camera with LG QLens features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X