അടുത്ത ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ നിര്‍മിക്കുക എല്‍ജി ആയിരിക്കുമോ...!

Written By:

ഗൂഗിള്‍ നെക്‌സസ് 6-ന്റെ വില കുറഞ്ഞത് ഉപഭോക്താക്കളുടെ ഇടയില്‍ ഇതിന് പ്രത്യേക മതിപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. മികച്ച സവിശേഷതകളും ഹാര്‍ഡ്‌വെയറും ഒത്തിണങ്ങിയ മുന്തിയ ഫോണുകളുടെ ഗണത്തില്‍ പെടുത്താവുന്ന ഡിവൈസാണ് നെക്‌സസ് 6.

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

നെക്‌സസ് ശ്രേണിയിലെ പുതിയ ഫോണിനെക്കുറിച്ചുളള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങളും ആണ് ഇവിടെ കോര്‍ത്തിണക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അടുത്ത ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ നിര്‍മിക്കുക എല്‍ജി ആയിരിക്കുമോ...!

ഹുവായി അടുത്ത നെക്‌സസ് ഫോണ്‍ ഇറക്കുമെന്ന അഭ്യൂഹങ്ങളാണ് കുറച്ച് മുന്‍പ് വരെ ഉണ്ടായിരുന്നത്.

അടുത്ത ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ നിര്‍മിക്കുക എല്‍ജി ആയിരിക്കുമോ...!

എന്നാല്‍ നിലവില്‍ ലഭിക്കുന്ന അഭ്യൂഹങ്ങള്‍ അനുസരിച്ച് എല്‍ജി അടുത്ത നെക്‌സസ് ഫോണ്‍ ഇറക്കുമെന്നാണ്.

അടുത്ത ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ നിര്‍മിക്കുക എല്‍ജി ആയിരിക്കുമോ...!

എല്‍ജിയുടെ നെക്‌സസ് ഫോണ്‍ ഇറങ്ങുന്നത് നെക്‌സസ് 5 (2015) എന്ന പേരിലായിരിക്കുമെന്ന് കരുതപ്പെടുന്നു.

അടുത്ത ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ നിര്‍മിക്കുക എല്‍ജി ആയിരിക്കുമോ...!

എല്‍ജി ഇറക്കുമെന്ന് കരുതുന്ന നെക്‌സസ് 5 (2015) എന്ന ഡിവൈസിന്റെ രൂപഘടന എല്‍ജി ജി4-ല്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കുമെന്ന് കരുതപ്പെടുന്നു.

അടുത്ത ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ നിര്‍മിക്കുക എല്‍ജി ആയിരിക്കുമോ...!

ഈ കൊല്ലം രണ്ട് നെക്‌സസ് ഡിവൈസുകള്‍ ഗൂഗിള്‍ ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അടുത്ത ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ നിര്‍മിക്കുക എല്‍ജി ആയിരിക്കുമോ...!

എല്‍ജി ഇറക്കിയ നെക്‌സസ് 5, മോട്ടറോള ഇറക്കിയ നെക്‌സസ് 6-നേക്കാള്‍ കൂടുതല്‍ ജനപ്രിയമായതിനാല്‍ ഗൂഗിള്‍ അടുത്ത ഫോണ്‍ നിര്‍മിക്കുന്നതിനായി എല്‍ജി-യെ തിരഞ്ഞെടുത്താല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഗൂഗിളോ, എല്‍ജിയോ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്ക് ഇപ്പോഴും മുതിര്‍ന്നിട്ടില്ല.

അടുത്ത ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ നിര്‍മിക്കുക എല്‍ജി ആയിരിക്കുമോ...!

ഗൂഗിളിന്റെ പുതിയ ഒഎസ് ആന്‍ഡ്രോയിഡ് എം ആഗസ്‌റ്റോടെ അവതരിപ്പിക്കാനിരിക്കെ, ആ സമയത്തോടടുത്ത് ഒരു പുതിയ ഫോണ്‍ കമ്പനി ഇറക്കാനുളള സാധ്യത ശക്തമാണ്.

അടുത്ത ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ നിര്‍മിക്കുക എല്‍ജി ആയിരിക്കുമോ...!

ബുള്‍ഹെഡ് എന്ന കോഡ് നാമത്തില്‍ രൂപം കൊളളുന്ന ഹുവായിയുടെ നെക്‌സസ് ഫോണിന് 5.7ഇഞ്ച് ഡിസ്‌പ്ലേയാണ് നല്‍കുക എന്ന് കരുതപ്പെടുന്നു.

അടുത്ത ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ നിര്‍മിക്കുക എല്‍ജി ആയിരിക്കുമോ...!

എല്‍ജിയുടെ മൂശയില്‍ വാര്‍ത്തെടുക്കുന്ന ആംഗ്ലര്‍ എന്ന കോഡ് നാമത്തിലുളള ഫോണിന് 5.2ഇഞ്ച് ഡിസ്‌പ്ലേയാണുളളതെന്നാണ് കരുതപ്പെടുന്നത്.

അടുത്ത ഗൂഗിളിന്റെ നെക്‌സസ് ഫോണ്‍ നിര്‍മിക്കുക എല്‍ജി ആയിരിക്കുമോ...!

ആംഗ്ലറിന് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 808 എസ്ഒസി പ്രൊസസ്സറും, 2,700എംഎഎച്ചിന്റെ ബാറ്ററിയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
LG rumoured to be making the next Google phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot