എല്‍ജി അവതരിപ്പിക്കുന്ന ക്വാഡ് കോര്‍ ഫോണിന് 10 മെഗാപിക്‌സല്‍ ക്യാമറ

Posted By: Staff

എല്‍ജി അവതരിപ്പിക്കുന്ന ക്വാഡ് കോര്‍ ഫോണിന് 10 മെഗാപിക്‌സല്‍ ക്യാമറ

എല്‍ജിയില്‍ നിന്നും ക്വാഡ്‌കോര്‍ പ്രോസസറിലുള്ള സ്മാര്‍ട്‌ഫോണ്‍ വരുന്നു. എല്‍ജി തന്നെ നിര്‍മ്മിക്കുന്ന ക്വാഡ് കോര്‍ പ്രോസസറാണ് ഈ സ്മാര്‍ട്‌ഫോണിലുണ്ടാകുക. 10 മെഗാപിക്‌സല്‍ ക്യാമറ റെസലൂഷനാണ് ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 12 മെഗാപിക്‌സല്‍ ക്യാമറയുമായി ഇപ്പോള്‍ വിപണിയിലുള്ള സോണി എക്‌സ്പീരിയ എസിനാകും എല്‍ജിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ വെല്ലുവിളി സൃഷ്ടിക്കുക. ഈ പുതിയ സ്മാര്‍ട്‌ഫോണിന് എല്‍ജിയുടെ തന്നെ ഉത്പന്നങ്ങളായ എല്‍ജി ഡിസ്‌പ്ലെയും മറ്റും ഘടകങ്ങളും ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എല്‍ജി അതിന്റെ സ്മാര്‍ട്‌ഫോണുകളില്‍ മറ്റ് ബ്രാന്‍ഡഡ് ഡിസ്‌പ്ലെകളാണ് സാധാരണ ഉപയോഗിക്കാറുള്ളത്. മാത്രമല്ല, ഏറെ പ്രശസ്തമായ മറ്റൊരു ഫോണ്‍ എല്‍ജിയുടെ ഡിസ്‌പ്ലെ ഉപയോഗിക്കുന്നുമുണ്ട്. ആപ്പിള്‍ ഐഫോണാണിത്. അതിനാല്‍ അത്രയും മികച്ച ഡിസ്‌പ്ലെ വ്യക്തതയാകും പുതിയ സ്മാര്‍ട്‌ഫോണ്‍ ലഭ്യമാക്കുകയെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ വ്യക്തമായിട്ടില്ല.

എല്‍9 എന്നാണ് എല്‍ജി നിര്‍മ്മിക്കുന്ന ക്വാഡ് കോര്‍ പ്രോസസറിന്റെ പേര്. ഈ വരുന്ന സെപ്തംബറില്‍ ഈ പ്രോസസര്‍ കമ്പനി ഇറക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ക്വാഡ് കോര്‍ പ്രോസസിംഗ് ശേഷിയുള്ള ചിപ്പുകള്‍ ഇതാദ്യമായല്ല മൊബൈല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്നത്. ഇതിന് മുമ്പ് എക്‌സിനോസ് എന്ന പേരില്‍ സാംസംഗ് ഇത്തരമൊരു ചിപ് നിര്‍മ്മിച്ചിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി എസ്3യില്‍ ഈ ചിപ്പാണ് പ്രവര്‍ത്തിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot