ഇനി ബള്‍ബും സ്മാര്‍ട്; ഫോണില്‍ കോള്‍ വരുമ്പോള്‍ 'മിന്നിത്തിളങ്ങും'!!!

Posted By:

സ്മാര്‍ട് ഫോണ്‍, സ്മാര്‍ട് വാച്ച് സ്മാര്‍ട് റിംഗ്, സ്മാര്‍ട് ടൂത് ബ്രഷ്... അങ്ങനെ എല്ലാം സ്മാര്‍ടായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ആ കൂട്ടത്തിലേക്ക് ഇതാ ഒന്നുകൂടി വരുന്നു. സ്മാര്‍ട് ബള്‍ബ്. സംഗതി സാധാരണ ബള്‍ബ് തന്നെ. പക്ഷെ സ്മാര്‍ട്‌ഫോണില്‍ കോള്‍ വരുമ്പോള്‍ ലൈറ്റ് മിന്നിക്കൊണ്ടിരിക്കും. എങ്ങനെയുണ്ട്???.

ബ്ലൂടൂത്ത് അല്ലെങ്കില്‍ വൈ-ഫൈ വഴി ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് സ്മാര്‍ട്‌ഫോണുകളുമായി കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ബള്‍ബാണ് ഇത്. കണക്റ്റ് ചെയ്ത ഫോണില്‍ കോളുകള്‍ വരുമ്പോള്‍ ലൈറ്റ് മിന്നിത്തുടങ്ങും. അല്ലാത്ത സമയങ്ങളില്‍ സാധാരണ ബള്‍ബ് പോലെ പ്രകാശിക്കും.

ഒരു ദിവസം അഞ്ചു മണിക്കൂര്‍ ഉപയോഗിക്കുകയാണെങ്കില്‍ 10 വര്‍ഷം ആണ് ബള്‍ബിന് കമ്പനി പറയുന്ന ആയുസ്. മാത്രമല്ല, മറ്റു ബള്‍ബുകളെ അപേക്ഷിച്ച് 80 ശതമാനം എനര്‍ജി ലാഭിക്കാമെന്നും അവകാശപ്പെടുന്നുണ്ട്.

കോള്‍ ഇന്റിക്കേറ്ററിനു പുറമെ സുരക്ഷാ മോഡ്, പാര്‍ടി മോഡ് തുടങ്ങി നിരവധി പ്രത്യേകതകളും ബള്‍ബിനുണ്ട്. അതെന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വീട്ടില്‍ ആളില്ലെങ്കിലും ബള്‍ബ് തനിയെ കത്തുകയും ആളുണ്ടെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യാം എന്നതാണ് ബള്‍ബിന്റെ പ്രത്യേകത. അതിനായി പാര്‍ടി മോഡില്‍ ആക്കിയാല്‍ മതി.

 

 

ബള്‍ബിലെ ലൈറ്റിന്റെ ബ്രൈറ്റ്‌നസ് ആവശ്യാനുസരണം ക്രമീകരിക്കാം എന്നതാണ് മറ്റൊരു സവിശേഷത. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചുതന്നെ ഇത് സാധ്യമാവും. പകല്‍ സമയങ്ങളില്‍ ബ്രൈറ്റ്‌നസ് കുറക്കുകയും രാത്രി കൂട്ടുകയും ചെയ്യാം.

 

 

ഏതെല്ലാം സമയത്ത് ബ്രൈറ്റ്‌നസ് കൂട്ടണമെന്നും കുറയ്ക്കണമെന്നും നേരത്തെ സെറ്റ് ചെയ്തുവയ്ക്കാനുള്ള സംവിധാനമാണ് ടൈമര്‍.

 

 

പാര്‍ടി മോഡ് ആണ് ബള്‍ബിന്റെ മറ്റൊരു പ്രത്യേകത. സ്മാര്‍ട്‌ഫോണിലെ പാട്ടിന്റെ മൂഡിനനുസരിച്ച് ബ്രൈറ്റ്‌നസ് ക്രമീകരിക്കപ്പെടും. മാത്രമല്ല, പാട്ടിന്റെ താളത്തിനനുസരിച്ച് ലൈറ്റ് മിന്നുകയും ചെയ്യും. ആന്‍ഡ്രോയ്ഡ് ഫോണില്‍ മാത്രമേ പാര്‍ടി മോഡ് ഉണ്ടാകു.

 

 

1942 രൂപയാണ് സ്മാര്‍ട് ബള്‍ബിന്റെ വില. ഏറെ വൈകാതെ ബള്‍ബ് വിപണിയിലെത്തുമെന്നാണ് എല്‍.ജി. അറിയിച്ചിരിക്കുന്നത്.

 

 

ആന്‍ഡ്രോയ്ഡ് 4.3 യും അതിനു മുകളിലുള്ള വേര്‍ഷനും ഐ.ഒ.എസ് 6-ഉം അതിനു മുകളിലുള്ള വേര്‍ഷനും ഉള്ള സ്മാര്‍ട്‌ഫോണുകളുമായി ഇത് കണക്റ്റ് ചെയ്യാം.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot