നെറ്റ് സപീഡ് കൂട്ടാന്‍ എല്‍ടിഇ-യു എത്തും...!

Written By:

4ജി സാങ്കേതികവിദ്യയായ എല്‍ടിഇയുടെയും വൈഫൈ നെറ്റ്‌വര്‍ക്കിന്റെയും ബാന്‍ഡ്‌വിഡ്ത്തുകള്‍ സംയോജിപ്പിച്ച് ഡാറ്റ ട്രാന്‍സ്മിഷന്‍ വേഗത വര്‍ധിപ്പിക്കുന്ന വിദ്യ തങ്ങള്‍ കണ്ടെത്തിയതായി യൂപ്ലസ്. ഈ സങ്കേതത്തിലൂടെ 300 എംബി പെര്‍ സെക്കന്റ് ഡൗണ്‍ലോഡ് സ്പീഡാണ് ലഭിക്കുക. ദക്ഷിണ കൊറിയയിലെ മൂന്നാമത്തെ വലിയ മൊബൈല്‍ ദാതാക്കളാണ് എല്‍ജിയുടെ സഹോദര സ്ഥാപനമാണ് യൂപ്ലസ്.

നെറ്റ് സപീഡ് കൂട്ടാന്‍ എല്‍ടിഇ-യു എത്തും...!

എല്‍ടിഇയു (എല്‍ടിഇ വിത്തൗട്ട് ലൈസന്‍സ്) എന്നാണ് പുതിയ സാങ്കേതികവിദ്യയുടെ പേര്. 4ജി ഫോണുകളിലാകും ഇത് ലഭ്യമാകുക. അടുത്ത വര്‍ഷം പകുതിയോടെ പുതിയ സങ്കേതിക വിദ്യ ഉപയോക്താക്കളിലേക്ക് എത്തിക്കാനാണ് പ്രതീക്ഷയെന്ന് യൂപ്ലസ് പറഞ്ഞു. ഈ സാങ്കേതിക വിദ്യയെത്തുന്നതോടെ സ്ട്രീമിങ് വീഡിയോ കാണുന്നം ഡൗണ്‍ലോഡു ചെയ്യുന്നതും വളരെ എളുപ്പമാകും.

എല്‍ടിഇയു സങ്കേതിക വിദ്യ നിലവിലെ ഡാറ്റ സ്പീഡ് അഞ്ചു മടങ്ങു വരെ ഉയര്‍ത്തുന്നതിനാല്‍ ഇത് 5ജി വേഗത കൈവരിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot