സ്‌നാപ്ഡ്രാഗണ്‍ 425, ആന്‍ഡ്രോയ്ഡ് നൗഗട്ട് എന്നിവയുമായി എല്‍ജി X4+ വരുന്നു

By: Lekshmi S

വര്‍ഷാവര്‍ഷം സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അടുത്തിടെ എല്‍ജി പ്രഖ്യാപിച്ചിരുന്നു. ആവശ്യമുളളപ്പോള്‍ മാത്രം പുതിയ ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.

സ്‌നാപ്ഡ്രാഗണ്‍ 425, ആന്‍ഡ്രോയ്ഡ് നൗഗട്ട് എന്നിവയുമായി എല്‍ജി X4+ വരു

എല്‍ജിയുടെ എറെ ചര്‍ച്ച ചെയ്യപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ആയ G7-നും വിപണിയിലെത്താന്‍ വൈകുമെന്നാണ് സൂചന. ഇതിനിടെ 20000 രൂപയില്‍ താഴെ വിലയുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജി സ്വന്തം തട്ടകത്തില്‍ പുറത്തിറക്കിയിരിക്കുകയാണ്. എല്‍ജി X4+ എന്ന് പേരിട്ടിരിക്കുന്ന ഫോണിന്റെ ഏകദേശ വില 17860 രൂപയാണ്.

720p റെസല്യൂഷനോട് കൂടിയ 5.3 ഇഞ്ച് HD ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസ്സര്‍, 2GB റാം, 32 GB സ്‌റ്റോറേജ് എന്നിവയാണ് ഫോണിലുള്ളത്. പിന്‍ഭാഗം അലുമിനിയത്തില്‍ നിര്‍മ്മിച്ചതാണ്.

ഇനി ക്യാമറ നോക്കാം. 13 MP പ്രൈമറി ക്യാമറയും 5MP സെല്‍ഫി ക്യാമറയും ഉണ്ട്. 3000 mAh ബാറ്ററിയാണ് എല്‍ജി X4+-ന്റെ മറ്റൊരു പ്രത്യേകത. ഫോണിന്റെ ഡിസ്‌പ്ലേ ചെറുതായതിനാല്‍, ബാറ്ററി ദീര്‍ഘനേരം നിലനില്‍ക്കും.

ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട് ഔട്ട് ഓഫ് ദി ബോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുണ്ട്. പിന്‍ഭാഗത്താണ് ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ സ്ഥാനം. മികച്ച ശബ്ദം ഉറപ്പുനല്‍കുന്നതിനായി എല്‍ജി X4+-ല്‍ ഹൈഫൈ ഡിജിറ്റല്‍ അനലോഡ് കണ്‍വെര്‍ട്ടര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് സ്റ്റാറ്റസ് ബാറില്‍ നെറ്റ്‌വര്‍ക്ക് അക്ടിവിറ്റി ലഭിക്കാന്‍ എന്ത് ചെയ്യണം

എല്‍ജി പേ സൗകര്യമാണ് ഫോണിന്റെ എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത. എല്‍ജിയുടെ സ്വന്തം ഡിജിറ്റല്‍ വാലറ്റാണ് എല്‍ജി പേ. ഇതുപയോഗിച്ച് സുരക്ഷിതമായി പണമിടപാടുകള്‍ നടത്താനാകും. കൊറിയയില്‍ പുറത്തിറങ്ങിയ ഫോണ്‍ മറ്റ് രാജ്യങ്ങളില്‍ എന്ന് എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

എല്‍ജി G7-നെ കുറിച്ച് ചില കാര്യങ്ങള്‍ കൂടി പറഞ്ഞ് നിര്‍ത്താം. 2018 MWC-യില്‍ G7 എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഈ വാര്‍ത്ത എല്‍ജി ആരാധകരെ നിരാശപ്പെടുത്തിയെക്കാമെങ്കിലും ആരെയും കൊതിപ്പിക്കുന്ന സവിശേഷതകളോടെ എല്‍ജി G7 പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

Read more about:
English summary
The LG X4+ carries MIL-STD 810G rating and it's certified in six categories including impact, vibration, high temperature, low temperature, thermal shock, and humidity.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot