ടാബ്ലറ്റ് വിപണിയില്‍ സ്വാധീനമുറപ്പിക്കാന്‍ ജി പാഡുമായി എല്‍.ജി.; സെപ്റ്റംബറില്‍ പുറത്തിറങ്ങും

Posted By:

2011-ലാണ് ആദ്യമായി എല്‍.ജി. ടാബ്ലറ്റ് വിപണിയിലേക്കിറങ്ങിയത്. എന്നാല്‍ അതൊരു വന്‍ ദുരന്തമായിരുന്നു. ജി സ്‌ലേറ്റ് എന്നു പേരിട്ട ടാബ്ലറ്റിന് കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും ടാബ്ലറ്റ് വിപണിയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ഈ ദക്ഷിണ കൊറിയന്‍ കമ്പനി.

ടാബ്ലറ്റ് വിപണിയില്‍ സ്വാധീനമുറപ്പിക്കാന്‍ ജി പാഡുമായി എല്‍.ജി.

ആപ്പിള്‍ ഐ പാഡിനോടും ടാംസങ്ങ് ടാബ് 3 യോടും മത്സരിക്കാനാണ് ജി പാഡ് എന്ന പുതിയ ടാബ്ലറ്റുമായി എല്‍.ജി. ഒരുങ്ങുന്നത്. നേരത്തെ ഗിസ്‌ബോട്ട് പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തില്‍, പുതിയ ടാബ്ലറ്റ് ഉടന്‍ പുറത്തിറങ്ങുമെന്ന് എല്‍.ജി. ഇന്ത്യ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ഹെഡ് സ്റ്റീവ് കോ അറിയിച്ചിരുന്നു.

എങ്കിലും ടാബിന്റെ പ്രത്യേകതകള്‍ പറയാന്‍ അദ്ദേഹം തയാറായിരുന്നില്ല. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 8.3 ഇഞ്ച് ഫുള്‍ HD 1920-1200 ഡിസ്‌പ്ലേയായിരിക്കും ഫോണിനുണ്ടാവുക. 2 ജി.ബി. റാമോടുകൂടിയ ക്വാഡ് കോര്‍ പ്രൊസസര്‍, മെറ്റാലിക് ബോഡി എന്നിവയ്ക്കു പുറമെ തീരെ കനം കുറഞ്ഞതായിരിക്കും ജി ടാബ്ലറ്റ് എന്നും അറിയുന്നു.

ഗിസ്‌ബോട്ട് ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

പുതിയ ടാബ്ലറ്റ് അടുത്തമാസം നടക്കുന്ന ബെര്‍ലിന്‍ ഐ.എഫ്.എ. ഉപകരണ പ്രദര്‍ശനത്തില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ജി. ടാബ് എത്തുക.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot